ജിഎന്‍എയില്‍ നിന്ന് വൈദ്യുതി വാങ്ങുന്നതുമായി ബന്ധപ്പെട്ട കരാറിനെ ചൊല്ലി പ്രതിപക്ഷ നേതാവും മുഖ്യമന്ത്രിയും തമ്മിലുള്ള വാക്‌പോര് തുടരുന്നു. കരാറില്‍ ദുരൂഹതയുണ്ടെന്ന് ആരോപിച്ച് പ്രതിപക്ഷ നേതാവ് പിണറായി വിജയന്‍ ഇന്ന് വാര്‍ത്താക്കുറിപ്പ് പുറത്തിറക്കി. എന്നാല്‍ എല്ലാം സുതാര്യമായാണ് സർക്കാര്‍ ചെയ്യുന്നതെന്നും ഹിമാചലില്‍ നിന്ന് കുറഞ്ഞ നിരക്കിലുള്ള ഓഫര്‍ ലഭിച്ചിട്ടില്ലെന്നും മുഖ്യമന്ത്രി വിഡി സതീശന്‍ ആവര്‍ത്തിച്ചു. എക്‌സൈസ് മുന്‍ കമ്മീഷണര്‍ ശ്രീറാം സാംബശിവ റാവു ഉന്നയിച്ച ആരോപണങ്ങളില്‍ അന്വേഷണം നടത്തുമെന്ന് മന്ത്രി എം ലിജു അറിയിച്ചു. ന്യൂസിലന്‍ഡിനെതിരെ രണ്ടാം ഏകദിനത്തില്‍ ഇന്ത്യക്ക് ജയം. ഇന്നത്തെ അഞ്ച് പ്രധാന വാര്‍ത്തകളറിയാം.
സംസ്ഥാനത്തെ വൈദ്യുതി കരാറുമായി ബന്ധപ്പെട്ട് പ്രതിപക്ഷ നേതാവ് പിണറായി വിജയന്‍ ഉന്നയിക്കുന്ന ആരോപണങ്ങള്‍ക്ക് രൂക്ഷമായ ഭാഷയില്‍ മറുപടിയുമായി മുഖ്യമന്ത്രി വിഡി സതീശന്‍ രംഗത്ത്. വൈദ്യുതി കരാര്‍ സംബന്ധിച്ച് ഇന്നലെ വിശദമായ മറുപടി നല്‍കിയിട്ടും പ്രതിപക്ഷ നേതാവ് വീണ്ടും 'ദുരൂഹ' ആരോപണങ്ങള്‍ ആവര്‍ത്തിക്കുകയാണെന്ന് മുഖ്യമന്ത്രി വാര്‍ത്താക്കുറിപ്പിലൂടെ കുറ്റപ്പെടുത്തി.
മുന്‍ എക്‌സൈസ് കമ്മീഷണര്‍ ശ്രീറാം സാംബശിവ റാവു തനിക്കും എക്‌സൈസ് ഉദ്യോഗസ്ഥര്‍ക്കുമെതിരെ ഉന്നയിച്ച ആരോപണങ്ങളില്‍ സമഗ്ര അന്വേഷണം നടത്തുമെന്ന് എക്‌സൈസ്-സഹകരണ വകുപ്പ് മന്ത്രി എം ലിജു. സര്‍ക്കാരിന്റെയോ എക്‌സൈസ് വകുപ്പിന്റെയോ മുകളില്‍ വളരാന്‍ ഒരു ഉദ്യോഗസ്ഥനെയും അനുവദിക്കില്ലെന്നും, അഴിമതിക്കെതിരായ എല്ലാ നിലപാടുകള്‍ക്കും സര്‍ക്കാരിന്റെ പൂര്‍ണ പിന്തുണയുണ്ടാകുമെന്നും മന്ത്രി അറിയിച്ചു.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates