Rogue Elephant ‘Muttikomban’ Tranquilized in Wayanad After Days of Search. special arrangement
Kerala

വടക്കനാടുകാർക്ക് ആശ്വാസം! മുട്ടിക്കൊമ്പനെ മയക്കുവെടി വെച്ചു

കഴിഞ്ഞ 12 ദിവസമായി ആനയെ വനം വകുപ്പ് സംഘം നിരീക്ഷിച്ച് വരികയായിരുന്നു.

സമകാലിക മലയാളം ഡെസ്ക്

സുൽത്താൻ ബത്തേരി: വയനാട് വടക്കനാട്-വള്ളുവാടി മേഖലയിലെ ജനങ്ങളുടെ ജീവന് ഭീഷണിയായി മാറിയ കാട്ടാനയെ മയക്കുവെടി വെച്ചു. ഇന്ന് രാവിലെയാണ് മുട്ടിക്കൊമ്പൻ എന്ന് വിളിക്കുന്ന കാട്ടാനയെ വനം വകുപ്പ് സംഘം മയക്കുവെടി വെച്ചത്. കഴിഞ്ഞ 12 ദിവസമായി ആനയെ വനം വകുപ്പ് സംഘം നിരീക്ഷിച്ച് വരികയായിരുന്നു.

ഒരു മാസം മുൻപ് വടക്കനാട് വെച്ച് ആന ഒരാളെ കൊലപ്പെടുത്തിയിരുന്നു. ഇതോടെയാണ് ആനയെ മയക്കുവെടി വെച്ച് പിടി കൂടാൻ ചീഫ് വൈൽഡ് ലൈഫ് വാർഡൻ ഉത്തരവിട്ടത്. ഇതോടെ പ്രത്യേക ദൗത്യ സംഘം തെരച്ചിൽ ആരംഭിച്ചിരുന്നു. പല തവണ ആനയെ കണ്ടെത്താൻ സംഘത്തിന് കഴിഞ്ഞിരുന്നു. എന്നാൽ ദൗത്യ സംഘത്തെ കാണുമ്പോൾ അതി വേഗം ആന ഓടി മറയുന്നത് വലിയ പ്രതിസന്ധിയാണ് സൃഷ്ടിച്ചത്.

ഇന്ന് രാവിലെ വയനാട് താത്തൂർ വന മേഖലയിൽ നടത്തിയ തെരച്ചിലിലാണ് ആനയെ കണ്ടെത്തിയത്. തുടർന്ന് ഉദ്യോഗസ്ഥർ വെടിവെയ്ക്കുക ആയിരുന്നു. സ്ഥലത്തേക്ക് കുങ്കിയാനകളെ എത്തിക്കാനുള്ള നടപടികൾ ആരംഭിച്ചിട്ടുണ്ട്. ഉടൻ തന്നെ മുട്ടിക്കൊമ്പനെ പുറത്ത് എത്തിക്കുമെന്ന് വനം വകുപ്പ് ഉദ്യോഗസ്ഥർ അറിയിച്ചു.

Rogue Elephant ‘Muttikomban’ Tranquilized in Wayanad After Days of Search.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

ഹോര്‍മൂസ് കടലിടുക്ക് തുറക്കണം; യുഎന്നില്‍ ബഹ്‌റൈന്റെ പ്രമേയം; ലോകരാജ്യങ്ങളുടെ യോഗം വിളിച്ച് ബ്രിട്ടന്‍

ഹോർമൂസ് തുറക്കണമെന്ന് യുഎന്നിൽ പ്രമേയം, ഇന്ന് ദുഃഖവെള്ളി, സഞ്ജു തിളങ്ങുമോ?; ഇന്നത്തെ 5 പ്രധാന വാർത്തകൾ

കേരളം ബൂത്തിലെത്താന്‍ ഇനി ആറു നാളുകള്‍, പ്രചാരണം ഊര്‍ജ്ജിതം; മുഖ്യമന്ത്രി ഇന്ന് ധര്‍മ്മടത്ത്; മോദി നാളെ വീണ്ടുമെത്തും

സഞ്ജു തിളങ്ങുമോ?, ഐപിഎല്ലിൽ ഇന്ന് ചെന്നൈ - പഞ്ചാബ് പോരാട്ടം

ഇന്ന് ദുഃഖവെള്ളി: യേശുവിന്റെ പീഡാനുഭവ സ്മരണയില്‍ വിശ്വാസികൾ, പള്ളികളിൽ പ്രത്യേക പ്രാര്‍ത്ഥന ചടങ്ങുകള്‍

SCROLL FOR NEXT