പ്രധാനമന്ത്രി- ആര്‍ ശ്രീലേഖ 
Kerala

പ്രധാനമന്ത്രിയുടെ അടുത്തേക്ക് പോകാതെ സ്‌റ്റേജില്‍ മാറി നിന്ന് ശ്രീലേഖ

പ്രധാനമന്ത്രിയുടെ അടുത്തേക്ക് പോകാതെ സ്‌റ്റേജില്‍ മാറി നിന്ന് ശ്രീലേഖ

സമകാലിക മലയാളം ഡെസ്ക്

തിരുവനന്തപുരം: പ്രധാനമന്ത്രി പങ്കെടുത്ത വേദിയിലും കോര്‍പറേഷന്‍ മേയറാക്കാത്തതിലെ അതൃപ്തി പ്രകടമാക്കി ശാസ്തമംഗലം കൗണ്‍സിലര്‍ ആര്‍ ശ്രീലേഖ. പുത്തരിക്കണ്ടത്തെ ബിജെപി പൊതു സമ്മേളന വേദിയില്‍ പ്രധാനമന്ത്രി മോദിയുടെ അടുത്ത് പോലും പോകാതെയാണ് ശ്രീലേഖ അതൃപ്തി പ്രകടിപ്പിച്ചത്. മേയര്‍ വിവി രാജേഷും, കെ സുരേന്ദ്രനും ഉള്‍പ്പടെയുള്ള നേതാക്കള്‍ മോദിയെ യാത്രയാക്കുന്ന ഘട്ടത്തിലും, ശ്രീലേഖ ആ പരിസരത്തേക്ക് പോലും പോകാതെ മാറിനിന്നു.

പ്രധാനമന്ത്രി പങ്കെടുത്ത വേദിയിലുണ്ടായിരുന്നെങ്കിലും മോദിയില്‍ നിന്നും സംസ്ഥാന നേതാക്കളില്‍ നിന്നും അകലം പാലിച്ചു മാറിനില്‍ക്കുകയായിരുന്നു ശ്രീലേഖ. മോദിയെ യാത്ര അയക്കാനായി മറ്റ് നേതാക്കളെല്ലാം കൂടിനില്‍ക്കുമ്പോഴും സ്വന്തം ഇരിപ്പിടത്തില്‍ നിന്ന് എണീറ്റ് മാറിനില്‍ക്കുകയായിരുന്നു ശ്രീലേഖ.

അതേസമയം, കേരളത്തിലെത്തിയ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പ്രസംഗത്തിനെതിരെ പ്രതിപക്ഷ നേതാവ് വി.ഡി.സതീശന്‍ രംഗത്തെത്തി. വിഭജന രാഷ്ട്രീയവും വര്‍ഗീയ വിഷപ്രചാരണവും വിലപ്പോവില്ലെന്നാണ് സതീശന്‍ പ്രതികരിച്ചത്. വര്‍ഗീയ ശക്തികളെ കുഴിച്ചുമൂടാന്‍ യുഡിഎഫ് ഏതറ്റം വരെയും പോകുമെന്നും യുഡിഎഫിന്റെ മതേതര കാഴ്ചപ്പാടിന് മോദിയുടെ സര്‍ട്ടിഫിക്കറ്റ് വേണ്ടെന്നും അദ്ദേഹം പ്രസ്താവനയിലൂടെ അറിയിച്ചു.

R Sreelekha stands aside on stage instead of approaching the Prime Minister

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'കേരള'യെ 'കേരളം' ആക്കിയത് എന്‍ഡിഎ സര്‍ക്കാര്‍; മലയാളം പറഞ്ഞ് മോദി ധീവരസഭ വേദിയില്‍

'ഇടിയപ്പം സോഫ്റ്റാകാൻ ഇത്രയേ വേണ്ടൂ'; ഈ രഹസ്യം അറിയാമോ

ഇഡ്ഡലിയും ദോശയും ഒഴിവാക്കി, ചൂടിനെ ചുഴറ്റിയെറിയാൻ പഴങ്കഞ്ഞിയാണ് ബെസ്റ്റ്; കുറിപ്പ്

'പിതാവില്‍ നിന്ന് രക്ഷിക്കണം'; കാമുകനൊപ്പം കേരളത്തില്‍ അഭയം തേടി മൊണാലിസ

അരുന്ധതി റോയ്‌യുടെ തിരക്കഥ, 'ഗേ' കഥാപാത്രമായി ഷാരൂഖ് ഖാന്‍; 'കാണാതായ സിനിമ' 37 വര്‍ഷങ്ങള്‍ക്ക് ശേഷം തിയേറ്ററിലേക്ക്!

SCROLL FOR NEXT