Home minister Ramesh Chennithala meets TN chief minister Joseph Vijay. Center-Center-Kochi
Kerala

അഴിമതിക്കെതിരെ 'പ്രൊജക്ട് സീറോ-വിജിലൻസ് വിസിൽ'; പേരിനു പിന്നിലെ വിജയ് സ്വാധീനം തുറന്നു പറഞ്ഞ് ചെന്നിത്തല

വിജയിന്റെ രാഷ്ട്രീയ പാർട്ടിയുടെ ചിഹ്നവും അഴിമതിക്കെതിരായ 'വിസിൽബ്ലോവർ' കാമ്പയിനുമാണ് ഇതിന് പ്രചോദനമായത്.

Author : സമകാലിക മലയാളം ഡെസ്ക്
Edited By : Damodaran K

തിരുവനന്തപുരം:സംസ്ഥാനത്തെ ലഹരിവിരുദ്ധ പോരാട്ടമായ 'ഓപ്പറേഷൻ തൂഫാന്' ലഭിച്ച മികച്ച ജനപങ്കാളിത്തത്തിന് പിന്നാലെ അഴിമതി തുടച്ചുനീക്കാൻ പ്രഖ്യാപിച്ച പുതിയ പദ്ധതിയായ പ്രൊജക്ട് സീറോ-വിജിലൻസ് വിസിലിന് തമിഴ്നാട് മുഖ്യമന്ത്രി ജോസഫ് വിജയ് ചെലുത്തിയ സ്വാധീനം തുറന്നു പറഞ്ഞ് ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല. 'പ്രൊജക്ട് സീറോ-വിജിലൻസ് വിസിൽ' എന്ന പേരിൽ ആരംഭിക്കുന്ന പദ്ധതിയിലൂടെ പൊതുജനങ്ങൾക്ക് അഴിമതി വിവരങ്ങൾ ഭയമില്ലാതെ അധികൃതരെ അറിയിക്കാം. തമിഴ്‌നാട് മുഖ്യമന്ത്രിയും നടനുമായ സി. ജോസഫ് വിജയുമായുള്ള കൂടിക്കാഴ്ചയിലാണ് ഈ പേരിന്റെ ആശയം രൂപപ്പെട്ടതെന്ന് മന്ത്രി വ്യക്തമാക്കി. വിജയിന്റെ രാഷ്ട്രീയ പാർട്ടിയുടെ ചിഹ്നവും അഴിമതിക്കെതിരായ 'വിസിൽബ്ലോവർ' കാമ്പയിനുമാണ് ഇതിന് പ്രചോദനമായത്.

പദ്ധതിയുടെ ഭാഗമായി 1064 എന്ന ടോൾ ഫ്രീ നമ്പർ നിലവിൽ വന്നു. പൊതുജനങ്ങൾക്ക് ഒറ്റ ഫോൺ കോളിലൂടെ അഴിമതി വിവരങ്ങൾ കൈമാറാമെന്നും വിവരങ്ങൾ നൽകുന്നവരുടെ വിവരങ്ങൾ പൂർണ്ണമായും രഹസ്യമായി സൂക്ഷിക്കുമെന്നും മന്ത്രി ഉറപ്പുനൽകി. യുവനടൻ നിവിൻ പോളിയാണ് പദ്ധതിയുടെ ബ്രാൻഡ് അംബാസഡർ.

അധ്യാപകർ ലഹരി കടത്തുകാരാകുന്നത് ഞെട്ടിക്കുന്നത്: രമേശ് ചെന്നിത്തല

സംസ്ഥാനത്ത് ഓപ്പറേഷൻ തൂഫാൻ ശക്തമായി മുന്നോട്ടുപോകുന്നതിനിടെ വടകരയിൽ അധ്യാപകർ മയക്കുമരുന്ന് മാഫിയയുടെ കണ്ണികളായി അറസ്റ്റിലായ സംഭവം ഏറെ ഞെട്ടിക്കുന്നതാണെന്ന് ആഭ്യന്തര മന്ത്രി പറഞ്ഞു. സമഗ്ര ശിക്ഷാ കേരളയുടെ കീഴിൽ പ്രവർത്തിക്കുന്ന പേരാമ്പ്ര ബ്ലോക്ക് റിസോഴ്സ് സെന്ററിലെ അധ്യാപകരായ കീർത്തന, കാവ്യ, നീഷ്മ എന്നിവരാണ് എംഡിഎംഎ കടത്തുമായി ബന്ധപ്പെട്ട് അറസ്റ്റിലായത്. വിദ്യാർഥികൾക്ക് മാതൃകയാകേണ്ട അധ്യാപകർ തന്നെ മയക്കുമരുന്ന് വിതരണക്കാരാകുന്നതും ലഹരിപ്പണം ഇവരുടെ അക്കൗണ്ടുകൾ വഴി കൈമാറ്റം ചെയ്യപ്പെടുന്നതും കേട്ടുകേൾവിയില്ലാത്ത സംഭവമാണ്. പിടിയിലായ അധ്യാപകർ പഠിപ്പിച്ച സ്കൂളുകളിലെ വിദ്യാർഥികൾക്കോ മറ്റ് അധ്യാപകർക്കോ മയക്കുമരുന്ന് നൽകിയിട്ടുണ്ടോ എന്ന് സൈക്കോളജിസ്റ്റുകളുടെ സഹായത്തോടെ പരിശോധിക്കുമെന്നും മന്ത്രി അറിയിച്ചു.

Home Minister Ramesh Chennithala announced 'Project Zero-Vigilance Whistle' to combat corruption, featuring actor Nivin Pauly as the brand ambassador, while also revealing strict actions following the shocking arrest of three teachers in MDMA trafficking at Vadakara

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

പെണ്‍മക്കള്‍ എന്ന് പറഞ്ഞിട്ടില്ല; മക്കള്‍ക്ക് പകര്‍ന്നു നല്‍കണമെന്നാണ് പറഞ്ഞത്; ഇതില്‍ എന്ത് സ്ത്രീ വിരുദ്ധത?; വിശദീകരണവുമായി മുഖ്യമന്ത്രി

ദുൽഖറിനൊപ്പം ജി വി പ്രകാശും; 'അടുത്ത തെലുങ്ക് ബ്ലോക്ബസ്റ്റർ ഉറപ്പിച്ചോ', 'ആകാശംലോ ഒക താര'യിലെ ആദ്യ ഗാനം പുറത്ത്

ഉമീദ് പോര്‍ട്ടലില്‍ 79,905 വഖഫ് സ്വത്തുക്കള്‍ രജിസ്റ്റര്‍ ചെയ്ത് കേരളം; രാജ്യത്ത് മൂന്നാം സ്ഥാനത്ത്

'അനാവശ്യമായി തലയിടരുത്'; പ്രായപൂര്‍ത്തിയായര്‍ തമ്മിലുള്ള വിവാഹത്തില്‍ പൊലീസിന് നേരെ കണ്ണുരുട്ടി അലഹബാദ് ഹൈക്കോടതി

പെരിയ കേസ് കുരുക്കായി; ബേക്കൽ ഡിവൈഎസ്പി നിയമനത്തിൽ പ്രതിഷേധം കനത്തു; കാസർകോട് പൊലീസ് തലപ്പത്ത് അഴിച്ചുപണി