Rahul Mamkootathil SM ONLINE
Kerala

'മൊബൈല്‍ ഫോണ്‍ ഹാജരാക്കണം; കേരളം വിടരുത്'; ആദ്യ ബലാത്സംഗക്കേസില്‍ രാഹുലിന് മുന്‍കൂര്‍ ജാമ്യം

ജാമ്യം നല്‍കിയാല്‍ തെളിവുകള്‍ നശിപ്പിക്കും സാക്ഷികളെ സ്വാധീനിക്കാന്‍ ഇടയുണ്ടെന്ന അതിജീവിതയുടെ വാദം തള്ളിക്കൊണ്ടാണ് ഹൈക്കോടതി രാഹുലിന് മുന്‍കൂര്‍ ജാമ്യം അനുവദിച്ചത്.

Author : സമകാലിക മലയാളം ഡെസ്ക്

കൊച്ചി: രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എ പ്രതിയായ ആദ്യ ബലാത്സംഗക്കേസില്‍ മുന്‍കൂര്‍ ജാമ്യം അനുവദിച്ച് ഹൈക്കോടതി. ജാമ്യം നല്‍കിയാല്‍ തെളിവുകള്‍ നശിപ്പിക്കുമെന്നും സാക്ഷികളെ സ്വാധീനിക്കാന്‍ ഇടയുണ്ടെന്നുമുള്ള അതിജീവിതയുടെ വാദം തള്ളിക്കൊണ്ടാണ് ഹൈക്കോടതി മുന്‍കൂര്‍ ജാമ്യം അനുവദിച്ചത്. കേസില്‍ കോടതി വിശദമായ വാദം കേട്ടിരുന്നു

കര്‍ശന ഉപാധികളോടെയാണ് രാഹുലിന് ജാമ്യം. കേസിലെ നിര്‍ണായകമായ തെളിവായ മൊബൈല്‍ ഫോണ്‍ അന്വേഷണ ഉദ്യോഗസ്ഥന് മുന്നില്‍ ഹാജരാക്കണം. ഈ മാസം പതിനാറിന് അന്വേഷണ ഉദ്യോഗസ്ഥന് മുന്നില്‍ ഹാജരാകണം. പാസ്‌പോര്‍ട്ട് സമര്‍പ്പിക്കണം. കേരളം വിടാന്‍ പാടില്ല. ഇനി അറസ്റ്റ് ഉണ്ടാകുകയാണെങ്കില്‍ ഒരുലക്ഷം രൂപയുടെ രണ്ട് ആള്‍ ജാമ്യത്തില്‍ വിടാം. പരാതിക്കാരിയെ സ്വാധിനിക്കുകയോ ഭീഷണിപ്പെടുത്തകയോ ചെയ്യരുതെന്നും ഹൈക്കോടതി പറഞ്ഞു.

പരാതിക്കാരിയെ മാനസികമായി തളര്‍ത്തി ലൈംഗികമായി ചൂഷണം ചെയ്തുവെന്നും അതിനാല്‍ പ്രതിക്ക് മുന്‍കൂര്‍ ജാമ്യം അനുവദിക്കരുതെന്നുമായിരുന്നു പ്രോസിക്യൂഷന്റെ പ്രധാന വാദം. നേമം പൊലീസ് രജിസ്റ്റര്‍ ചെയ്ത ഈ കേസില്‍ നേരത്തെ സെഷന്‍സ് കോടതി ജാമ്യാപേക്ഷ തള്ളിയതിനെ തുടര്‍ന്നാണ് രാഹുല്‍ ഹൈക്കോടതിയെ സമീപിച്ചത്. പ്രതിക്ക് ജാമ്യം നല്‍കുന്നത് തന്റെ ജീവന് ഭീഷണിയാണെന്നും സമാനമായ രീതിയില്‍ മറ്റ് പെണ്‍കുട്ടികളും പീഡനത്തിന് ഇരയായിട്ടുണ്ടെന്നും പരാതിക്കാരി കോടതിയെ അറിയിച്ചിരുന്നു. രാഹുലിനെതിരെ രജിസ്റ്റര്‍ ചെയ്ത മറ്റ് രണ്ട് പീഡനക്കേസുകളില്‍ നേരത്തെ ജാമ്യം ലഭിച്ചിരുന്നു.

Rahul Mamkootathil granted bail with strict conditions in the first rape case

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

ഇരുട്ടടി; രാജ്യത്ത് പെട്രോള്‍, ഡീസല്‍ വിലയില്‍ വര്‍ധന

VD Satheesan Cabinet Live: ആരൊക്കെ മന്ത്രിമാരാകും?, ഔപചാരിക ചര്‍ച്ചകള്‍ക്ക് ഇന്ന് തുടക്കം

എസ്എസ്എല്‍സി പരീക്ഷാഫലം ഇന്ന്; റിസൾട്ട് കാത്ത് 4.17 ലക്ഷം വിദ്യാർത്ഥികൾ; ഫലം ഇങ്ങനെ അറിയാം

ഹൈക്കമാന്‍ഡ് തീരുമാനം അംഗീകരിക്കുന്നു; മന്ത്രിമാരെ തീരുമാനിക്കേണ്ടത് മുഖ്യമന്ത്രി; മൗനം വെടിഞ്ഞ് ചെന്നിത്തല

ഒറ്റപ്പെട്ട മഴ തുടരും; 6 ജില്ലകളിൽ യെല്ലോ അലർട്ട്; ശക്തമായ കാറ്റിന് സാധ്യത

SCROLL FOR NEXT