കുട്ടികള്‍ക്ക് ചോക്ലേറ്റ് വിതരണം ചെയ്യുന്ന രാഷ്ട്രപതി 
Kerala

പൊരിവെയിലത്ത് കൈവീശിക്കാട്ടി കുട്ടികള്‍; കാറില്‍ നിന്ന് ഇറങ്ങി രാഷ്ട്രപതി; ചോക്ലേറ്റ് സമ്മാനം

റോഡരികില്‍ കാത്തുനിന്ന കുട്ടികള്‍ കൈവീശി കാണിക്കുന്നത് കണ്ടപ്പോള്‍ വാഹനം നിര്‍ത്താന്‍ രാഷ്ട്രപതി ആവശ്യപ്പെടുകയായിരുന്നു.

Author : സമകാലിക മലയാളം ഡെസ്ക്

കൊല്ലം: കേരള സന്ദര്‍ശനത്തിനെത്തിയ രാഷ്ട്രപത്രിയുടെ വാഹനം കടന്നുപോകുന്നതിനിടെ വഴിയരികില്‍ കാത്തുനിന്ന  കുട്ടികള്‍ക്ക് ചോക്ലേറ്റ് വിതരണം ചെയ്ത് രാഷ്ട്രപതി ദ്രൗപദി മുര്‍മു. രാവിലെ ദേശീയ പാതയിലൂടെ പോകുന്നതിനിടെയാണ് കരുനാഗപ്പള്ളിയില്‍ വഴിയരികില്‍ കാത്തുനിന്ന സ്‌കൂള്‍ കുട്ടികള്‍ക്ക് വാഹനത്തില്‍ നിന്ന് ഇറങ്ങി രാഷ്ട്രപതി ചോക്ലേറ്റ് വിതരണം ചെയ്തത്. ഇതിന്റെ വീഡിയോ സാമൂഹിക മാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിച്ചു.

റോഡരികില്‍ കാത്തുനിന്ന കുട്ടികള്‍ കൈവീശി കാണിക്കുന്നത് കണ്ടപ്പോള്‍ വാഹനം നിര്‍ത്താന്‍ രാഷ്ട്രപതി ആവശ്യപ്പെടുകയായിരുന്നു. വാഹനം നിര്‍ത്തി തങ്ങള്‍ക്കരികിലേക്കെത്തിയ രാഷ്ട്രപതിയെ കണ്ട് കുട്ടികള്‍ ആദ്യം അമ്പരന്നെങ്കിലും ചോക്ലറ്റ് ലഭിച്ചതോടെ ആവര്‍ ഹാപ്പിയായി. കുറച്ചു സമയം അവര്‍ക്കൊപ്പം ചിലവഴിച്ചാണ് ദ്രൗപതി മുര്‍മു തിരികെ വാഹനത്തിലേക്ക് കയറിയത്.

ചോക്ലേറ്റ് ലഭിച്ച കുട്ടികള്‍ ഓരേ സ്വരത്തില്‍ ദ്രൗപദി മുര്‍മുവിനോട് നന്ദി പറയുന്നതും വീഡിയോയില്‍ കേള്‍ക്കാം. രാവിലെ അമൃതപുരി ആശ്രമം സന്ദര്‍ശിച്ച ശേഷം തിരുവനന്തപുരത്ത് നടന്ന കുടുംബശ്രീയുടെ രജതജൂബിലി ഉദ്ഘാടനത്തിലും രാഷ്ട്രപതി പങ്കെടുത്തു.

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

കാഫിര്‍ സ്‌ക്രീന്‍ ഷോട്ട് കേസില്‍ ഡിവൈഎഫ്‌ഐ നേതാവ് അറസ്റ്റില്‍

'എന്നോളം പഴക്കമുള്ള അമ്മയുടെ സാരിയിൽ'; ചിത്രം പങ്കുവച്ച് സംവൃത

'ഞാനേ ഒരു ഉമ്മ തന്നോട്ടേ...' മമ്മൂട്ടിയോട് എംജി ശ്രീകുമാർ, 'പിച്ചകപ്പൂങ്കാവുകൾക്കുമപ്പുറം' പാടി ലെജൻഡ്സ്, വൈറലായി വിഡിയോ

ഓഡിയോളജി,സ്പീച്ച് ലാംഗ്വേജ് പാതോളജി കോഴ്‌സുകൾക്ക് അപേക്ഷിക്കാം

'ഒടിയൻ' ഒരു ഐതിഹ്യം മാത്രമല്ല, എന്റെ ഏറെ നാളായുള്ള ആഗ്രഹം'; പൃഥ്വിരാജ് പറയുന്നു

SCROLL FOR NEXT