പിപി തങ്കച്ചന്‍ 
Kerala

അന്ത്യാഞ്ജലി അര്‍പ്പിക്കാന്‍ നാട് ഒന്നാകെ ഒഴുകിയെത്തി; പിപി തങ്കച്ചന്റെ സംസ്‌കാരം ഇന്ന്

മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവും മുന്‍ മന്ത്രിയുമായ പിപി തങ്കച്ചന്റെ സംസ്‌കാരം ഇന്ന് നെടുമ്പാശേരി അകപ്പറമ്പ് മാര്‍ ശാബോര്‍ അഫ്രോത്ത് യാക്കോബായ കത്തീഡ്രല്‍ പള്ളിയില്‍ നടക്കും

Author : സമകാലിക മലയാളം ഡെസ്ക്

കൊച്ചി: മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവും മുന്‍ മന്ത്രിയുമായ പിപി തങ്കച്ചന്റെ സംസ്‌കാരം ഇന്ന് നെടുമ്പാശേരി അകപ്പറമ്പ് മാര്‍ ശാബോര്‍ അഫ്രോത്ത് യാക്കോബായ കത്തീഡ്രല്‍ പള്ളിയില്‍ നടക്കും. ഉച്ചയ്ക്ക് ഒന്നിന് പെരുമ്പാവൂരിലെ വസതിയില്‍ സംസ്‌കാര ശുശ്രൂഷകള്‍ ആരംഭിക്കും. തുടര്‍ന്ന് മൂന്ന് മണിക്ക് പള്ളിയിലെത്തിച്ച് സംസ്‌കാരം.

കേരള രാഷ്ട്രീയ ലോകത്തെ പ്രമുഖര്‍ ഉള്‍പ്പടെ അനേകര്‍ തങ്കച്ചനെ അവസാനമായി ഒരു നോക്ക് കാണാന്‍ അദ്ദേഹത്തിന്റെ വസതിയായ രേഖ ഭവനില്‍ എത്തിയിരുന്നു. മുഖ്യമന്ത്രി പിണറായി വിജയന്‍, പ്രതിപക്ഷ നേതാവ് വിഡി സതീശന്‍, മന്ത്രിമാരായ പി രാജീവ്, കെ കൃഷ്ണന്‍ കുട്ടി, കെഎന്‍ ബാലഗോപാല്‍, എന്നിവര്‍ അന്ത്യാഞ്ജലി അര്‍പ്പിച്ചു.

ആലുവ രാജഗിരി ആശുപത്രിയില്‍ നിന്നും ഇന്നലെ രാവിലെ പതിനൊന്നുമണിയോടെയാണ് മൃതദേഹം വീട്ടിലെത്തിച്ചത്. പ്രിയനേതാവിന് അന്ത്യാഞ്ജലി അര്‍പ്പിക്കാന്‍ നാട് ഒന്നാകെ ഒഴുകിയെത്തി. ഇന്ന് ഉച്ചവരെ അന്തിമോപചാരം അര്‍പ്പിക്കാന്‍ സമയമുണ്ട്.

PP Thankachan's funeral is today

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'മാറ്റം വരുത്തിയ ഫോം 6-ന് ഞങ്ങൾ അനുമതി നൽകിയിട്ടില്ല'; സുപ്രീം കോടതിയുടെ നിർണ്ണായക പരാമർശം: കേന്ദ്രത്തിനും സിഇസിക്കും നോട്ടീസ്

വന്യജീവി വരാഘോഷത്തിന്റെ സംസ്ഥാനതല ഉദ്ഘാടന പന്തൽ തകർന്നു വീണു: മൂന്ന് പൊലീസുകാർ ഉൾപ്പെടെ നാല് പേർക്ക് പരിക്ക്

'വിജയ് പറഞ്ഞത് കേട്ട് ഞാന്‍ കരഞ്ഞു, അവന് എന്നെ ഇഷ്ടമല്ലെന്ന് കരുതി'; തുറന്നു പറഞ്ഞ് രശ്മിക മന്ദാന

യാത്രാനിരക്കില്‍ പതിനായിരം രൂപ വരെ വര്‍ധന; ടിക്കറ്റ് ചാര്‍ജ് കുത്തനെ കൂട്ടി ഇന്‍ഡിഗോ

'വയ്യ, ക്രിക്കറ്റ് മടുത്തു'... 500 വിക്കറ്റുള്ള ഇം​ഗ്ലീഷ് പേസർ വിരമിച്ചു!