ന്യൂഡല്‍ഹി: ശബരിമല സ്വര്‍ണപ്പാളിയുമായി ബന്ധപ്പെട്ട് ക്രമക്കേട് ഉണ്ടായിട്ടുണ്ടെങ്കില്‍ കുറ്റവാളികള്‍ സംരക്ഷിക്കപ്പെടില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്. കേരള രാഷ്ട്രീയത്തിലെ ചൂടുള്ള ചര്‍ച്ചയായി സ്വര്‍ണപ്പാളി വിഷയം തുടരുന്നതിനിടെയാണ് വിഷയത്തില്‍ ഡല്‍ഹിയില്‍ മുഖ്യമന്ത്രിയുടെ പ്രതികരണം. വിഷയത്തില്‍ ഹൈക്കോടതിയുടെ നിര്‍ദേശാനുസരണമുള്ള എസ്ഐടി അന്വേഷണം തുടങ്ങിക്കഴിഞ്ഞു. കുറ്റവാളികളുണ്ടെങ്കില്‍ അവരെല്ലാം നിയമത്തിന്റെ കൈകളില്‍ കുടുങ്ങുമെന്ന് സംശയം വേണ്ടെന്നും മുഖ്യമന്ത്രി വ്യക്തമാക്കി..തിരുവനന്തപുരം: ശബരിമലയിലെ ദ്വാര പാലക ശില്പവുമായി ബന്ധപ്പെട്ട സ്വര്‍ണക്കൊള്ള ആരോപണങ്ങളില്‍ പരാതി നല്കി തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ്. സ്വര്‍ണ തട്ടിപ്പില്‍ അന്വേഷണം വേണമെന്ന് ആവശ്യപ്പെട്ട് പൊലീസ് ആസ്ഥാനത്ത് എത്തിയാണ് ദേവസ്വം കമ്മീഷണര്‍ പരാതി നല്‍കിയത്. സ്വര്‍ണപ്പാളിയില്‍ നിന്നും സ്വര്‍ണം അപഹരിച്ചതായി വിജിലന്‍സ് പരിശോധനയില്‍ കണ്ടെത്തിയതിന്റെ അടിസ്ഥാനത്തിലാണ് പരാതി..സ്റ്റോക് ഹോം: 2025 ലെ സമാധാനത്തിനുള്ള നൊബേല്‍ പുരസ്കാരം മരിയ കൊരീന മച്ചാഡോയ്ക്ക്. വെനസ്വേലയിലെ മനുഷ്യാവകാശ പ്രവർത്തകയാണ് മരിയ കൊരീന. ജനാധിപത്യ പോരാട്ടങ്ങൾക്കുള്ള അംഗീകാരമായാണ് മരീനയ്ക്ക് പുരസ്കാരം നൽകിയത്. നിലവിൽ വെനസ്വേലയിലെ പ്രതിപക്ഷ നേതാവാണ് മരിയ കൊരീന മച്ചാഡോ..കൊച്ചി: ശബരിമല ദ്വാരപാലക ശില്പങ്ങളിലെ സ്വര്‍ണം പൂശലില്‍ തിരിമറി നടന്നിട്ടുണ്ടെന്ന് ഹൈക്കോടതി വിലയിരുത്തി. 2019ല്‍ സ്വര്‍ണം പൂശിയ സമയത്ത് 474.9 ഗ്രാം സ്വര്‍ണമാണ് കാണാതായിട്ടുള്ളത്. ശില്പങ്ങള് സ്മാര്‍ട്ട് ക്രിയേഷന്‍സില്‍ എത്തിച്ചപ്പോള്‍ സ്വര്‍ണ്ണത്തിന്റെ പാളി ഉണ്ടായിരുന്നു. ഇത് മാറ്റാന്‍ ഉണ്ണികൃഷ്ണന് പോറ്റി കമ്പനിക്ക് നിര്‍ദേശം നല്കി. 474.99 ഗ്രാം സ്വര്‍ണത്തിന്റെ ക്രമക്കേട് നടന്നുവെന്ന് വ്യക്തമായെന്നും കോടതി നിരീക്ഷിച്ചു..കൊച്ചി: മുനമ്പം വഖഫ് ഭൂമി വിഷയത്തില്‍ നിര്‍ണായക ഉത്തരവിറക്കി ഹൈക്കോടതി. മുനമ്പത്തേത് വഖഫ് ഭൂമിയല്ലെന്നാണ് കോടതി വ്യക്തമാക്കിയിരിക്കുന്നത്. ജുഡീഷ്യല്‍ കമ്മീഷന് നിയമനം റദ്ദാക്കിയ ഹൈക്കോടതി സിംഗിള്‍ ബെഞ്ച് വിധി ഡിവിഷന് ബെഞ്ച് റദ്ദാക്കി. സംസ്ഥാന സര്‍ക്കാരിന്റെ അപ്പീലിലാണ് നടപടി. .Subscribe to our Newsletter to stay connected with the world around youFollow Samakalika Malayalam channel on WhatsApp Download the Samakalika Malayalam App to follow the latest news updates