പ്രതീകാത്മക ചിത്രം 
Kerala

അതിതീവ്ര ന്യൂനമര്‍ദ്ദം ഇന്ന് ചുഴലിക്കാറ്റാകും; ഇടിമിന്നലോട് കൂടിയ മഴ, ജാഗ്രത

 ബംഗാള്‍ ഉള്‍ക്കടലിലെ അതിതീവ്ര ന്യൂനമര്‍ദ്ദം ഇന്ന് ചുഴലിക്കാറ്റാകാന്‍ സാധ്യത

സമകാലിക മലയാളം ഡെസ്ക്

തിരുവനന്തപുരം:  ബംഗാള്‍ ഉള്‍ക്കടലിലെ അതിതീവ്ര ന്യൂനമര്‍ദ്ദം ഇന്ന് ചുഴലിക്കാറ്റാകാന്‍ സാധ്യത. ഇതിന്റെ സ്വാധീനഫലമായി സംസ്ഥാനത്ത് ഇന്ന് ഇടിമിന്നലോട് കൂടിയ ഇടത്തരം മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.

തെക്കു പടിഞ്ഞാറന്‍ ബംഗാള്‍ ഉള്‍ക്കടലില്‍ ഉണ്ടായിരുന്ന തീവ്ര ന്യൂനമര്‍ദ്ദമാണ് പടിഞ്ഞാറു-വടക്കു പടിഞ്ഞാറു ദിശയില്‍ സഞ്ചരിച്ചു  ശക്തി പ്രാപിച്ചു അതിതീവ്ര ന്യൂനമര്‍ദ്ദമായത്. അടുത്ത 24 മണിക്കൂറില്‍ പടിഞ്ഞാറു-വടക്കു പടിഞ്ഞാറു ദിശയില്‍ സഞ്ചരിച്ചു ശക്തി പ്രാപിച്ചു തെക്കു പടിഞ്ഞാറന്‍ ബംഗാള്‍ ഉള്‍ക്കടലില്‍ ചുഴലിക്കാറ്റാകാന്‍ സാധ്യതയെന്നും കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പില്‍ പറയുന്നു.

തുടര്‍ന്ന് വടക്കു ദിശയില്‍ ഏതാണ്ട് തെക്കു ആന്ധ്ര പ്രദേശ് തീരത്തിന് സമാന്തരമായി സഞ്ചരിച്ചു തെക്കു ആന്ധ്രാ പ്രദേശ് തീരത്തു നെലൂറിനും  മച്ചലിപട്ടണത്തിനും ഇടയില്‍  ചൊവ്വാഴ്ച രാവിലെ ചുഴലിക്കാറ്റായി കരയില്‍ പ്രവേശിക്കാന്‍ സാധ്യതയുണ്ടെന്നും കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.

ഈ വാർത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോൾ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

അനുനയത്തിന് വഴങ്ങാതെ കെ സുധാകരന്‍, തീരുമാനം ഹൈക്കമാന്‍ഡിന് ?; ബാക്കി സ്ഥാനാര്‍ത്ഥികളെയും ഇന്ന് പ്രഖ്യാപിക്കും

'മതി ഇവിടെ വച്ച് നിർത്തിക്കോ, നടിമാർ നിങ്ങളുടെ സ്വത്തല്ല'; എഐഎഡിഎംകെ നേതാവിനെതിരെ ഖുശ്ബു

യുഎഇയിലും ഖത്തറിലും ഈദ് ഗാഹുകൾ ഒഴിവാക്കി, പെരുന്നാൾ നമസ്കാരം പള്ളികളിൽ മാത്രം

'ഇന്നലത്തെ മഴയിൽ പൊട്ടിമുളച്ച തകരയല്ല'; ലീഗ് സ്ഥാനാർത്ഥി പട്ടികയിൽ അതൃപ്തിയുമായി നൂർബിന റഷീദ്

'കോൺ​ഗ്രസ് കുട്ടനാടിനെ വിറ്റു, ഇത് ജനങ്ങൾ പൊറുക്കില്ല'

SCROLL FOR NEXT