ഫോട്ടോ: ഫെയ്സ്ബുക്ക് 
Kerala

പിവി അൻവർ എംഎൽഎക്കെതിരായ മിച്ചഭൂമി കേസ്; രേഖകൾ സമർപ്പിക്കാൻ അനുവദിച്ച സമയ പരിധി ഇന്ന് തീരും

ഇതുവരെ എംഎൽഎയോ കുടുംബാം​ഗങ്ങളോ കൈവശമുള്ള ഭൂമി സംബന്ധിച്ച രേഖകൾ ലാൻഡ് ബോർഡിനു മുൻപാകെ സമർപ്പിച്ചിട്ടില്ല

സമകാലിക മലയാളം ഡെസ്ക്

കോഴിക്കോട്: പിവി അൻവർ എംഎൽഎക്കെതിരായ മിച്ചഭൂമി കേസിൽ താമരശ്ശേരി ലാൻഡ് ബോർഡിന്റെ സിറ്റിങ് ഇന്ന്. തെളിവുകൾ ഹാജരാക്കാൻ അനുവദിച്ച സമയം പരിധി ഇന്ന് അവസാനിക്കും. അൻവറിനോടും കുടുംബാം​ഗങ്ങളോടുമാണ് തെളിവുകൾ ​ഹാജരാക്കാൻ ആവശ്യപ്പെട്ടിരുന്നത്. 

ഇതുവരെ എംഎൽഎയോ കുടുംബാം​ഗങ്ങളോ കൈവശമുള്ള ഭൂമി സംബന്ധിച്ച രേഖകൾ ലാൻഡ് ബോർഡിനു മുൻപാകെ സമർപ്പിച്ചിട്ടില്ല. അൻവറിന്റേയും കുടുംബത്തിന്റേയും പക്കൽ 19 ഏക്കർ മിച്ചഭൂമി ഉണ്ടെന്നു ലാൻഡ‍് ബോർഡ് കണ്ടെത്തിയിരുന്നു. 

എന്നാൽ ഇതിലേറെ ഭൂമിയുണ്ടെന്നാണ് പരാതിക്കാരനായ കെവി ഷാജിയുടെ വാദം. തുടർന്നാണ് രേഖകൾ ഹാജരാക്കാൻ എംഎൽഎ അടക്കമുള്ളവർക്ക് ഇന്ന് വരെ സമയം അനുവദിച്ചത്. 

ഈ വാര്‍ത്ത കൂടി വായിക്കൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'യുഎസിന് ആരുടേയും സഹായം വേണ്ട'; ഇറാൻ യുദ്ധത്തിൽ ഒന്നിച്ചു ചേരാൻ വിസമ്മതിച്ച നാറ്റോ രാജ്യങ്ങൾക്കെതിരെ ട്രംപ്

നിരോധിത സംഘടനയിലുള്ളവർക്ക് ആയുധ പരിശീലനം; യുഎപിഎ കേസിൽ 7 വി​ദേശ പൗരൻമാർ പിടിയിൽ

'കോണ്‍ഗ്രസിന് ദളിത് വോട്ട് വേണ്ടേ? നായന്‍മാര്‍ക്ക് മാത്രം ഇത്രയും സീറ്റ് എവിടുന്ന്? കോണ്‍ഗ്രസിന്റേത് പവര്‍ പൊളിറ്റിക്‌സ്'- അഭിമുഖം

രോഹിത് ശര്‍മ ഇത്തവണയും ഇംപാക്ട് പ്ലെയര്‍? മുംബൈ ഇന്ത്യന്‍സ് കോച്ച് പറയുന്നത്...

'കുഞ്ഞികൃഷ്‌നെ പിന്തുണയ്‌ക്കേണ്ട ഗതികേട്'; വിമതനായി മത്സരിക്കുമെന്ന് മുതിര്‍ന്ന നേതാവ്; പയ്യന്നൂര്‍ സീറ്റിനെച്ചൊല്ലി കോണ്‍ഗ്രസില്‍ പൊട്ടിത്തെറി

SCROLL FOR NEXT