Prisoners attack Viyyur high Security officer 
Kerala

സെല്ലില്‍ കയറാന്‍ ആവശ്യപ്പെട്ടു; വിയ്യൂര്‍ അതീവ സുരക്ഷാ ജയിലില്‍ ഉദ്യോഗസ്ഥനെ തടവുകാര്‍ ആക്രമിച്ചു

മാവോയിസ്റ്റ് കേസില്‍ ജയിലില്‍ കഴിയുന്ന മനോജ്, കാപ്പ കേസിലെ തടവുകാരനായ മുഹമ്മദ് അസറുദ്ദീന്‍ എന്നിവരാണ് സുരക്ഷാ ഉദ്യോഗസ്ഥരെ ആക്രമിച്ചത്.

Author : സമകാലിക മലയാളം ഡെസ്ക്

തൃശൂര്‍: വിയൂര്‍ ജയിലില്‍ ഉദ്യോഗസ്ഥരെ തടവുകാര്‍ ആക്രമിച്ചു. വിയ്യൂരിലെ അതീവ സുരക്ഷാ ജയിലിലാണ് സംഭവം. അസിസ്റ്റന്റ് പ്രിസണ്‍ ഓഫീസര്‍ അഭിനവിനാണ് മര്‍ദനമേറ്റത്. മാവോയിസ്റ്റ് കേസില്‍ ജയിലില്‍ കഴിയുന്ന മനോജ്, കാപ്പ കേസിലെ തടവുകാരനായ മുഹമ്മദ് അസറുദ്ദീന്‍ എന്നിവരാണ് സുരക്ഷാ ഉദ്യോഗസ്ഥരെ ആക്രമിച്ചത്.

സമയം കഴിഞ്ഞിട്ടും സെല്ലില്‍ കയറാത്തത് ചോദ്യം ചെയ്തതിനാണ് പ്രതികളുടെ ആക്രമണം എന്നാണ് റിപ്പോര്‍ട്ട്. ഉദ്യോഗസ്ഥനെ ആക്രമിക്കുന്നത് തടയാന്‍ ഇടപെട്ട മറ്റൊരു തടവുകാരനും മര്‍ദനമേറ്റു.

സംസ്ഥാനത്തെ ആദ്യത്തെ അതിസുരക്ഷാ ജയിലാണ് തൃശൂര്‍ വിയ്യൂരിലേക്. അത്യാധുനിക സുരക്ഷാ സൗകര്യങ്ങളോടെ നിര്‍മ്മിച്ച ജയിലിന് 600 തടവുകാരെ പാര്‍പ്പിക്കാനുള്ള ശേഷിയുള്ള അതിസുരക്ഷാ ജയിലിലാണ് കുപ്രസിദ്ധ കുറ്റവാളി ഗോവിന്ദ ചാമി ഉള്‍പ്പെടെയുള്ളവരെ പാര്‍പ്പിച്ചിരിക്കുന്നത്. കണ്ണൂര്‍ സെന്‍ട്രല്‍ ജയിലില്‍ നിന്നും ജയില്‍ ചാടിയതിന് പിന്നാലെയാണ് ഗോവിന്ദ ചാമിയെ തൃശൂരിലേക്ക് മാറ്റിയത്.

Prisoners attack Viyyur high Security officer.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

എസ് ശ്രീജിത്ത് ഡിജിപി; യോഗേഷ് ഗുപ്ത ബെവ്‌കോ എംഡി

കണ്ണൂർ നഗരത്തിൽ ബൈക്ക് യാത്രികന്റെ പണവും മൊബൈൽ ഫോണും കൊള്ളയടിച്ചു; മൂന്നംഗ സംഘം അറസ്റ്റിൽ

കേരള ആരോഗ്യശാസ്ത്ര സര്‍വകലാശാലയില്‍ നാല് സുപ്രധാന പദ്ധതികള്‍ക്ക് തുടക്കം

നീറ്റ് പ്രതിഷേധം: കേരളത്തിലെടുത്ത കേസുകൾ റദ്ദാക്കും, തുടരന്വേഷണം വേണ്ടെന്ന് ഡി ജി പിക്ക് നിർദേശം

17 കാരിയെ വഴിയിൽ തടഞ്ഞു നിർത്തി ഉപദ്രവിച്ചു; പ്രതിക്ക് ഒരു വർഷം തടവും പിഴയും