ജോസ് നെല്ലേടം- പ്രിയങ്ക ഗാന്ധി  
Kerala

ആത്മഹത്യ ചെയ്ത കോണ്‍ഗ്രസ് നേതാവിന്റെ വീട്ടില്‍ എത്തിയില്ല; പ്രിയങ്ക ഗാന്ധിയെ ഹോട്ടലില്‍ എത്തി കണ്ട് ജോസ് നെല്ലേടത്തിന്റെ കുടുംബം

വ്യക്തിപരമായ കാര്യങ്ങള്‍ മാത്രമാണ് സംസാരിച്ചതെന്നും പരസ്യപ്രതികരണത്തിന് ഇല്ലെന്നും ജോസിന്റെ കുടുംബം പറഞ്ഞു.

സമകാലിക മലയാളം ഡെസ്ക്

കല്‍പ്പറ്റ: വയനാട് പുല്‍പ്പള്ളിയില്‍ ആത്മഹത്യ ചെയ്ത കോണ്‍ഗ്രസ് നേതാവ് ജോസ് നെല്ലേടത്തിന്റെ കുടുംബാംഗങ്ങള്‍ കോണ്‍ഗ്രസ് നേതാവും എംപിയുമായ പ്രിയങ്ക ഗാന്ധിയെ കണ്ടു. പ്രിയങ്ക താമസിക്കുന്ന ഹോട്ടലില്‍ വച്ചായിരുന്നു കൂടിക്കാഴ്ച. ജോസ് നെല്ലേടത്തിന്റെ ഭാര്യയും മകനും മകളുമാണ് പ്രിയങ്കയെ കണ്ടത്. വ്യക്തിപരമായ കാര്യങ്ങള്‍ മാത്രമാണ് സംസാരിച്ചതെന്നും പരസ്യപ്രതികരണത്തിന് ഇല്ലെന്നും ജോസിന്റെ കുടുംബം പറഞ്ഞു.

സ്ഥലത്തുണ്ടായിരുന്നിട്ടും, ആത്മഹത്യ ചെയ്ത കോണ്‍ഗ്രസ് പഞ്ചായത്ത് അംഗം ജോസ് നെല്ലേടത്തിന്റെ വീട്ടില്‍ പ്രിയങ്ക എത്തിയിരുന്നില്ല. ഇതിനെതിരെ കോണ്‍ഗ്രസിലെ ഒരുവിഭാഗം രംഗത്തെത്തിയിരുന്നു. അതിനിടെയാണ് ജോസിന്റെ കുടുംബം പ്രിയങ്കയെ ഹോട്ടലില്‍ എത്തി സന്ദര്‍ശിച്ചത്. ജോസ് നെല്ലേടത്തെ ആത്മഹത്യയിലേക്ക് നയിച്ച കാരണങ്ങള്‍ പാര്‍ട്ടിയിലെ ഗ്രൂപ്പ് പോരാണെന്ന കാര്യം ഇവര്‍ പ്രിയങ്കയെ അറിയിച്ചതായാണ് വിവരം.

സെപ്റ്റംബര്‍ 12നാണ് ജോസ് നെല്ലേടത്തെ മരിച്ച നിലയില്‍ കണ്ടെത്തിയത്. വയനാട് പുല്‍പ്പള്ളിയിലെ പ്രാദേശിക നേതാവായ തങ്കച്ചനെ കള്ളക്കേസില്‍ ആരോപണവിധേയനാണ് ജോസ് നെല്ലേടം. വീടിന് അടുത്തുള്ള കുളത്തിലാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്. തങ്കച്ചന്റെ വീട്ടില്‍ നിന്ന് മദ്യവും സ്‌ഫോടക വസ്തുക്കളും കണ്ടെത്തിയ സംഭവത്തിന് പിന്നില്‍ ജോസ് നെല്ലേടം ഉള്‍പ്പെടെയുള്ളവരാണെന്ന് തങ്കച്ചന്‍ ആരോപിച്ചിരുന്നു. കേസിലെ ഗൂഢാലോചനയില്‍ അന്വേഷണം നടക്കുന്നതിനിടെയാണ് സംഭവം.

Priyanka Gandhi met with the family of Jose Nelledam, the Congress leader who recently died by suicide

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

എം ആര്‍ രാഘവവാര്യര്‍ക്ക് കേരള ജ്യോതി; കേരള പുരസ്‌കാരങ്ങള്‍ പ്രഖ്യാപിച്ചു

യുഎഇ ക്യാമ്പിങ് നിയമങ്ങൾ : മാലിന്യം വലിച്ചെറിഞ്ഞാൽ, 30,000 മുതൽ10 ലക്ഷം ദിർഹം വരെ പിഴ

സംസ്ഥാനത്ത് വീണ്ടും അമീബിക് മസ്തിഷ്‌കജ്വര മരണം; ഈ മാസം മരിച്ചത് 12 പേര്‍

കെജരിവാളിന്റെ ശീഷ് മഹല്‍ 2; ചണ്ഡിഗഡിലെ ബംഗ്ലാവിന്റെ ചിത്രവുമായി ബിജെപി; മറുപടിയുമായി ആം ആദ്മി

'ടിഎന്‍ പ്രതാപന്‍ ഒരു രൂപ പോലും തന്നില്ല, സുരേഷ് ഗോപി എംപിയായപ്പോള്‍ ഒരു കോടി തന്നു; എല്‍ഡിഎഫിന് വേണ്ടി പ്രചരണത്തിനിറങ്ങില്ല'

SCROLL FOR NEXT