രാജീവ് ചന്ദ്രശേഖര്‍  ഫയൽ
Kerala

'ഈ എംഎല്‍എമാരെല്ലാം അനധികൃതരാണെന്നാണോ? ഈ നിയമസഭയുടെ സാധുതയെന്താണ്?'

വിഷയത്തില്‍ സ്പീക്കര്‍ക്ക് കത്തയക്കുമെന്നും ബിജെപി അധ്യക്ഷന്‍

Author : സമകാലിക മലയാളം ഡെസ്ക്
Edited By : ബിജീഷ് ബാലകൃഷ്ണൻ

തിരുവനന്തപുരം: കോണ്‍ഗ്രസ് ദേശീയ അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖാര്‍ഗെ പറയുന്നതു പോലെ എസ്‌ഐആറിനു ശേഷം നടന്ന തെരഞ്ഞെടുപ്പുകള്‍ നിയമവിരുദ്ധമാണെന്ന് മുഖ്യമന്ത്രി കരുതുന്നുണ്ടോയെന്ന ചോദ്യവുമായി ബിജെപി സംസ്ഥാന അധ്യക്ഷന്‍ രാജീവ് ചന്ദ്രശേഖര്‍ രംഗത്ത്. കേരളത്തിലെ 140 എംഎല്‍എമാരെയും ബാധിക്കുന്ന ചോദ്യമാണിതെന്നും മുഖ്യമന്ത്രി മറുപടി പറയണമെന്നും രാജീവ് ചന്ദ്രശേഖര്‍ ഫെയ്‌സ്ബുക്ക് കുറിപ്പില്‍ പറയുന്നു. നിയമവിരുദ്ധമാണെന്നാണ് നിലപാടെങ്കില്‍ മുഖ്യമന്ത്രി രാജിവെക്കണെമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. വിഷയത്തില്‍ സ്പീക്കര്‍ക്ക് കത്തയക്കുമെന്നും ബിജെപി അധ്യക്ഷന്‍ വ്യക്തമാക്കി.

ഫെയ്‌സ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം

ഒക്ടോബര്‍ 12-ന് നിയമസഭാ സമ്മേളനം ആരംഭിക്കുകയാണ്. ഞങ്ങളുടെ നിയമസഭാ കക്ഷിനേതാവ് B B Gopakumar ജി സ്പീക്കര്‍ക്ക് കത്തയക്കാന്‍ ഒരുങ്ങുകയാണ്.

ഈ നിയമസഭയുടെ നിയമസാധുത എന്താണ്? ഇതൊരു നിയമവിരുദ്ധ സഭയാണോ, അതോ നിയമപരമായി നിലവിലുള്ള സഭയാണോ?

കോണ്‍ഗ്രസ് ദേശീയ അധ്യക്ഷന്‍ പറയുന്നത് ഈ തിരഞ്ഞെടുപ്പുകളെല്ലാം നിയമവിരുദ്ധമാണെന്നും എല്ലാ മുഖ്യമന്ത്രിമാരും നിയമവിരുദ്ധരാണെന്നുമാണ്. അങ്ങനെയെങ്കില്‍, എന്നെയും V Muraleedharan ജിയെയും ഗോപകുമാര്‍ ജിയെയും ഉള്‍പ്പെടെ 140 എംഎല്‍എമാരെയും ബാധിക്കുന്ന പ്രധാന ചോദ്യം ഇതാണ്: അപ്പോള്‍ ഈ എംഎല്‍എമാരെല്ലാം അനധികൃതരാണെന്നാണോ?

ഈ വിഷയത്തില്‍ മുഖ്യമന്ത്രി V D Satheesan നിയമസഭയില്‍ വ്യക്തമായ മറുപടി നല്‍കണം. ഈ നിയമസഭ നിയമവിരുദ്ധമാണെന്നാണ് നിലപാടെങ്കില്‍ മുഖ്യമന്ത്രി രാജിവെക്കണം.

Rajeev Chandrasekhar slams congress' stand on elections after SIR

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'ഭരണപരമായ കാര്യങ്ങളിൽ പാർട്ടിയുമായി ചർച്ച വേണ്ട'; അടൂർ പ്രകാശിന് മറുപടിയുമായി മുഖ്യമന്ത്രി

'പിണറായിയെയും റിയാസിനെയും വീണയെയും ഇഡി വേട്ടയ്ക്ക് വിട്ടു നല്‍കില്ല; നിയമപരമായും രാഷ്ട്രീയമായും നേരിടും'

'ഭാര്യയുടെ മരണം പോലും റീലാക്കി, ഇനിയെങ്കിലും ഒന്ന് നിര്‍ത്തിക്കൂടെ'; മറുപടിയുമായി ലേഖ അബുജാക്ഷന്റെ ഭര്‍ത്താവ്

തറയും അടുക്കളയും വൃത്തിയാക്കും, പക്ഷേ ദിവസവും ഉപയോ​ഗിക്കുന്ന ഈ 5 സാധനങ്ങളോ?

ബിഎംഎസ് പ്രവര്‍ത്തകന്‍ വിനയൻ വധക്കേസ് : സിപിഎം പ്രവര്‍ത്തകൻ കുറ്റക്കാരൻ; ശിക്ഷ തിങ്കളാഴ്ച