Ramesh Chennithala file
Kerala

'നര്‍ക്കോട്ടിക്‌സ് ഈസ് എ ഡേര്‍ട്ടി ബിസിനസ്'; തമിഴ്‌നാട് മുഖ്യമന്ത്രി വിജയ്‌യുമായി രമേശ് ചെന്നിത്തല കൂടിക്കാഴ്ച നടത്തും

ലഹരി കേന്ദ്രങ്ങള്‍ കണ്ടെത്താനും വ്യാപനം തടയാനും ലഹരി മാഫിയയെ വേരോടെ പിഴുതെറിയാനുമുള്ള സംയുക്ത നീക്കത്തിനാണ് ശ്രമം.

Author : സമകാലിക മലയാളം ഡെസ്ക്
Edited By : Sujith

തിരുവനന്തപുരം: ലഹരി മാഫിയയുടെ വേരറുക്കാന്‍ സംസ്ഥാന ആഭ്യന്തര വകുപ്പ് ആരംഭിച്ച 'ഓപ്പറേഷന്‍ തൂഫാന്‍- ദി നാര്‍ക്കോ ഹണ്ടി'ന് പിന്തുണ തേടി ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല തമിഴ്‌നാട് മുഖ്യമന്ത്രി വിജയ് യുമായി കൂടിക്കാഴ്ച നടത്തും. ബുധനാഴ്ച രാവിലെ 11. 30ന് ചെന്നൈയിലാണ് കൂടിക്കാഴ്ച.

ലഹരി കേന്ദ്രങ്ങള്‍ കണ്ടെത്താനും വ്യാപനം തടയാനും ലഹരി മാഫിയയെ വേരോടെ പിഴുതെറിയാനുമുള്ള സംയുക്ത നീക്കത്തിനാണ് ശ്രമം. തമിഴ്‌നാട് സര്‍ക്കാറിന്റെ പൂര്‍ണ്ണ പിന്തുണ ഉറപ്പുവരുത്തുകയാണ് കൂടിക്കാഴ്ചയുടെ പ്രധാന ലക്ഷ്യമെന്ന് രമേശ് ചെന്നിത്തല പറഞ്ഞു. കഴിഞ്ഞയാഴ്ച കര്‍ണാടക മുഖ്യമന്ത്രി ഡി.കെ ശിവകുമാറിനെയും രമേശ് ചെന്നിത്തല ബംഗളൂരുവില്‍ എത്തി കണ്ടിരുന്നു.

Ramesh Chennithala to Meet Tamil Nadu CM Vijay Tomorrow

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

അഭിമാനം ബഹിരാകാശത്തോളം; യാത്ര തുടങ്ങി അനില്‍ മേനോന്‍; വാനോളം മലയാളം

കണ്ണൂരിലെ 5 സ്വകാര്യ ആശുപത്രികളിലെ നഴ്‌സ് സമരം ഒത്തുതീർന്നു

'മഹാപ്രളയം മനുഷ്യനിര്‍മിതം'; മുന്‍ മന്ത്രിയുടെ പേരില്‍ പുറത്തുവന്ന ശബ്ദസന്ദേശത്തില്‍ ക്രൈംബ്രാഞ്ച് അന്വേഷണത്തിന് ഉത്തരവിട്ട് രമേശ് ചെന്നിത്തല

'പറക്കും ബസ്'... ഇനി കൂടുതൽ വേ​ഗവും വൃത്തിയും ഉള്ള ന​ഗര യാത്ര! വീണ്ടും വാ​ഗ്ദാനവുമായി ​ഗഡ്കരി

രോഹിത് 11, കോഹ്‌ലി 5, ഔട്ട്! തിളങ്ങിയില്ല 'രോ-കോ'