sabarimala ഫയൽ
Kerala

ശബരിമല ഇ-ടെന്‍ഡര്‍ വിവരങ്ങള്‍ ചോര്‍ത്തി; ഹെഡ് ക്ലര്‍ക്കിന് സസ്പെന്‍ഷന്‍

Author : സമകാലിക മലയാളം ഡെസ്ക്
Edited By : Amal Joy

പത്തനംതിട്ട: ശബരിമലയിലെ കുത്തക ലേലത്തിന്റെ ടെന്‍ഡര്‍ വിവരങ്ങള്‍ ചോര്‍ത്തിയ സംഭവത്തില്‍ ഹെഡ് ഹെഡ് ക്ലര്‍ക്ക് പി ആര്‍ റെജിമോന് സസ്‌പെന്‍ഷന്‍. ദേവസ്വം ബോര്‍ഡ് വിജിലന്‍സ് നടത്തിയ പ്രാഥമിക അന്വേഷണ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ ചേര്‍ന്ന തിരുവിതാങ്കൂര്‍ ദേവസ്വം ബോര്‍ഡ് യോഗത്തിലാണ് നടപടി എടുത്തതെന്ന് ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് കെ. ജയകുമാര്‍ അറിയിച്ചു.

വിജിലന്‍സ് നടത്തിയ പ്രാഥമിക അന്വേഷണത്തില്‍ ഹെഡ് ക്ലാര്‍ക്ക് റെജിമോന്റെ ഫോണില്‍ നിന്നാണ് ടെന്‍ഡര്‍ വിവരങ്ങള്‍ ചോര്‍ന്നതെന്ന് കണ്ടെത്തിയിട്ടുണ്ട്. സെപ്റ്റംബര്‍ 28ന് നടത്താനിരുന്ന 110 കടമുറികളുടെ ലേലവും ടെന്‍ഡര്‍ നടപടികളുമായി ബന്ധപ്പെട്ട വിവരങ്ങളാണ് ചോര്‍ന്നത്.സംഭവത്തില്‍ ദേവസ്വം വിജിലന്‍സിന്റെ അന്വേഷണത്തിന് ഉത്തരവിട്ടിരുന്നു. വിവരം ചോര്‍ന്നതോടെ ടെന്‍ഡറും തുടര്‍ന്ന് നടത്താന്‍ നിശ്ചയിച്ചിരുന്ന ഇ-ലേലവും റദ്ദാക്കിയിരുന്നു.

ടെന്‍ഡര്‍ വിവരങ്ങള്‍ ചോര്‍ത്തിയ സംഭവത്തില്‍ കൂടുതല്‍പേര്‍ക്ക് പങ്കുണ്ടെന്ന് കണ്ടെത്തിയാല്‍ തുടര്‍നടപടികളുണ്ടാകുമെന്നും കെ ജയകുമാര്‍ പറഞ്ഞു. ശബരിമലയിലെ ലോഹ ആക്രികള്‍ ക്ലീന്‍ കേരള കമ്പനിയ്ക്ക് കൊടുക്കാന്‍ തീരുമാനിച്ചതായും ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് വ്യക്തമാക്കി.

Sabarimala e-tender details leaked; Head Clerk suspended

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

എംകെ മുനീര്‍ ഭരണപരിഷ്‌കാര കമ്മീഷന്‍ ചെയര്‍മാന്‍; ജി ദേവരാജന്‍ ഡല്‍ഹിയിലെ കേരളത്തിന്റെ പ്രതിനിധി

'ഞങ്ങളെ കാത്തിരുന്നത് വലിയ സന്തോഷം; കെഎസ്ആര്‍ടിസിക്ക് ഇത് നല്ല കാലം!; മൂന്നാമത്തെ ബസ് വാങ്ങാന്‍ 40 ലക്ഷം'

ടിപിയെ എന്തിനാണ് വെട്ടിക്കൊന്നത്?; പിണറായി ഇതുവരെ കാരണം പറഞ്ഞിട്ടില്ല; കഠോര ഹൃദയന്‍; വിമര്‍ശനവുമായി ജി സുധാകരന്‍

'മദ്യപിക്കുന്നത് ഭാര്യയ്ക്ക് പേടിയാണ്; ഹോട്ടൽ മുറിയിലെത്തിയാൽ ഞാനാദ്യം അവളുടെ ഫോട്ടോയെടുത്ത് മുൻപിൽ വയ്ക്കും'

സണ്‍റൂഫ് തുറന്ന് പുറത്തേക്ക് നോക്കല്ലേ...; ശിക്ഷാര്‍ഹമായ കുറ്റം, കൗതുകമല്ല സുരക്ഷയ്ക്കാണ് മുന്‍ഗണന