Rajeev Chandrasekhar Alleges CPM-Congress Nexus in Exalogic Scam X/ @RajeevRC_X
Kerala

എക്‌സാലോജിക് തട്ടിപ്പില്‍ കോണ്‍ഗ്രസ് -സിപിഎം ഒത്തുകളി, ശ്രദ്ധതിരിക്കാന്‍ മുരളീധരനെ ലക്ഷ്യമിടുന്നു: രാജീവ് ചന്ദ്രശേഖര്‍

പത്ത് വര്‍ഷത്തിലധികം തടവ് ലഭിക്കാവുന്ന കുറ്റമായതിനാല്‍, ഉടന്‍ എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്യണമെന്നും ബിജെപി അധ്യക്ഷന്‍

Author : സമകാലിക മലയാളം ഡെസ്ക്
Edited By : ബിജീഷ് ബാലകൃഷ്ണൻ

തിരുവനന്തപുരം: എക്‌സാലോജിക് തട്ടിപ്പില്‍ പ്രതിപക്ഷ നേതാവ് പിണറായി വിജയനും മുന്‍ മന്ത്രി മുഹമ്മദ് റിയാസിനുമെതിരെയുള്ള ആരോപണങ്ങള്‍ അഴിമതി നിരോധന നിയമത്തിന്റെ നഗ്‌നമായ ലംഘനമാണെന്ന് സംസ്ഥാന ബിജെപി അധ്യക്ഷന്‍ രാജീവ് ചന്ദ്രശേഖര്‍. നിയമത്തിലെ സെക്ഷന്‍ 13 പ്രകാരം പത്ത് വര്‍ഷത്തിലധികം തടവ് ശിക്ഷ ലഭിക്കാവുന്ന കുറ്റമായതിനാല്‍, ബിഎന്‍എസ്എസ് 73(3) വകുപ്പ് പ്രകാരം പ്രാഥമിക അന്വേഷണം ആവശ്യമില്ലെന്നും ഉടന്‍ എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്യണമെന്നും അദ്ദേഹം എക്സില്‍ കുറിച്ചു.

എന്നാല്‍ ഇഡിയുടെ വെളിപ്പെടുത്തലുകളില്‍ നിയമപരമായ അധികാരമില്ലാത്ത സംസ്ഥാന ആഭ്യന്തര വകുപ്പ് ഒരു പ്രത്യേക അന്വേഷണ സംഘത്തെ രൂപീകരിക്കാന്‍ ഇടപെടുകയാണ് ചെയ്തതെന്നും അദ്ദേഹം വിമര്‍ശിച്ചു. എഫ്‌ഐആര്‍ ഫയല്‍ ചെയ്യാനും പ്രോസിക്യൂഷന്‍ നടപടികള്‍ സ്വീകരിക്കാനും വ്യക്തമായ നിയമപരമായ ബാധ്യതയുണ്ടായിട്ടും മുഖ്യമന്ത്രി വിഡി സതീശന്‍ അതിന് തയ്യാറാകാത്തത് എന്തുകൊണ്ടാണെന്ന് രാജീവ് ചന്ദ്രശേഖര്‍ ചോദിച്ചു. മുതിര്‍ന്ന കോണ്‍ഗ്രസ്, മുസ്ലിം ലീഗ് നേതാക്കളും ഈ കേസില്‍ ഉള്‍പ്പെട്ടിട്ടുണ്ടെന്നതാണ് ഇതിന് കാരണം. ഇത് കോണ്‍ഗ്രസും സിപിഎമ്മും തമ്മിലുള്ള ഒത്തുകളിയുടെ വ്യക്തമായ ഉദാഹരണമാണെന്നും അദ്ദേഹം ആരോപിച്ചു.

ബിജെപി നേതാവ് വി മുരളീധരനെ ലക്ഷ്യമിടുന്നതും ഈ ചര്‍ച്ചയിലേക്ക് അദ്ദേഹത്തിന്റെ പേര് വലിച്ചിടാന്‍ ശ്രമിക്കുന്നതും എക്‌സാലോജിക് തട്ടിപ്പില്‍ നിന്ന് ജനങ്ങളുടെ ശ്രദ്ധ തിരിക്കാന്‍ സിപിഎമ്മും കോണ്‍ഗ്രസും ചേര്‍ന്ന് നടത്തുന്ന ബോധപൂര്‍വ്വമായ ശ്രമമാണെന്നും രാജീവ് ചന്ദ്രശേഖര്‍ പറഞ്ഞു. ആ സമയത്ത് വി മുരളീധരന്‍ മന്ത്രിയോ എംപിയോ എംഎല്‍എയോ ആയിരുന്നില്ലെന്നും, ഇപ്പോള്‍ പുറത്തുവന്നിരിക്കുന്ന റിപ്പോര്‍ട്ടുകള്‍ അദ്ദേഹം തന്നെ നിഷേധിച്ചിട്ടുള്ളതാണെന്നും പോസ്റ്റില്‍ പറയുന്നു. മുരളീധരനൊപ്പമാണ് പാര്‍ട്ടിയെന്ന് വ്യക്തമാക്കിയാണ് രാജീവ് ചന്ദ്രശേഖറിന്റെ പോസ്റ്റ് അവസാനിക്കുന്നത്.

Rajeev Chandrasekhar Accuses CPM and Congress of Collusion in Exalogic Scam

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'2024 മുതല്‍ ജെന്‍-സികളുടെ വോട്ട് തടയാന്‍ ശ്രമം'; മോദിയും ഗ്യാനേഷ് കുമാറും ഗൂഢാലോചന നടത്തിയെന്ന് കോണ്‍ഗ്രസ്

ഓപ്പറേഷൻ തിയറ്ററിൽ ചോർച്ച: മാനന്തവാടി മെഡിക്കൽ കോളജിൽ നേത്ര ശസ്ത്രക്രിയകൾ രണ്ടാഴ്ചയായി മുടങ്ങി

'ഇക്ക എന്നോട് കുറച്ചുകൂടി ഫ്രണ്ട്‌ലിയായി സംസാരിച്ചിരുന്നെങ്കില്‍ എന്നാഗ്രഹിച്ചിരുന്നു; ഒന്ന് ചിരിച്ചാലെന്താ എന്ന് ഇത്താത്ത വഴി ചോദിക്കും'

ചിന്നക്കനാലിൽ അനധികൃത വൈദ്യുത വേലികൾ പൊളിച്ചുനീക്കി; ആനത്താരകൾ പുനഃസ്ഥാപിച്ചു

ഉയരത്തില്‍നിന്നു വീഴുന്നത് സ്വപ്‌നം കാണാറുണ്ടോ? അറിയാം, സ്വപ്‌നങ്ങളുടെ ജ്യോതിശാസ്ത്ര അര്‍ഥങ്ങള്‍