KERALA RAIN FILE
Kerala

സംസ്ഥാനത്ത് മഴ കുറയുന്നു; 50 കിലോമീറ്റര്‍ വരെ വേഗത്തില്‍ ശക്തമായ കാറ്റിന് സാധ്യത, ജാഗ്രത

കഴിഞ്ഞ ദിവസങ്ങളില്‍ മഴക്കെടുതിയില്‍ വലഞ്ഞ കേരളത്തില്‍ മഴ കുറയുന്നു

Author : സമകാലിക മലയാളം ഡെസ്ക്
Edited By : Dhanoj AM

തിരുവനന്തപുരം: കഴിഞ്ഞ ദിവസങ്ങളില്‍ മഴക്കെടുതിയില്‍ വലഞ്ഞ കേരളത്തില്‍ മഴ കുറയുന്നു. ഇന്നുമുതല്‍ ഒരു ജില്ലയിലും ശക്തമായ മഴ മുന്നറിയിപ്പ് ഇല്ല. വ്യാഴാഴ്ച വരെ നേരിയതും മിതമായതുമായ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.

അതിനിടെ ഇന്ന് മണിക്കൂറില്‍ 40 മുതല്‍ 50 കിലോമീറ്റര്‍ വരെ വേഗത്തില്‍ ശക്തമായ കാറ്റിന് സാധ്യതയുണ്ടെന്നും കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. കേരളത്തില്‍ ഏറ്റവും കൂടുതല്‍ നാശനഷ്ടവും ജീവഹാനിയും ഉണ്ടാക്കുന്ന സംസ്ഥാന സവിശേഷ ദുരന്തമാണ് ശക്തമായ കാറ്റ്. ശക്തമായ കാറ്റില്‍ മരങ്ങള്‍ കടപുഴകിയും ചില്ലകള്‍ ഒടിഞ്ഞു വീണും അപകടങ്ങള്‍ ഉണ്ടാകാനുള്ള സാധ്യതയുണ്ട്. അതിനാല്‍ ജാഗ്രത പാലിക്കണമെന്നും മുന്നറിയിപ്പില്‍ പറയുന്നു.

മോശം കാലാവസ്ഥയെ തുടര്‍ന്ന് മീന്‍പിടിത്തത്തിന് പോകാന്‍ പാടില്ല. തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ, തൃശൂര്‍ തീരങ്ങളില്‍ കടലാക്രമണത്തിന് സാധ്യതയുണ്ടെന്നും മുന്നറിയിപ്പില്‍ പറയുന്നു.

Rains are decreasing in the state; strong winds with speeds up to 50 kmph are possible, caution

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'വോട്ടിന് പിന്നാലെ നിയമവും കവര്‍ന്നു; ഗ്യാനേഷ് കുമാര്‍ ദേശദ്രോഹി, രാജിവെക്കണം; ജനാധിപത്യം തകരുന്നത് നോക്കിനില്‍ക്കില്ല'

സിയാൽ ഏവിയേഷൻ കൺസൾട്ടൻസി സർവീസിന് തുടക്കമായി: ആദ്യ സംരംഭം പശ്ചിമ ബംഗാളിലെ ദുർഗാപൂരിൽ

ആരും കൊതിക്കുന്ന ഓഫര്‍, കുറ്റബോധമില്ല; അല്‍ഫോണ്‍സ് പുത്രനോട് നോ പറഞ്ഞത് എന്തുകൊണ്ട്? ജേസണ്‍ സഞ്ജയ് പറയുന്നു

ഏഷ്യൻ ​ഗെയിംസിൽ 'ഇന്ത്യ vs ഇന്ത്യ' പോരാട്ടം!

എത്തിഹാദ് റെയിലിൽ ദുബൈയിലെത്താം; നേരിട്ട് മെട്രോയിൽ നഗരം ചുറ്റാം; കാർ വേണ്ട, പാത റെഡി