Reji Lukose with Rajeev Chandrasekhar 
Kerala

റെജി ലൂക്കോസ് ബിജെപി സംസ്ഥാന വക്താവ്

ബിജെപി ഇടുക്കി നോര്‍ത്ത് ജില്ലാ പ്രസിഡന്റായി ശ്രീവിദ്യ രാജേഷിനേയും നിയമിച്ചു

സമകാലിക മലയാളം ഡെസ്ക്

തിരുവനന്തപുരം: റെജി ലൂക്കോസിനെ ബിജെപി സംസ്ഥാന വക്താവായി ബിജെപി സംസ്ഥാന പ്രസിഡന്റ് രാജീവ് ചന്ദ്രശേഖര്‍ നിയമിച്ചു. ഇടതു സഹയാത്രികനായിരുന്ന റെജി ലൂക്കോസ് ജനുവരി എട്ടിനാണ് ബിജെപിയില്‍ ചേര്‍ന്നത്.

ബിജെപി ഇടുക്കി നോര്‍ത്ത് ജില്ലാ പ്രസിഡന്റായി ശ്രീവിദ്യ രാജേഷിനേയും നിയമിച്ചു. വി എന്‍ സുരേഷ്, ശശി ചാലക്കല്‍, സുമേഷ് മൂന്നാര്‍ എന്നിവരാണ് ജനറല്‍ സെക്രട്ടറിമാര്‍. ജില്ലാ പ്രസിഡന്റ് ആയിരുന്ന പി പി സാനുവിനെ ബിജെപി സംസ്ഥാന കമ്മറ്റി അംഗമാക്കി.

ബിജെപി ദേശീയ നേതൃത്വം മുന്നോട്ടുവയ്ക്കുന്ന വികസന നിലപാടുകളാണ് പാർട്ടിയിലേക്ക് ആകർഷിച്ചതെന്നാണ് റെജി ലൂക്കോസ് അഭിപ്രായപ്പെട്ടത്. സിപിഎം കേരളത്തിൽ വർഗീയ വിഭജനത്തിനായി ശ്രമിക്കുകയാണ്. ദ്രവിച്ച ആശയങ്ങളുമായി മുന്നോട്ട് പോയാല്‍ കേരളം വൃദ്ധ സദനമാകുമെന്നും റെജി ലൂക്കോസ് അഭിപ്രായപ്പെട്ടിരുന്നു.

BJP State President Rajeev Chandrasekhar appointed Reji Lukose as BJP State Spokesperson

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

പശ്ചിമേഷ്യന്‍ പ്രതിസന്ധി; പ്രീമിയം പെട്രോള്‍ വില രണ്ട് രൂപ കൂട്ടി, വ്യവസായങ്ങള്‍ക്കുള്ള ഡീസലിന് 22 രൂപ വര്‍ധന

ബൗളിങ് മികവ്, ലാതത്തിന്റെ അര്‍ധ സെഞ്ച്വറി; റെക്കോര്‍ഡ് ജയവുമായി കിവികള്‍, പരമ്പരയില്‍ മുന്നില്‍

'ഒരുമിച്ചാണ് ജീവിതമെങ്കിലും കണ്ടുമുട്ടല്‍ റെയില്‍വേ സ്‌റ്റേഷനില്‍'; യുകെയിലെ ജീവിതം പറഞ്ഞ് ഇന്ത്യന്‍ ദമ്പതികള്‍-വിഡിയോ

താരൻ നിയന്ത്രിച്ച് ആരോഗ്യമുള്ള മുടി സ്വന്തമാക്കാൻ ഈ ഭക്ഷണങ്ങൾ കഴിക്കാം

തിരുവനന്തപുരത്ത് നടന്‍ സുധീര്‍ കരമന എല്‍ഡിഎഫ് സ്ഥാനാര്‍ഥി

SCROLL FOR NEXT