രമേഷ് പിഷാരടി FILE
Kerala

Kerala Election 2026: ദുര്‍ബലന്‍ എങ്കില്‍ എന്തിന് ഇത്ര അധിക്ഷേപം?, വോട്ടിന് കാശ് കേരളത്തില്‍ കാണാത്ത കാഴ്ച; യുഡിഎഫ് അനുകൂല കാറ്റെന്ന് രമേഷ് പിഷാരടി

തെരഞ്ഞെടുപ്പില്‍ യുഡിഎഫിന് അനുകൂലമായ കാറ്റാണെന്ന് പാലക്കാട് യുഡിഎഫ് സ്ഥാനാര്‍ഥി രമേഷ് പിഷാരടി.

Author : സമകാലിക മലയാളം ഡെസ്ക്

കൊച്ചി: തെരഞ്ഞെടുപ്പില്‍ യുഡിഎഫിന് അനുകൂലമായ കാറ്റാണെന്ന് പാലക്കാട് യുഡിഎഫ് സ്ഥാനാര്‍ഥി രമേഷ് പിഷാരടി. വോട്ടിന് കാശ് എന്നത് കേരളത്തില്‍ കാണാത്ത കാഴ്ചയാണെന്നും ജനാധിപത്യ വിരുദ്ധമായ നടപടിയാണെന്നും രമേഷ് പിഷാരടി പ്രതികരിച്ചു. തൃപ്പൂണിത്തുറയിലാണ് രമേഷ് പിഷാരടി വോട്ട് ചെയ്തത്. കെ ബാബുവും പിഷാരടിക്കൊപ്പം വോട്ട് ചെയ്യാനെത്തിയിരുന്നു.

പണവും സാരിയും നല്‍കുന്നുണ്ട് എന്ന് അറിഞ്ഞിരുന്നു. ദൃശ്യങ്ങള്‍ പുറത്തുവന്നത് ഇപ്പോള്‍ മാത്രമാണ്. നിഴല്‍ എന്ന് പറയുന്നതിനോട് ഒന്നും പറയാന്‍ ഇല്ലെന്നും ജനങ്ങള്‍ക്ക് കണ്ടു കഴിയുമ്പോള്‍ കാര്യം മനസിലാകുമെന്നും രമേഷ് പിഷാരടി വ്യക്തമാക്കി. താന്‍ ദുര്‍ബലനും അരാഷ്ട്രീയ വാദിയും എന്ന് പറയുന്നു. ദുര്‍ബലന്‍ ആണെങ്കില്‍ എന്തിനാണ് ഇത്രയും അധിക്ഷേപമെന്നും രമേഷ് പിഷാരടി ചോദിച്ചു.

തനിക്കെതിരെ കഥയുണ്ടെന്നും 10ന് ശേഷം പുറത്തുവിടുമെന്നും പറയുന്ന ശോഭയുടെ പ്രസ്താവനയില്‍, അങ്ങനെ ഉണ്ടെങ്കില്‍ തെരഞ്ഞെടുപ്പിന് മുന്‍പ് അല്ലേ പറയേണ്ടതെന്നും പിഷാരടി ചോദിച്ചു. വലത്തോട്ട് മുണ്ട് ഉടുത്ത തന്റെ ഫോട്ടോ മനപ്പൂര്‍വം ഫ്‌ലിപ് ചെയ്ത് ഇടത്തോട്ട് ആക്കി മാറ്റി പ്രചരിപ്പിച്ച കാഴ്ച വരെ പാലക്കാട് കണ്ടെന്നും രമേഷ് പിഷാരടി പറഞ്ഞു.

Ramesh Pisharody says UDF is in a favorable position

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

' വിഡി സതീശൻ അത്ഭുതം; രാജാവെന്ന് കരുതരുത്, അങ്ങനെ വിചാരിച്ചാൽ ദുഃഖിക്കേണ്ടി വരും'

ഞാന്‍ ഇന്ത്യയെയും മോദിയെയും സ്‌നേഹിക്കുന്നു; അവര്‍ അഗ്രഹിക്കുന്നത് ലഭിക്കും; ട്രംപ്

'എന്നെയോര്‍ത്ത് നിങ്ങള്‍ തലകുനിക്കേണ്ടി വരില്ല; അധികാരത്തിന്റെ പത്രാസിന് പിന്നാലെ പോകില്ല'

പ്ലസ്ടു, വിഎച്ച്എസ്ഇ പരീക്ഷാഫലം ചൊവ്വാഴ്ച; ഫലമറിയാൻ വഴികളിതാ...

വീണ്ടും കാട്ടാന ആക്രമണം; കോതമംഗലത്ത് വനവിഭവം ശേഖരിക്കാന്‍ പോയ ആള്‍ കൊല്ലപ്പെട്ടു

SCROLL FOR NEXT