കീനൂര്‍ മണികണ്ഠന്‍ special arrangement
Kerala

ഇലത്താള കലാകാരന്‍ കീനൂര്‍ മണികണ്ഠന്‍ വാഹനാപകടത്തില്‍ മരിച്ചു

പ്രശസ്ത ഇലത്താള കലാകാരന്‍ കീനൂര്‍ മണികണ്ഠന്‍(41) വാഹനാപകടത്തില്‍ മരിച്ചു

സമകാലിക മലയാളം ഡെസ്ക്

തൃശൂര്‍: പ്രശസ്ത ഇലത്താള കലാകാരന്‍ കീനൂര്‍ മണികണ്ഠന്‍(41) വാഹനാപകടത്തില്‍ മരിച്ചു. തൃശൂര്‍പൂരത്തില്‍ തിരുവമ്പാടി വിഭാഗത്തിന്റെ ഭാഗമായിരുന്ന കലാകാരനാണ്. നായരങ്ങാടി സ്വദേശിയാണ്.

ഞായര്‍ രാത്രി കല്ലൂര്‍ പാടം വഴിയിലാണ് അപകടം. സ്‌കൂട്ടര്‍ മറിഞ്ഞ് റോഡരികില്‍ ചലനമറ്റ നിലയില്‍ കണ്ടെത്തുകയായിരുന്നു. പൊലീസും നാട്ടുകാരും ചേര്‍ന്ന് തൃശൂരിലെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.

പുതുക്കാട് പൊലീസ് തുടര്‍നടപടി സ്വീകരിച്ചു. ഏഷ്യാഡ് ശശിമാരാരുടെ ശിഷ്യനായിരുന്നു. മട്ടന്നൂര്‍ ഉദയന്‍ നമ്പൂതിരിയുടെ കീഴില്‍ ചെണ്ടയും അഭ്യസിച്ചിരുന്നു. നീതുവാണ് ഭാര്യ. നിരഞ്ജന, നിരഞ്ജന്‍ എന്നിവര്‍ മക്കളാണ്.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

സിനിമാ താരങ്ങള്‍ കളം പിടിക്കുമോ?; ശ്വേത മേനോനും മേജര്‍ രവിയും പട്ടികയില്‍; മോദിയുടെ സന്ദര്‍ശനത്തില്‍ ഞെട്ടിക്കാന്‍ ബിജെപി

ഓയിലിയോ ഡ്രൈയോ? ഏതാണ് നിങ്ങളുടെ ചർമ്മം? കണ്ടെത്താം

'അമ്മ'; മാതാ അമൃതാനന്ദമയിയെ കണ്ട് ലെനയും ഭർത്താവും

അപകടത്തില്‍ മരിച്ചെന്ന് കരുതി, പക്ഷേ വിരലുകള്‍ ചലിച്ചു; ചക്രക്കസേരയില്‍ സിവില്‍ സര്‍വീസിന്റെ നെറുകിലെത്തിയ ആതിര

മൂന്ന് തവണ ഏറ്റുമുട്ടി, ഇന്ത്യയ്ക്ക് തോൽവി മാത്രം; ചരിത്രം കിവീസിന് അനുകൂലം

SCROLL FOR NEXT