കൊല്ലപ്പെട്ട റൗഫ് 
Kerala

യൂത്ത് ലീഗ് പ്രവർത്തകനെ കുത്തിക്കൊന്ന കേസ്: എട്ട് പ്രതികളെ കോടതി വെറുതെ വിട്ടു

2019 ജുലായ് 29-ന് രാത്രി ഒമ്പത് മണിയോടെ ആദികടലായി കട്ടപ്പാറ എന്ന സ്ഥലത്താണ് കേസിനാസ്‌പദമായ സംഭവം

Author : സമകാലിക മലയാളം ഡെസ്ക്
Edited By : Jayakumar

കണ്ണൂർ: സുഹൃത്തിന്റെ കൂടെ ബൈക്കിൽ രാത്രിയിൽ വീട്ടിലേക്ക് പോവുകയായിരുന്ന യൂത്ത് ലീഗ് പ്രവർത്തകൻ അറക്കൽ ആദികടലായിയിലെ എ. റൗഫിനെ (26) കത്തി കൊണ്ടു കുത്തി കൊലപ്പെടുത്തിയ കേസിൽ പ്രതികൾ കുറ്റക്കാരല്ലെന്ന് കണ്ട് വെറുതെ വിട്ടു. തലശേരി മൂന്നാം അഡിഷണൽ ജില്ലാ കോടതി ജഡ്ജ് റൂബി കെ ജോസാണ് വിധി പ്രഖ്യാപിച്ചത്.

2019 ജുലായ് 29-ന് രാത്രി ഒമ്പത് മണിയോടെ ആദികടലായി കട്ടപ്പാറ എന്ന സ്ഥലത്താണ് കേസിനാസ്‌പദമായ സംഭവം. കൊല്ലപ്പെട്ട റൗഫും സുഹൃത്തും ബൈക്കിൽ വരുമ്പോഴാണ് ആക്രമണം നടന്നത്.

തയ്യിൽ കുറുവയിലെ സഫിയത്ത് മൻസിലിൽ വി. ഹസ്രത്ത് നിസാമുദ്ദീൻ (32) കണ്ണൂർ സിറ്റി ഓലാക്കരയിലെ അമീസ് (29) ചിറ്റാലിക്കൽ ബൈത്തുറഹ് മയിൽ മുഹമ്മദ് ഫൈസൽ (26) ചൊവ്വ സ്പിന്നിങ് മില്ലിന് സമീപം റഷ മഹലിൽ കെ ജസീർ (26) താഴെ ചൊവ്വ പുതിയ പുരയിൽ പി.പി മുസഫീർ (44) തയ്യിൽ സഫിയത്ത് മൻസിലിൽ ജംഷീർ (38)താവക്കര ഷബ്നാസിൽ മുഹമ്മദ് സഫ്രാസ് (32) കടലായി കുറുവയിലെ രജന്ത് ക്വാർട്ടേഴ്സിൽ മുഹമ്മദ് ആസിഫ് (34) എന്നീ എട്ടു പ്രതികളെയാണ് കോടതി കുറ്റവിമുക്തരാക്കിയത്.

വ്യക്തി വൈരാഗ്യത്താൽ പ്രതികൾ ബൈക്ക് തടഞ്ഞുനിർത്തി റൗഫിനെ കുത്തി കൊലപ്പെടുത്തുകയായിരുന്നുവെന്നാണ് കുറ്റപത്രത്തിൽ പറയുന്നത് എന്നാൽ തെളിവുകളുടെ അഭാവത്തിലാണ് കോടതി പ്രതികളെ വെറുതെ വിട്ടത്.

Rauf Murder Case : The court acquitted eight accused

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

മെസിയുടെ പേരിലെ തട്ടിപ്പ്: വി അബ്ദുറഹിമാനെ പ്രതിചേര്‍ക്കാന്‍ ഉത്തരവ്

മാമിയുടെ തിരോധാനത്തിന് പിന്നില്‍ ആസൂത്രിത നീക്കമെന്ന് ബന്ധുക്കള്‍; അന്വേഷണം വഴിതിരിച്ചുവിടാന്‍ ശ്രമമുണ്ടായെന്നും ആരോപണം

'ആറ് ഇഞ്ച് സ്‌ക്രീനിന്റെ അടിമയാകരുത്, അതിനെ നിങ്ങളുടെ അടിമയാക്കൂ'; യുവാക്കളോട് സ്വിഗ്ഗി സിഇഒ

പ്രസിഡന്റ്സ് ട്രോഫി ജലോത്സവം: നാളെ പ്രാദേശിക അവധി

അബ്ദുറഹിമാനെ പ്രതി ചേർക്കാൻ ഉത്തരവ്, മയിൽപ്പീലി സ്കോളർഷിപ്പ് പരീക്ഷ നടത്താം, പാക് മന്ത്രി താജ് മഹൽ കാണേണ്ട; ഇന്നത്തെ 5 പ്രധാന വാർത്തകൾ