മൂന്ന് ദിവസം വിവിധ ജില്ലകളില്‍ മഴയ്ക്ക് സാധ്യത ഫയല്ർ ചിത്രം
Kerala

ചക്രവാതച്ചുഴി, ന്യൂനമര്‍ദം; മൂന്ന് ദിവസം മഴയ്ക്ക് സാധ്യത; മുന്നറിയിപ്പ്

തെക്കന്‍ കേരള തീരത്തോട് ചേര്‍ന്നുള്ള തെക്കുകിഴക്കന്‍ അറബിക്കടലിന് മുകളില്‍ സമുദ്രനിരപ്പില്‍ നിന്ന് 0.9 കിലോമീറ്റര്‍ ഉയരത്തില്‍ മറ്റൊരു ചക്രവാതച്ചുഴിയും നിലനില്‍ക്കുന്നു.

Author : സമകാലിക മലയാളം ഡെസ്ക്

തിരുവനന്തപുരം: സംസ്ഥാനത്ത് വ്യാഴം, വെള്ളി, ശനി ദിവസങ്ങളില്‍ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്. 19 മുതല്‍ 21 വരെ തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട ജില്ലകളിലും; 20, 21 തീയതികളില്‍ ഇടുക്കി ജില്ലയിലും നേരിയ/ഇടത്തരം മഴയ്ക്ക് സാധ്യതയെന്നാണ് കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്.

ഭൂമധ്യരേഖ പ്രദേശത്തുള്ള ഇന്ത്യന്‍ മഹാസമുദ്രത്തിനും അതിനോട് ചേര്‍ന്നുള്ള തെക്കന്‍ ബംഗാള്‍ ഉള്‍ക്കടലിന്റെ മധ്യഭാഗത്തിനും മുകളിലായി നിലനിന്നിരുന്ന ന്യൂനമര്‍ദം പടിഞ്ഞാറ്-വടക്കുപടിഞ്ഞാറ് ദിശയില്‍ നീങ്ങി തെക്കുപടിഞ്ഞാറന്‍ ബംഗാള്‍ ഉള്‍ക്കടലിനും ഭൂമധ്യ രേഖ ഇന്ത്യന്‍ മഹാസമുദ്രത്തിനും മുകളിലായി സ്ഥിതി ചെയ്യുന്നു. ഇത് പടിഞ്ഞാറ്-വടക്കുപടിഞ്ഞാറ് ദിശയിലേക്ക് നീങ്ങാനും ഫെബ്രുവരി പതിനെട്ടോടെ തെക്കുപടിഞ്ഞാറന്‍ ബംഗാള്‍ ഉള്‍ക്കടലിനും അനുബന്ധ മേഖലയ്ക്കും മുകളില്‍ കൂടുതല്‍ ശക്തമാകാനും സാധ്യതയെന്ന് മുന്നറിയിപ്പില്‍ പറയുന്നു.

കൂടാതെ തെക്കന്‍ കേരള തീരത്തോട് ചേര്‍ന്നുള്ള തെക്കുകിഴക്കന്‍ അറബിക്കടലിന് മുകളില്‍ സമുദ്രനിരപ്പില്‍ നിന്ന് 0.9 കിലോമീറ്റര്‍ ഉയരത്തില്‍ മറ്റൊരു ചക്രവാതച്ചുഴിയും നിലനില്‍ക്കുന്നു. ഈ സാഹചര്യത്തിലാണ് സംസ്ഥാനത്ത് മഴ മുന്നറിയിപ്പ്.

Rain likely in various districts for three days

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

സിഎന്‍ജി വിലയും കൂട്ടി; രണ്ടാഴ്ചയ്ക്കിടെ നാലാമത്തെ വര്‍ധന

കുട്ടികളിൽ എങ്ങനെ നല്ല ഭക്ഷണശീലങ്ങൾ വളർത്താം ?

'സൗദിയും പാകിസ്ഥാനും ഉൾപ്പെടെ ഇസ്രയേലിനെ അം​ഗീകരിക്കണം'; പുതിയ ഉടമ്പടി മുന്നോട്ടുവെച്ച് ട്രംപ്

'വിജയ്‌യോട് എനിക്ക് അസൂയ തോന്നി, കട്ടൗട്ട് വച്ച് അദ്ദേഹം മുഖ്യമന്ത്രിയായി; 15 വർഷമായിട്ട് ഞാൻ തെരുവുകളിൽ അലഞ്ഞു നടക്കുന്നു'

'അമ്മയുടെ ദോഷം മാറ്റാന്‍ പൂജ', പ്രായപൂര്‍ത്തിയാവാത്ത പെണ്‍കുട്ടികളെ നിരന്തരം പീഡിപ്പിച്ചു; മന്ത്രവാദി പിടിയില്‍

SCROLL FOR NEXT