നാലോണപ്പുലിക്കളിക്കു കൊടിയേറ്റം വിഡിയോ ദൃശ്യം
Kerala

പുലിക്കൊട്ടു കൊട്ടി മേയര്‍, ചുവടു വച്ച് വരയന്‍; നാലോണപ്പുലിക്കളിക്കു കൊടിയേറ്റം - വിഡിയോ

Author : സമകാലിക മലയാളം ഡെസ്ക്

തൃശൂര്‍: നാലോണ പുലിക്കളിക്കു തൃശൂരില്‍ കൊടിയേറി. പുലിക്കൊട്ട് കൊട്ടിമേയറും പുലിച്ചുവടുവച്ച് വരയന്‍പുലിയും നടുവിലാലില്‍ ഉറഞ്ഞപ്പോള്‍ നഗരം പൂര്‍ണമായും ഓണലഹരിയില്‍ അമര്‍ന്നു.

പുലിക്കളിയുടെ കൊടിയേറ്റ് വെള്ളിയാഴ്ച രാവിലെ 9.30ന് നടുവിലാലില്‍ മേയര്‍ എം.കെ. വര്‍ഗീസ് ആണ് നിര്‍വ്വഹിച്ചത്. സെപ്റ്റംബര്‍ 18നാണ് പുലിക്കളി. ഇക്കുറി ഏഴുടീമുകളാണ് പങ്കെടുക്കുന്നത്.

വയനാട് ദുരന്തത്തിന്റെ പശ്ചാത്തലത്തില്‍ പുലിക്കളിയും കുമ്മാട്ടി മഹോത്സവവും ഒഴിവാക്കാന്‍ കോര്‍പ്പറേഷന്‍ തീരുമാനിച്ചെങ്കിലും പിന്നീട് അനുമതി നല്‍കുകയായിരുന്നു. കുമ്മാട്ടി ഉത്സവത്തിന്റെ കൊടിയേറ്റം വെള്ളിയാഴ്ച വൈകീട്ട് അഞ്ചിന് നടക്കും.

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍

നടുവിലാലില്‍ നടക്കുന്ന ചടങ്ങില്‍ കേന്ദ്രമന്ത്രി സുരേഷ്‌ഗോപി കൊടിയേറ്റം നിര്‍വഹിക്കും. ജില്ലാ കുമ്മാട്ടിക്കൂട്ടായ്മയാണ് പരിപാടി സംഘടിപ്പിക്കുന്നത്. ഉത്രാടം മുതല്‍ നാലാം ഓണം വരെയാണ് കുമ്മാട്ടിക്കളികള്‍ നടക്കുക.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

എസ് ശ്രീജിത്ത് ഡിജിപി; യോഗേഷ് ഗുപ്ത ബെവ്‌കോ എംഡി

കണ്ണൂർ നഗരത്തിൽ ബൈക്ക് യാത്രികന്റെ പണവും മൊബൈൽ ഫോണും കൊള്ളയടിച്ചു; മൂന്നംഗ സംഘം അറസ്റ്റിൽ

കേരള ആരോഗ്യശാസ്ത്ര സര്‍വകലാശാലയില്‍ നാല് സുപ്രധാന പദ്ധതികള്‍ക്ക് തുടക്കം

നീറ്റ് പ്രതിഷേധം: കേരളത്തിലെടുത്ത കേസുകൾ റദ്ദാക്കും, തുടരന്വേഷണം വേണ്ടെന്ന് ഡി ജി പിക്ക് നിർദേശം

17 കാരിയെ വഴിയിൽ തടഞ്ഞു നിർത്തി ഉപദ്രവിച്ചു; പ്രതിക്ക് ഒരു വർഷം തടവും പിഴയും