ബാസിത് - ഹരിദാസന്‍ 
Kerala

ഹരിദാസനൊപ്പം തിരുവനന്തപുരത്ത് എത്തിയപ്പോള്‍ താമസിച്ചത് എംഎല്‍എയുടെ മുറിയില്‍;  ബാസിതിന്റെ മൊഴി

ഏപ്രില്‍ പത്ത്, പതിനൊന്ന് തീയതികളില്‍ താനും ഹരിദാസനും താമസിച്ചതെന്നും സുഹൃത്ത് വഴിയാണ് മുറി ലഭിച്ചതെന്നും ബാസിത് പൊലീസിന് നല്‍കിയ മൊഴിയില്‍ പറയുന്നു.

സമകാലിക മലയാളം ഡെസ്ക്

തിരുവനന്തപുരം: ആരോഗ്യമന്ത്രിയുടെ ഓഫീസ് മറയാക്കി നടത്തിയ നിയമന തട്ടിപ്പ് കേസിലെ പ്രതി ബാസിതിന്റെ മൊഴി പുറത്ത്. തിരുവനന്തപുരത്ത് എത്തിയപ്പോള്‍ താമസിച്ചത് എംഎല്‍എ ഹോസ്റ്റലില്‍ ആണെന്നാണ് ബാസിതിന്റെ മൊഴി. കൊടുങ്ങല്ലൂര്‍ എംഎല്‍എ സുനില്‍കുമാറിന്റെ മുറിയിലാണ് ഏപ്രില്‍ പത്ത്, പതിനൊന്ന് തീയതികളില്‍ താനും ഹരിദാസനും താമസിച്ചതെന്നും സുഹൃത്ത് വഴിയാണ് മുറി ലഭിച്ചതെന്നും ബാസിത് പൊലീസിന് നല്‍കിയ മൊഴിയില്‍ പറയുന്നു.

ഏപ്രില്‍ പത്തിനാണ് ആരോഗ്യമന്ത്രി വീണാ ജോര്‍ജിന്റെ പേഴ്‌സണല്‍ അസിസ്റ്റന്റ് അഖില്‍ മാത്യുവിന് ഡോക്ടര്‍ നിയമനത്തിനായി സെക്രട്ടേറിയറ്റിന് സമീപത്തുവച്ച് ഒരു ലക്ഷം ഒരു ലക്ഷം കോഴ നല്‍കിയെന്ന് ഹരിദാസന്‍ ആരോപിച്ചത്. ആ ദിവസങ്ങളിലാണ് ബാസിതും ഹരിദാസനും എംഎല്‍എ ഹോസ്റ്റലിലെ മുറിയില്‍ താമസിച്ചത്. എംഎല്‍എ ഹോസ്റ്റലില്‍ മുറി ലഭിച്ചത് സുഹൃത്ത് വഴിയാണെന്നും ബാസിത് പൊലീസിന് നല്‍കിയ മൊഴിയില്‍ പറയുന്നു. തനിക്ക് എംഎല്‍എയിലും തിരുവനന്തപുരത്തും വലിയ പിടിപാടുണ്ടെന്ന് ഹരിദാസനെ കാണിക്കുന്നതിന്റെ ഭാഗമായിട്ടാകാം താമസിക്കാന്‍ എംഎല്‍എ ഹോസ്റ്റല്‍ തെരഞ്ഞെടുത്തത് എന്നാകാമെന്നാണ് പൊലീസ് നിഗമനം.

അതേസമയം, ബാസിതും ഹരിദാസനും തന്റെ മുറിയില്‍ താമസിച്ചതായി എംഎല്‍എ സുനില്‍കുമാര്‍ പറഞ്ഞു. തനിക്ക് ബാസിതിനെ അറിയില്ല. പാര്‍ട്ടി പ്രവര്‍ത്തകര്‍ പലരും തിരുവനന്തപുരത്ത് എത്തുമ്പോള്‍ താമസിക്കാന്‍ മുറി നല്‍കാറുണ്ടെന്നും എംഎല്‍എ പറഞ്ഞു.

ഈ വാർത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോൾ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'യുഎസിന് ആരുടേയും സഹായം വേണ്ട'; ഇറാൻ യുദ്ധത്തിൽ ഒന്നിച്ചു ചേരാൻ വിസമ്മതിച്ച നാറ്റോ രാജ്യങ്ങൾക്കെതിരെ ട്രംപ്

നിരോധിത സംഘടനയിലുള്ളവർക്ക് ആയുധ പരിശീലനം; യുഎപിഎ കേസിൽ 7 വി​ദേശ പൗരൻമാർ പിടിയിൽ

'കോണ്‍ഗ്രസിന് ദളിത് വോട്ട് വേണ്ടേ? നായന്‍മാര്‍ക്ക് മാത്രം ഇത്രയും സീറ്റ് എവിടുന്ന്? കോണ്‍ഗ്രസിന്റേത് പവര്‍ പൊളിറ്റിക്‌സ്'- അഭിമുഖം

രോഹിത് ശര്‍മ ഇത്തവണയും ഇംപാക്ട് പ്ലെയര്‍? മുംബൈ ഇന്ത്യന്‍സ് കോച്ച് പറയുന്നത്...

'കുഞ്ഞികൃഷ്‌നെ പിന്തുണയ്‌ക്കേണ്ട ഗതികേട്'; വിമതനായി മത്സരിക്കുമെന്ന് മുതിര്‍ന്ന നേതാവ്; പയ്യന്നൂര്‍ സീറ്റിനെച്ചൊല്ലി കോണ്‍ഗ്രസില്‍ പൊട്ടിത്തെറി

SCROLL FOR NEXT