kannur robbery .
Kerala

സിസിടിവി ഹാർഡ് ഡിസ്ക്ക് അടക്കം അടിച്ചോണ്ടു പോയി, വീടു കയറി മോഷണം, പ്രതികളെ മണിക്കൂറുകൾക്കകം പിടികൂടി

സിദ്ദിഖ് കേരളത്തിലും തമിഴ്നാട്ടിലും നിരവധി മോഷണക്കേസുകളിൽ പ്രതിയും ജയിൽശിക്ഷ അനുഭവിച്ചിട്ടുള്ളയാളുമാണ്.

Author : സമകാലിക മലയാളം ഡെസ്ക്

കണ്ണൂർ: ധർമ്മടത്ത് വീടു കുത്തി തുറന്ന് സ്വർണാഭരണങ്ങളും സിസിടിവി ഹാർഡ് ഡിസ്ക്കുമടക്കം മോഷ്ടിച്ച പ്രതികളെ പിടികൂടി പൊലീസ്. ചെറുവത്തൂർ സ്വദേശിയായ കെപി സിദ്ദിഖ് (47), മലപ്പുറം പുന്നക്കാട് സ്വദേശിയായ സുഹൈൽ പികെ (40) എന്നിവരെയാണ് കണ്ണൂരിൽ നിന്നും മലപ്പുറത്തു നിന്നുമായി പൊലീസ് പിടികൂടിയത്.

സിദ്ദിഖ് കേരളത്തിലും തമിഴ്നാട്ടിലും നിരവധി മോഷണക്കേസുകളിൽ പ്രതിയും ജയിൽശിക്ഷ അനുഭവിച്ചിട്ടുള്ളയാളുമാണ്. സുഹൈൽ പാലക്കാട് ചിറ്റൂർ പോലീസ് സ്റ്റേഷനിലെ ഒരു കേസിൽ പ്രതിയാണ്. വീടുകളുടെ വാതിൽ തകർത്ത് അകത്തുകയറിയാണ് പ്രതികൾ മോഷണം നടത്തുന്നത്. സിസിടിവി ദൃശ്യങ്ങൾ കേന്ദ്രീകരിച്ചും ശാസ്ത്രീയമായ അന്വേഷണത്തിനൊടുവിൽ ധർമ്മടം പൊലീസും തലശ്ശേരി എസിപി സ്ക്വാഡ് അംഗങ്ങളും ചേർന്നാണ് പ്രതികളെ പിടികൂടിയത്.

മോഷണം നടന്ന് മണിക്കൂറുകൾക്കുള്ളിൽ തന്നെ പൊലീസ് പ്രതികളെ തിരിച്ചറിഞ്ഞിരുന്നു. ഇവരുടെ മൊബൈൽ നമ്പർ ടവർ ലൊക്കെഷൻ തിരിച്ചറിയാൻ കഴിഞ്ഞത് അന്വേഷണത്തിന് കൂടുതൽ വേഗതയുണ്ടാക്കി. തലശ്ശേരി എഎസ്പി നന്ദഗോപൻ എം. ഐപിഎസ്, ധർമ്മടം പൊലീസ് സ്റ്റേഷൻ എസ്എച്ച്ഒ (ഇൻസ്‌പെക്ടർ ഓഫ് പോലീസ്) അഗേഷ് കെ. എന്നിവരുടെ നിർദ്ദേശപ്രകാരം ധർമ്മടം എസ്ഐ ഷജീം ജെ.യുടെ നേതൃത്വത്തിൽ സിപിഒമാരായ ശ്രീലാൽ, ഹിരൺ, രതീഷ്, സായൂജ് എന്നിവർ ചേർന്നാണ് പ്രതികളെ സാഹസികമായി പിടികൂടിയത്.

Robbery Case in Kannur: two got arrested

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

അദാനിയെ കൊണ്ടുവന്നത് നിങ്ങളല്ലേ?, ഉമ്മൻചാണ്ടിയെന്ന് ജോൺ ബ്രിട്ടാസ്; ഇന്ത്യ സഖ്യ യോ​ഗത്തിൽ രാഹുലുമായി വാക്പോര്

'ഹെലികോപ്റ്റര്‍ വേണ്ട', വ്യക്തിപരമായി കരാര്‍ തുടരാന്‍ താത്പര്യമില്ല; സര്‍ക്കാര്‍ തീരുമാനിക്കുമെന്ന് രമേശ് ചെന്നിത്തല

ഉയര്‍ന്ന ജാതിയില്‍പ്പെട്ട പെണ്‍കുട്ടിയുടമായി സൗഹൃദം സ്ഥാപിച്ചു; 18 കാരനായ ദലിത് യുവാവിനെ മര്‍ദിച്ചു കൊലപ്പെടുത്തി

101 റണ്‍സ്! സെഞ്ച്വറിയടിച്ച്, മടങ്ങിവരവ് ആഘോഷിച്ച് ഋതുരാജ്; നിരാശപ്പെടുത്തി വൈഭവ്

മൂന്നാം സ്ഥാനാര്‍ഥിയെ ഇറക്കി ബിജെപിയുടെ 'സര്‍പ്രൈസ്' നീക്കം; മധ്യപ്രദേശിലെ കോണ്‍ഗ്രസ് എംഎല്‍എമാരെ റിസോര്‍ട്ടിലേക്ക് മാറ്റും

SCROLL FOR NEXT