വീണ്ടും സത്യപ്രതിജ്ഞ ചെയ്ത് ബിജെപി അംഗങ്ങള്‍ 
Kerala

'അവര്‍ ചെയ്ത തെറ്റെന്താണ്?; ഈശ്വരന്റെ നാമത്തില്‍, ജനാധിപത്യത്തിന് വിജയം'

തെരഞ്ഞെടുക്കപ്പെട്ട ജനപ്രതിനിധികളെ പുറത്താക്കാനുള്ള ഇടതുപക്ഷത്തിന്റെ ഗൂഢാലോചനയാണ് കോടതി വിധിയിലൂടെ പരാജയപ്പെട്ടത്.

Author : Sujith

തിരുവനന്തപുരം: സാങ്കേതികത്വങ്ങളുടെ മറപിടിച്ചോ രാഷ്ട്രീയ നാടകങ്ങളിലൂടെയോ ജനവിധിയെ അട്ടിമറിക്കാന്‍ ആര്‍ക്കും കഴിയില്ലെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ രാജീവ് ചന്ദ്രശേഖര്‍. ഈശ്വരന്റെ നാമത്തില്‍, ജനാധിപത്യത്തിന് വിജയമെന്നും രാജീവ് ചന്ദ്രശേഖരന്‍ ഫെയ്‌സ്ബുക്കില്‍ കുഫിച്ചു.

'ഹൈക്കോടതിയുടെ ഉത്തരവിനെത്തുടര്‍ന്ന്, തിരുവനന്തപുരം കോര്‍പ്പറേഷനിലെ 19 ബി.ജെ.പി/എന്‍.ഡി.എ കൗണ്‍സിലര്‍മാര്‍ ഇന്ന് വീണ്ടും സത്യപ്രതിജ്ഞ ചെയ്ത് ചുമതലയേറ്റു. ചില സാങ്കേതിക കാരണങ്ങള്‍ ഉന്നയിച്ച് ജനാധിപത്യപരമായി തെരഞ്ഞെടുക്കപ്പെട്ട ജനപ്രതിനിധികളുടെ വിജയം അസാധുവാക്കാനും ജനവികാരം അട്ടിമറിക്കാനുമായിരുന്നു അവിശ്വാസികളായ സി.പി.എം ശ്രമിച്ചത്. അവര്‍ ചെയ്ത തെറ്റെന്താണ്?. സത്യപ്രതിജ്ഞ ചെയ്തപ്പോള്‍, ദൈവങ്ങളുടെയും ഭാരതമാതാവിന്റെയും നാമങ്ങള്‍ അഭിമാനത്തോടെ വിളിച്ചു ചൊല്ലി എന്നത് മാത്രം.തെരഞ്ഞെടുക്കപ്പെട്ട ജനപ്രതിനിധികളെ പുറത്താക്കാനുള്ള ഇടതുപക്ഷത്തിന്റെ ഗൂഢാലോചനയാണ് കോടതി വിധിയിലൂടെ പരാജയപ്പെട്ടത്.'

കാലഹരണപ്പെട്ട തങ്ങളുടെ പ്രത്യയശാസ്ത്രത്തെയും രാഷ്ട്രീയത്തെയും കേരള ജനത ആവര്‍ത്തിച്ച് തള്ളിക്കളഞ്ഞിട്ടും സി.പി.എം ഇനിയും ഒരു പാഠവും പഠിച്ചിട്ടില്ല. അനാവശ്യ വിവാദങ്ങള്‍ സൃഷ്ടിച്ച് യഥാര്‍ത്ഥ വിഷയങ്ങളില്‍ നിന്ന് ജനശ്രദ്ധ തിരിക്കുന്ന കാര്യത്തില്‍ സി.പി.എമ്മും കോണ്‍ഗ്രസും 'രണ്ടല്ല, ഒന്നാണ്'. ഇത്തരം വിലകുറഞ്ഞ നാടകങ്ങളിലൂടെയോ തന്ത്രങ്ങളിലൂടെയോ ബി.ജെ.പി/എന്‍.ഡി.എയുടെ ശ്രദ്ധ തിരിക്കാമെന്ന് ആരും മോഹിക്കേണ്ടെന്ന് രാജീവ് ചന്ദ്രശേഖര്‍ ഫെയ്‌സ് ബുക്കില്‍ കുറിച്ചു.

Rajeev chandrasekhar against cpm

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

പാസ്‌പോര്‍ട്ട് പൗരത്വം തെളിയിക്കാനല്ല; യാത്രാരേഖ മാത്രമെന്ന് കേന്ദ്രം

50 കിലോയുള്ള തിരുപ്പതി ബാലാജിയുടെ വെങ്കല പ്രതിമ, ഗുരുദേവ ദര്‍ശന പുസ്തകങ്ങള്‍; മോദിക്ക് സമ്മാനിച്ച് വെള്ളാപ്പള്ളി നടേശന്‍

സഭയില്‍ നേര്‍ക്കുനേര്‍ പോരടിച്ച് വിഡി സതീശനും പിണറായിയും; ഖമേനിയുടെ സംസ്‌കാരത്തിന് മോദിക്ക് ക്ഷണം; ഇന്നത്തെ അഞ്ച് പ്രധാന വാര്‍ത്തകള്‍

22,288 ബൂത്തുകള്‍, തുള്ളിമരുന്ന് നല്‍കുക 19,80,224 കുട്ടികള്‍ക്ക്; പള്‍സ് പോളിയോ ഇമ്മ്യൂണൈസേഷന്‍ ജൂണ്‍ 28ന്

മലപ്പുറം കുടുംബ കോടതിക്ക് സ്വന്തം കെട്ടിടം; ഉദ്ഘാടനം ജൂലൈയില്‍