Recovered Anosh Avoids Home Filled With Memories of Late Brother 
Kerala

സഹോദരനില്ലാത്ത വീട്ടിലേക്ക് അനോഷില്ല; കൊരട്ടിമുത്തിക്ക് വഴിപാട് നടത്തി,കണ്ണീരോടെ ബന്ധുവീട്ടിലേക്ക് മടക്കം (വിഡിയോ)

പള്ളി വികാരിയും കമ്മിറ്റി അംഗങ്ങളും ചേർന്ന് ഊഷ്മളമായ സ്വീകരണമാണ് അനോഷിന് നൽകിയത്.

Author : സമകാലിക മലയാളം ഡെസ്ക്

തൃശൂർ: പാമ്പുകടിയേറ്റ് ഗുരുതരാവസ്ഥയിലായിരുന്ന പത്തു വയസ്സുകാരൻ അനോഷ് പൂർണ്ണ ആരോഗ്യവാനായി ഇന്ന് ആശുപത്രി വിട്ടിരുന്നു. സംഭവത്തിൽ സഹോദരൻ അൽജോ മരിച്ചതിന്റെ വിഷമം ഇപ്പോഴും അനോഷിൻറെ മനസിലുണ്ട്. സഹോദരന്റെ ഓര്‍മകൾ നിറഞ്ഞ് നിൽക്കുന്ന കോടാലായിലെ വീട്ടിലേക്ക് തത്കാലം അനോഷില്ല.

പകരം, കൊരട്ടി വഴിച്ചാല്‍ വാപറമ്പിലുള്ള ബന്ധുവായ പയ്യപ്പിള്ളി ജോജോയുടെ വീട്ടില്‍ കുറച്ചു നാൾ താമസിക്കാനാണ് കുടുംബത്തിന്റെ തീരുമാനം.

ചികിത്സ പൂർത്തിയാക്കി ഇന്നാണ് കറുകുറ്റിയിലെ സ്വകാര്യ ആശുപത്രിയില്‍ നിന്നും അനോഷിനെ ഡിസ്ചാര്‍ജ്ജ് ചെയ്തത്. അനോഷിന്റെ പിറന്നാള്‍ കഴിഞ്ഞ ദിവസമായിരുന്നു. കേക്ക് മുറിച്ച് പിറന്നാൾ ആഘോഷിച്ചാണ് ആശുപത്രി അധികൃതർഅനോഷിനെ യാത്രയാക്കിയത്. പ്രശസ്ത ഫുട്‌ബോള്‍ കമന്റേറിയന്‍ ഷൈജു ദാമോദരന്‍ അനോഷിന് പിറന്നാള്‍ സമ്മാനമായി ജേഴ്‌സിയും ഫുട്‌ബോളും നൽകി.

തുടര്‍ന്ന്, ബന്ധുവീട്ടിലേക്കുള്ള യാത്രക്കിടെ കൊരട്ടി സെന്റ് മേരീസ് ഫൊറോന പള്ളിയിലെത്തി. പള്ളി വികാരിയും കമ്മിറ്റി അംഗങ്ങളും ചേർന്ന് ഊഷ്മളമായ സ്വീകരണമാണ് അനോഷിന് നൽകിയത്. കൊരട്ടിമുത്തിയുടെ പ്രധാന വഴിപാടായ പൂവൻകുല തുലാഭാരവും നടത്തി. തിരികള്‍ കത്തിച്ചും പള്ളിയിൽ കയറി പ്രാര്‍ത്ഥിച്ചും അനോഷിന്റെ കുടുംബം കുറച്ചധികം സമയം പള്ളിയിൽ ചെലവിട്ടു.

ഇക്കഴിഞ്ഞ 18ന് പുലര്‍ച്ചെയാണ് കോടാലിയിലെ വീട്ടില്‍ ഉറങ്ങികിടക്കുകയായിരുന്ന അനോഷിനും സഹോദരന്‍ അല്‍ജോയ്ക്കും പാമ്പുകടിയേറ്റത്. കുട്ടികള്‍ അസ്വസ്ഥതകള്‍ കാണിച്ചപ്പോള്‍ ഭക്ഷ്യവിഷബാധയാണെന്നാണ് വീട്ടുകാര്‍ കരുതിയത്. തുടര്‍ന്ന് കുട്ടികള്‍ കുഴഞ്ഞുവീണു. ഇതിനിടെ വീടിനകത്ത് വെള്ളികെട്ടന്‍ ഇനത്തില്‍പെട്ട പാമ്പിനെ കണ്ടെത്തി.

ഉടന്‍ തന്നെ കുട്ടികളെ ചാലക്കുടിയിലെ സ്വകാര്യ ആശുപത്രിയിലെത്തിച്ചെങ്കിലും അൽജോയുടെ ജീവൻ രക്ഷിക്കാൻ ആയില്ല. ഗുരുതരാവസ്ഥയിലായിരുന്ന അനോഷിന് പ്രാഥമിക ചികിത്സ നൽകി കറുകുറ്റിയിലെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി. മൂന്ന് ദിവസത്തെ ചികിത്സ കഴിഞ്ഞതോടെ കുട്ടി അപകടനില തരണം ചെയ്തു. തുടര്‍ന്ന് പൂർണ ആരോഗ്യവാനായി സാധാരണ ജീവിതത്തിലേക്ക് മടങ്ങി വരികയും ചെയ്തു.

Recovered Anosh Avoids Home Filled With Memories of Late Brother.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'ഓരോ കുഞ്ഞിനും 1.28 ലക്ഷം രൂപയുടെ ബാധ്യത, ആകെ 13.18 ലക്ഷം കോടി കടം'; ധവളപത്രവുമായി വിജയ്‌ സർക്കാർ

മൂന്ന് മാസം കൂടുമ്പോള്‍ കൈയില്‍ കിട്ടുക 60,150 രൂപ; അറിയാം ഈ സുരക്ഷിത പെന്‍ഷന്‍ പദ്ധതി

മുഖ്യമന്ത്രിയുടേത് വ്യക്തിപരമായ അഭിപ്രായമാകാം, പിന്നിൽ ഫാറൂഖ് കോളജിന്റെ ഗൂഢാലോചന; മുനമ്പം വിഷയത്തിൽ കെ എസ് ഹംസ

ആളൊഴിഞ്ഞ പ്രദേശത്ത് കാത്തുനിന്നു, വീടിന് പുറത്തിറങ്ങിയപ്പോള്‍ പെണ്‍കുട്ടിയെ കുത്തി; പ്രണയപ്പകയില്‍ പ്രതി പിടിയില്‍

പാലക്കാട് കരിമ്പുഴയിൽ ഡെങ്കിപ്പനി പടരുന്നു; നാല് ദിവസത്തിനിടെ രണ്ട് മരണം

SCROLL FOR NEXT