Home Minister Ramesh Chennithala 
Kerala

'ഭരണം മാറിയിട്ടും മൈക്കിന്റെ കലിപ്പ് മാറിയിട്ടില്ല!'; വിഡിക്ക് പിന്നാലെ 'മൈക്ക് കെണിയിൽ' ചെന്നിത്തല, പൂജാവേദിയിൽ മാസ് തഗ്ഗ്

കുട്ടനാട് അവധി വിഷയത്തിൽ മുഖ്യമന്ത്രി സതീശനെ കുടുക്കിയ മൈക്ക്; ഹരിവരാസനം സിനിമയുടെ പൂജാവേദിയിൽ കൗണ്ടറുമായി ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല

Author : സമകാലിക മലയാളം ഡെസ്ക്
Edited By : Damodaran K

തിരുവനന്തപുരം: കേരള രാഷ്ട്രീയവും മൈക്കുകളും തമ്മിലുള്ള 'പക' ഭരണം മാറിയിട്ടും തുടരുകയാണ്. മുൻ മുഖ്യമന്ത്രി പിണറായി വിജയനെ പലവേദികളിലും വെള്ളം കുടിപ്പിച്ച മൈക്ക്, പിന്നീട് വന്ന യുഡിഎഫ് സർക്കാരിലെ മുഖ്യമന്ത്രി വി.ഡി. സതീശനും ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തലയ്ക്കും ഇപ്പോൾ വിനയായിരിക്കുകയാണ്. തിരുവനന്തപുരത്ത് വെച്ച് നടന്ന 'ഹരിവരാസനം' എന്ന പുതിയ സിനിമയുടെ പൂജാവേദിയിലാണ് ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തലയെ മൈക്ക് പിണങ്ങി കളിപ്പിച്ചത്. എന്നാൽ ഒട്ടും പതറാതെ, 'ഭരണം മാറിയിട്ടും മൈക്കിന്റെ വിഷയം മാറിയിട്ടില്ലല്ലോ!' എന്ന ചെന്നിത്തലയുടെ തഗ്ഗ് മറുപടി കേട്ട് വേദിയിലും സദസ്സിലും ചിരി പടർന്നു.

'തൂഫാൻ' പദ്ധതിയുടെ ഭാഗമായി സിനിമയുടെ അണിയറപ്രവർത്തകരെ 'തൂഫാൻ വാരിയേഴ്‌സ്' ആയി പ്രഖ്യാപിക്കുന്ന ചടങ്ങിലാണ് ആഭ്യന്തര മന്ത്രി പങ്കെടുത്തത്. വേദിയിലുണ്ടായിരുന്നവർക്ക് തൂഫാൻ വാരിയേഴ്‌സ് ബാഡ്ജ് ധരിപ്പിച്ചു നൽകി അദ്ദേഹം സംസാരിക്കാൻ ഒരുങ്ങവെയാണ് മൈക്കിൽ തകരാർ അനുഭവപ്പെട്ടത്. ഈ ഘട്ടത്തിലാണ് മുൻപ് പിണറായി വിജയന്റെ കാലത്തുണ്ടായ മൈക്ക് വിവാദങ്ങളെയും തൊട്ടുമുൻപ് മുഖ്യമന്ത്രി വിഡി സതീശൻ നേരിട്ട മൈക്ക് കെണിയെയും ഓർമ്മിപ്പിച്ചു കൊണ്ട് ചെന്നിത്തല കൗണ്ടറടിച്ചത്.

മുഖ്യമന്ത്രി സതീശനെ ചതിച്ച 'ഓഫ് ആവാത്ത' മൈക്ക്!

സമീപകാലത്ത് നിയമസഭയിൽ മുഖ്യമന്ത്രി വിഡി സതീശനെ മൈക്ക് കടുത്ത പ്രതിരോധത്തിലാക്കിയിരുന്നു. കുട്ടനാട് എംഎൽഎ റെജി ചെറിയാൻ നിയമസഭയിൽ അവതരിപ്പിച്ച ഒരു സബ്മിഷനാണ് വിവാദത്തിന് ആധാരം. ജൂൺ 29-ന് നടക്കുന്ന ചരിത്രപ്രസിദ്ധമായ ചമ്പക്കുളം മൂലം വള്ളംകളി പ്രമാണിച്ച് കുട്ടനാട് താലൂക്കിന് പ്രാദേശിക അവധി അനുവദിക്കണം എന്നതായിരുന്നു യുഡിഎഫ് എംഎൽഎയുടെ ആവശ്യം. ഇതിന് മറുപടിയായി, വള്ളംകളി പ്രമാണിച്ച് കുട്ടനാടിന് പ്രാദേശിക അവധി നൽകുന്ന കാര്യം സർക്കാർ ഗൗരവമായി പരിശോധിച്ച് തീരുമാനിക്കുമെന്ന് മുഖ്യമന്ത്രി വി.ഡി. സതീശൻ സഭയിൽ ഔദ്യോഗികമായി മറുപടി നൽകി.

എന്നാൽ മറുപടി നൽകിയ ശേഷം ഓഫാകാതിരുന്ന മൈക്കിന് മുന്നിലിരുന്ന്, "ഒരു കാരണവശാലും അവധി കൊടുക്കില്ല" എന്ന് മുഖ്യമന്ത്രി സതീശൻ സീറ്റിലിരുന്ന് തൊട്ടടുത്ത ആളോട് രഹസ്യമായി പറഞ്ഞത് മൈക്കിലൂടെ സഭയിലാകെ ഉച്ചത്തിൽ കേൾക്കുകയായിരുന്നു. മുഖ്യമന്ത്രിയുടെ ഈ ഇരട്ടത്താപ്പ് വലിയ രാഷ്ട്രീയ വിവാദങ്ങൾക്കാണ് വഴിതുറന്നത്.

