മുഖ്യമന്ത്രി വിഡി സതീശൻ 
Kerala

'ജനാധിപത്യം തിരിച്ചു കൊണ്ടുവരാന്‍ വേണ്ടി നടത്തുന്ന സമരം; രാഹുല്‍ ആവേശം പകരുന്ന നേതാവ്'

സമരത്തില്‍ പങ്കെടുക്കാന്‍ സാധിച്ചതില്‍ അഭിമാനമുണ്ടെന്നും മുഖ്യമന്ത്രി വിഡി സതീശന്‍ പറഞ്ഞു

Author : സമകാലിക മലയാളം ഡെസ്ക്
Edited By : Jayakumar

ന്യൂഡല്‍ഹി: സമരം ചെയ്ത രാഹുല്‍ഗാന്ധിയെ ഡല്‍ഹി പൊലീസ് ക്രൂരമായാണ് കൈകാര്യം ചെയ്തതെന്ന് മുഖ്യമന്ത്രി വിഡി സതീശന്‍. കസ്റ്റഡിയിലെടുത്ത രാഹുല്‍ഗാന്ധിയെ കാണാന്‍ പൊലീസ് സമ്മതിച്ചില്ല. കാണാന്‍ സമ്മതിച്ചില്ലെങ്കില്‍ ഞങ്ങളെ അറസ്റ്റ് ചെയ്യണമെന്ന് ആവശ്യപ്പെട്ടപ്പോഴാണ് രാഹുലിനെ കാണാന്‍ പൊലീസ് അനുവാദം നല്‍കിയതെന്നും മുഖ്യമന്ത്രി വിഡി സതീശന്‍ പറഞ്ഞു. രാഹുലിനെ കസ്റ്റഡിയില്‍ പാര്‍പ്പിച്ച ബാരഖംബ പൊലീസ് സ്റ്റേഷനു മുന്നില്‍ മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

സമരവുമായി മുന്നോട്ടു പോകാന്‍ രാഹുല്‍ ഗാന്ധി നൂറിരട്ടി ആവേശത്തിലാണ്. ഈ രാജ്യത്തെ മുഴുവന്‍ ജനാധിപത്യ വിശ്വാസികള്‍ക്കും രാഹുല്‍ഗാന്ധി ആവേശം പകര്‍ന്നു തരികയാണ്. ഇതു ജനാധിപത്യത്തെ സംരക്ഷിക്കാനുള്ള രാജ്യത്തിന്റെ പോരാട്ടമാണ്. ഡല്‍ഹിയില്‍ തുടരുമോയെന്നതില്‍ കോണ്‍ഗ്രസ് നേതൃത്വത്തിന്റെ തീരുമാനം അനുസരിച്ചായിരിക്കുമെന്നും വിഡി സതീശന്‍ വ്യക്തമാക്കി.

ലോക്‌സഭയിലെ പ്രതിപക്ഷ നേതാവിന് പോലും പ്രതിഷേധിക്കാനുള്ള അവകാശമില്ലാത്ത സാഹചര്യമാണ് ഇന്നുള്ളതെന്ന് വിഡി സതീശന്‍ ആരോപിച്ചു. തെരഞ്ഞെടുപ്പിനെ അട്ടിമറിച്ചാണ് വിവിധ സംസ്ഥാനങ്ങളില്‍ ബിജെപി ഭരിക്കുന്നത്. ജനാധിപത്യം തിരിച്ചു കൊണ്ടുവരാന്‍ വേണ്ടി നടത്തുന്ന സമരമാണിത്. കോണ്‍ഗ്രസ് സമരം ചരിത്രത്തില്‍ രേഖപ്പെടുത്തും. കേരളത്തിന്റെ പൂര്‍ണ പിന്തുണ സമരത്തിനുണ്ട്. ഈ സമരത്തില്‍ പങ്കെടുക്കാന്‍ സാധിച്ചതില്‍ അഭിമാനമുണ്ടെന്നും മുഖ്യമന്ത്രി വിഡി സതീശന്‍ പറഞ്ഞു.

Rahul Gandhi is an inspiring leader: VD Satheesan

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'നാളെയും പ്രതിഷേധം'; മാര്‍ച്ച് തടയാം എന്നാല്‍ ജനങ്ങളുടെ ഇച്ഛാശക്തിയെ തടയാന്‍ കഴിയില്ല: രാഹുല്‍ഗാന്ധി

​Jantar Mantar Protest: രാഹുൽ​ഗാന്ധിയെ പൊലീസ് വിട്ടയച്ചു; പ്രതിഷേധാ​ഗ്നിയിൽ ഡൽഹി

ഇന്ത്യന്‍ മാതൃകയില്‍ 'എസ്‌ഐആര്‍' നടപ്പാക്കാന്‍ ട്രംപ്; പൗരത്വ പരിശോധനയ്‌ക്ക് ഒരുങ്ങി അമേരിക്ക

'പ്രതിഷേധത്തിനു പിന്നിൽ വ്യക്തമായ അജണ്ട'; കേന്ദ്ര സർവകലാശാലയിലെ വിദ്യാർഥി സമരത്തെ വിമർശിച്ച് ഗവർണർ

ഡല്‍ഹി സീമാപുരിയില്‍ ബഹുനില കെട്ടിടം തകര്‍ന്ന് രണ്ടുപേര്‍ക്ക് ദാരുണാന്ത്യം