പിവി അന്‍വര്‍ മാധ്യമങ്ങളെ കാണുന്നു 
Kerala

'ഒരു എംഎല്‍എ പോലുമില്ല, ബിജെപി ഭരിക്കുന്ന സംസ്ഥാനമാണ് കേരളം; മൂന്നാംമൂഴത്തിനായി മുഖ്യമന്ത്രിയും ടീമും പരിശ്രമിക്കുന്നു'; പിവി അന്‍വര്‍

കാസര്‍കോട്ടെ ജനങ്ങള്‍ മാറി ചിന്തിച്ചില്ലെങ്കില്‍ ലോകാവസാനം വരെ കാസര്‍കോട് ഒരു മാറ്റവും ഉണ്ടാകില്ലെന്ന് അന്‍വര്‍ പറഞ്ഞു

സമകാലിക മലയാളം ഡെസ്ക്

കാസര്‍കോട്: ബിജെപിയെ സ്വാധിനിച്ച് മൂന്നാംമൂഴം അധികാരത്തില്‍ വരാന്‍ മുഖ്യമന്ത്രിയും ടീമും പരിശ്രമിക്കുകയാണെന്ന് ടിഎംസി നേതാവ് പിവി അന്‍വര്‍. സ്വര്‍ണ കള്ളക്കടത്ത് ഉള്‍പ്പെടെ മുഖ്യമന്ത്രിയുമായി ബന്ധപ്പെട്ട വിഷയങ്ങളില്‍ കുടുക്കിലായ സ്വന്തം കുടുംബാംഗങ്ങളെ രക്ഷിക്കാന്‍ കേന്ദ്ര ഗവര്‍മെന്റുമായി ധാരണയുണ്ടാക്കി ആര്‍എസ് എസിനോട് അങ്ങേയറ്റം വിധേയത്വം പുലര്‍ത്തുന്ന മുഖ്യമന്ത്രിയായി കേരളത്തിലെ മുഖ്യമന്ത്രി മാറിയെന്നും അന്‍വര്‍ പറഞ്ഞു. കാഞ്ഞങ്ങാട് ഗസ്റ്റ് ഹൗസില്‍ വാര്‍ത്താ സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അന്‍വര്‍.

ബിജെപിയുടെ ഒരു എംഎല്‍എ പോലും ഇല്ലാതെ ബിജെപി ഭരിക്കുന്ന സംസ്ഥാനത്തിന്റെ പേര് കേരളമാണ്. ആരെങ്കിലും ചോദിക്കാനും പറയാനുമില്ല. ബിജെപി എന്നു പറയുന്നത് ഫാസിസ്റ്റോ, സെമി ഫാസിസ്റ്റു പോലുമല്ലെന്നാണ് സിപിഎം സെക്രട്ടറി പറയുന്നത്. ഒരു പ്രത്യേക വിഭാഗത്തെ സ്വാധീനിച്ചു കൊണ്ട് മൂന്നാംമൂഴം അധികാരത്തില്‍ വരാന്‍ മുഖ്യമന്ത്രിയും ടീമുകളും പരിശ്രമിക്കുകയാണ്. ഇതിനെ എതിര്‍ക്കാന്‍ യുഡിഎഫ് നേതൃത്വം തയ്യാറാകുന്നില്ല. ഇവിടെയാണ് അധികാര പങ്കുവെപ്പ് നടക്കുന്നതെന്നും അന്‍വര്‍ പറഞ്ഞു.

കാസര്‍കോട്ടെ ജനങ്ങള്‍ മാറി ചിന്തിച്ചില്ലെങ്കില്‍ ലോകാവസാനം വരെ കാസര്‍കോട് ഒരു മാറ്റവും ഉണ്ടാകില്ലെന്ന് അന്‍വര്‍ പറഞ്ഞു. കേരളത്തിലെ പൊലീസിലെ ആര്‍എസ്എസ് വത്കരണത്തിന്റെ ഒന്നാമത്തെ ജില്ല മലപ്പുറം ആയിരുന്നെങ്കില്‍ രണ്ടാമത്തെ ജില്ലകാസര്‍കോട് ആണെന്നും അന്‍വര്‍ പറഞ്ഞു. ടിഎംസിയുടെ ജില്ലാ നേതൃയോഗത്തിനായാണ് അന്‍വര്‍ കാസര്‍കോട് എത്തിയത്.

TMC leader PV Anvar said that the Chief Minister and his team are trying to come to power for the third time

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

എം ആര്‍ രാഘവവാര്യര്‍ക്ക് കേരള ജ്യോതി; കേരള പുരസ്‌കാരങ്ങള്‍ പ്രഖ്യാപിച്ചു

യുഎഇ ക്യാമ്പിങ് നിയമങ്ങൾ : മാലിന്യം വലിച്ചെറിഞ്ഞാൽ, 30,000 മുതൽ10 ലക്ഷം ദിർഹം വരെ പിഴ

സംസ്ഥാനത്ത് വീണ്ടും അമീബിക് മസ്തിഷ്‌കജ്വര മരണം; ഈ മാസം മരിച്ചത് 12 പേര്‍

കെജരിവാളിന്റെ ശീഷ് മഹല്‍ 2; ചണ്ഡിഗഡിലെ ബംഗ്ലാവിന്റെ ചിത്രവുമായി ബിജെപി; മറുപടിയുമായി ആം ആദ്മി

'ടിഎന്‍ പ്രതാപന്‍ ഒരു രൂപ പോലും തന്നില്ല, സുരേഷ് ഗോപി എംപിയായപ്പോള്‍ ഒരു കോടി തന്നു; എല്‍ഡിഎഫിന് വേണ്ടി പ്രചരണത്തിനിറങ്ങില്ല'

SCROLL FOR NEXT