പിണറായിയെ വിറപ്പിച്ച പഴയ മൈക്ക് ചരിത്രം

ഇടതുമുന്നണി സർക്കാരിന്റെ കാലത്ത് അന്നത്തെ മുഖ്യമന്ത്രി പിണറായി വിജയനും മൈക്കുകളും തമ്മിലുള്ള പോരാട്ടം വിഖ്യാതമാണ്. തുടക്കത്തിൽ മൈക്ക് തകരാറിലാകുമ്പോൾ കടുത്ത ഭാഷയിൽ പ്രതികരിച്ചിരുന്ന പിണറായി, പിന്നീട് പുഞ്ചിരിയോടെയാണ് ഈ പ്രതിസന്ധികളെ നേരിട്ടത്.

ഉമ്മൻ ചാണ്ടി അനുസ്മരണത്തിലെ പൊലീസ് കേസ് (2023 ജൂലൈ): തിരുവനന്തപുരത്ത് അന്തരിച്ച മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയുടെ അനുസ്മരണ യോഗത്തിൽ പിണറായി വിജയൻ പ്രസംഗിക്കുന്നതിനിടെ മൈക്ക് തുടർച്ചയായി മൂളുകയും തകരാറിലാവുകയും ചെയ്തു. ഇതിന് പിന്നാലെ അതീവ ജാഗ്രതയോടെ പൊലീസ് സ്വമേധയാ കേസെടുക്കുകയും മൈക്ക് ഓപ്പറേറ്ററുടെ ഉപകരണങ്ങൾ പിടിച്ചെടുക്കുകയും ചെയ്തത് വലിയ പരിഹാസങ്ങൾക്കും രാഷ്ട്രീയ വിവാദങ്ങൾക്കും കാരണമായി. പിന്നീട് മുഖ്യമന്ത്രി നേരിട്ട് ഇടപെട്ടാണ് കേസ് നടപടികൾ അവസാനിപ്പിച്ചത്.

ഉയരക്കൂടുതൽ പ്രശ്നം (2024 സെപ്റ്റംബർ): തിരുവനന്തപുരത്തെ മറ്റൊരു വേദിയിൽ മുഖ്യമന്ത്രി പ്രസംഗിക്കാനെത്തിയപ്പോൾ മൈക്കിന്റെ ഉയരം ക്രമീകരിക്കാത്തത് പ്രശ്നമായി. ഓപ്പറേറ്ററെ വിളിച്ചെങ്കിലും അദ്ദേഹം എത്തുന്നതിന് മുൻപ് തന്നെ വേദിയിലുള്ളവർ ഇടപെട്ട് മൈക്ക് താഴ്ത്തിക്കൊടുക്കുകയായിരുന്നു.

കോട്ടയത്ത് ഒടിഞ്ഞുവീണ ഇരുമ്പ് ദണ്ഡ് (2024 ഏപ്രിൽ): കോട്ടയത്ത് നടന്ന ഒരു പൊതുപരിപാടിക്കിടെ പ്രസംഗിച്ചുകൊണ്ടിരിക്കെ പിണറായി വിജയൻ മൈക്ക് ശരിയാക്കാൻ ശ്രമിച്ചു. എന്നാൽ മൈക്ക് ഘടിപ്പിച്ചിരുന്ന ഇരുമ്പ് ദണ്ഡ് ഒടിഞ്ഞ് താഴേക്ക് വീഴുകയായിരുന്നു. തുടർന്ന് അദ്ദേഹം പ്രസംഗം അടിയന്തരമായി അവസാനിപ്പിച്ചു.

Home Minister Ramesh Chennithala delivered a sharp punchline during a movie launch in Thiruvananthapuram, tracking the ongoing operational hex between Kerala politicians and microphones.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'അന്നു വിഎസ് സെക്രട്ടേറിയറ്റില്‍ ഓഫിസ് ചോദിച്ചിട്ടും കൊടുത്തില്ല, ഏകാന്ത തടവുകാരനെപ്പോലെയാക്കി ജനങ്ങളില്‍നിന്ന് മാറ്റിനിര്‍ത്തി'; സി ദിവാകരന്‍ അഭിമുഖം

'അന്‍സിബയെ ജിഹാദിയെന്ന് വിളിച്ചു, അശ്ലീല ചുവയോടെ സംസാരിച്ചു'; ടിനി ടോമിനെതിരെ ഗുരുതര വകുപ്പുകള്‍; എഫ്‌ഐആര്‍ വിവരങ്ങള്‍ പുറത്ത്

കുടുംബശ്രീയിൽ കൂട്ടപ്പിരിച്ചുവിടൽ: 134 പേരുടെ ജോലി തെറിച്ചു, ഭൂരിഭാഗവും സ്ത്രീകൾ; രാഷ്ട്രീയ പ്രേരിതമെന്ന് എൽഡിഎഫ്

മെഡിറ്റേഷൻ ചെയ്യുമ്പോൾ തുടക്കക്കാർ അറിഞ്ഞിരിക്കേണ്ട കാര്യങ്ങൾ, ഈ അബദ്ധങ്ങൾ ഒഴിവാക്കാം

മുനീറിന് പിന്നാലെ പി ജെ ജോസഫും; ഭരണ പരിഷ്‌കാര കമ്മീഷന്‍ നോട്ടമിട്ട് നേതാക്കൾ; ഡല്‍ഹിയിലെ പ്രതിനിധിയാവാന്‍ പി ജെ കുര്യനും തരൂരും