പ്രതീകാത്മക ചിത്രം 
Kerala

ഈ മാസത്തെ റേഷന്‍ വിതരണം ഇന്ന് മുതല്‍, വെള്ള കാര്‍ഡുകാര്‍ക്ക് 10 കിലോ അരി

മെയ് മാസത്തില്‍ വെള്ളകാര്‍ഡുടമകള്‍ക്ക് 10.90 രൂപ നിരക്കില്‍ 10 കിലോ അരി ലഭ്യമാകുമെന്നും മന്ത്രി

സമകാലിക മലയാളം ഡെസ്ക്

തിരുവനന്തപുരം: ഈ മാസത്തെ റേഷന്‍ വിതരണം ഇന്ന് ആരംഭിക്കുമെന്ന് ഭക്ഷ്യ പൊതുവിതരണ വകുപ്പു മന്ത്രി ജിആര്‍ അനില്‍ അറിയിച്ചു. മെയ് മാസത്തില്‍ വെള്ളകാര്‍ഡുടമകള്‍ക്ക് 10.90 രൂപ നിരക്കില്‍ 10 കിലോ അരി ലഭ്യമാകുമെന്നും മന്ത്രി അറിയിച്ചു.

സാങ്കേതിക തകരാര്‍ കാരണം ഏപ്രിലില്‍ രണ്ട് ദിവസം റേഷന്‍കടകള്‍ തുറന്ന് പ്രവര്‍ത്തിക്കാന്‍ കഴിഞ്ഞില്ലെങ്കിലും മുന്‍മാസങ്ങളിലെ പോലെതന്നെ ഏപ്രില്‍ മാസവും 78 ശതമാനം റേഷന്‍ കാര്‍ഡ് ഉടമകള്‍ റേഷന്‍ വിഹിതം കൈപ്പറ്റിയെന്ന് മന്ത്രി അറിയിച്ചു. സാങ്കേതിക തകരാര്‍ പരിഹരിച്ച ശേഷം റേഷന്‍കടകളുടെ പ്രവര്‍ത്തനം തൃപ്തികരമായി നടന്നു വരികയാണ്. എല്ലാ മാസവും 75 മുതല്‍ 80 ശതമാനം വരെ കാര്‍ഡുടമകളാണ് റേഷന്‍ വിഹിതം കൈപ്പറ്റാറുള്ളത്. കഴിഞ്ഞ നാല് ദിവസങ്ങളില്‍ റേഷന്‍കടകള്‍ ഷിഫ്റ്റ് സംവിധാനത്തിലും വ്യാഴം, വെള്ളി ദിവസങ്ങളില്‍ പൂര്‍ണ സമയവും തുറന്ന് പ്രവര്‍ത്തിച്ചിരുന്നു.

ഏപ്രില്‍ മാസം മുന്‍ഗണനാ വിഭാഗത്തില്‍ നിന്നും (AAY) മഞ്ഞ കാര്‍ഡുടമകള്‍ 97 ശതമാനവും (PHH) പിങ്ക് കാര്‍ഡുടമകള്‍ 93 ശതമാനവും റേഷന്‍ വിഹിതം കൈപ്പറ്റി. ഏപ്രില്‍ മാസത്തെ റേഷന്‍ വിതരണം മെയ് 5ന് അവസാനിക്കുകയും മെയ് മാസത്തെ റേഷന്‍ വിതരണം മെയ് 6ന് ആരംഭിക്കുകയും ചെയ്യും. സാങ്കേതിക തകരാര്‍ കാരണം സംസ്ഥാനത്തെ ഒരാള്‍ക്കും റേഷന്‍ മുടങ്ങിയിട്ടില്ലെന്നും എല്ലാ കാര്‍ഡ് ഉടമകള്‍ക്കും റേഷന്‍ വാങ്ങാന്‍ അവസരം നല്കിയിട്ടുണ്ടെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു. 

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

കേരളത്തിന്റെ നികുതി വിഹിതം കൂടി; അധികമായി ലഭിക്കുക 10,000 കോടി, കണക്ക് ഇങ്ങനെ

ദേഷ്യം നിയന്ത്രിക്കാൻ പറ്റുന്നില്ലേ? ഇതാ ചില ടിപ്പുകൾ

ആ ട്രെയിന്‍ അല്ല ഈ ട്രെയിന്‍, ബജറ്റില്‍ പ്രഖ്യാപിച്ചത് ബുള്ളറ്റ് ട്രെയിന്‍, കേരളത്തിന് ഇല്ലെന്ന് അറിയാമായിരുന്നു: ഇ ശ്രീധരന്‍

നാം അറിയുന്നില്ല, പല്ലുകളെ ദുർബലപ്പെടുത്തുന്ന 5 ശീലങ്ങൾ

Union Budget 2026 Live Updates: ആദായനികുതി സ്ലാബുകളില്‍ മാറ്റമില്ല, കേരളത്തിന് ഇത്തവണയും എയിംസ് ഇല്ല, കൂപ്പുകുത്തി ഓഹരി വിപണി

SCROLL FOR NEXT