വിദ്യാർഥിനിയെ പരീക്ഷാഹാളിൽ എത്തിക്കാൻ സഹായിച്ച എസിപിക്ക് സോഷ്യല്‍മീഡിയയില്‍ കൈയടി 
Kerala

രാഷ്ട്രപതിയുടെ സന്ദര്‍ശനം: ഗതാഗത നിയന്ത്രണത്തില്‍ കുടുങ്ങി വിദ്യാര്‍ഥിനി; കൃത്യസമയത്ത് പരീക്ഷാഹാളില്‍ എത്തിച്ച് എസിപി, കൈയടി

രാഷ്ട്രപതിയുടെ സന്ദര്‍ശനത്തോടനുബന്ധിച്ച് ഏര്‍പ്പെടുത്തിയ ഗതാഗത നിയന്ത്രണത്തില്‍ കുടുങ്ങിയതിനെ തുടര്‍ന്ന് കൃത്യമായി പരീക്ഷയ്ക്ക് എത്താന്‍ കഴിയുമോ എന്ന് ആശങ്കപ്പെട്ട വിദ്യാര്‍ഥിനിക്ക് സഹായഹസ്തം നീട്ടിയ തൃശൂര്‍ എസിപിക്ക് സോഷ്യല്‍മീഡിയയില്‍ കൈയടി

Author : സമകാലിക മലയാളം ഡെസ്ക്
Edited By : Dhanoj AM

തൃശൂര്‍: രാഷ്ട്രപതിയുടെ സന്ദര്‍ശനത്തോടനുബന്ധിച്ച് ഏര്‍പ്പെടുത്തിയ ഗതാഗത നിയന്ത്രണത്തില്‍ കുടുങ്ങിയതിനെ തുടര്‍ന്ന് കൃത്യമായി പരീക്ഷയ്ക്ക് എത്താന്‍ കഴിയുമോ എന്ന് ആശങ്കപ്പെട്ട വിദ്യാര്‍ഥിനിക്ക് സഹായഹസ്തം നീട്ടിയ തൃശൂര്‍ എസിപിക്ക് സോഷ്യല്‍മീഡിയയില്‍ കൈയടി. രാഷ്ട്രപതിയുടെ സന്ദര്‍ശനവുമായി ബന്ധപ്പെട്ട സുരക്ഷാദൗത്യത്തിനിടെയാണ് ചിറ്റിലപ്പിള്ളി എംഇഎസ് കോളജിലെ വിദ്യാര്‍ഥിനിയുടെ ആശങ്ക തിരിച്ചറിഞ്ഞ് തൃശൂര്‍ അസിസ്റ്റന്റ് കമ്മീഷണര്‍ ടിആര്‍ രാജേഷ് സഹായിച്ചത്.

മൂന്നാം സെമസ്റ്റര്‍ പരീക്ഷയ്ക്കായി കോളജിലേക്ക് പോകുന്നതിനിടെയാണ് വിദ്യാര്‍ഥിനി ഗതാഗത നിയന്ത്രണത്തില്‍ കുടുങ്ങിയത്. വിഷമത്തോടെ റോഡിലൂടെ നടന്നുപോകുകയായിരുന്ന വിദ്യാര്‍ഥിനിയെ കണ്ട എസിപി കാര്യം തിരക്കി. പരീക്ഷാസമയമായെന്ന് അറിഞ്ഞതോടെ എസിപി ആശ്വസിപ്പിച്ചു. രാഷ്ട്രപതിയുടെ വാഹനവ്യൂഹം കടന്നുപോയ ഉടന്‍ സ്വന്തം വാഹനത്തില്‍ വിദ്യാര്‍ഥിനിയെ കോളജില്‍ എത്തിച്ചാണ് എസിപി മനുഷ്യത്വത്തിന്റെ മാതൃകയായത്.

'അഞ്ച് മിനിറ്റ് കൂടിയുണ്ട്, ധൃതിപിടിക്കാതെ ആശ്വാസമായി എഴുതണം. എഴുതിയാല്‍ പോരാ, പാസാകണം' എന്ന ആശംസയും നല്‍കിയാണ് എസിപി മടങ്ങിയത്.

President’s visit: Student gets stuck in traffic restrictions; ACP helps to reach exam hall on time

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

മിഷന്‍ ചെന്നൈ 'പരാജയം'; പിന്തുണ ബിജെപിക്ക്, നിലപാടില്‍ ഉറച്ച് സ്റ്റാലിന്‍

ഷമി ബിജെപിയിലേക്ക്?, നിതിൻ നബീനുമായി കൂടിക്കാഴ്ച നടത്തി

‘ഓപ്പറേഷൻ സിന്ദൂർ’ വിവാദം: മേജർ രവിക്ക് അഞ്ച് ലക്ഷം അഡ്വാൻസ് നൽകി; രേഖകളുണ്ടെന്ന് നിർമ്മാതാവ്

കുഞ്ഞുലാലേട്ടനെ കൈയ്യിലെടുത്ത് ലളിതാമ്മ; കണ്ണുനനച്ച് അതിമനോഹരത്തിലെ 'കാവൽ മിഴിയെ'

മിഷൻ ചെന്നൈ 'പരാജയം'; ഈ ബിൽ തമിഴ് ജനതയ്ക്ക് ഭീഷണി; പത്ത് വർഷത്തിന് ശേഷം സൂപ്പർ ലീഗിൽ കേരളം; ഇന്നത്തെ അഞ്ചു പ്രധാന വാർത്തകൾ