ശബരിമല ഫയൽ
Kerala

സ്വര്‍ണക്കൊള്ളയിൽ കള്ളപ്പണം വെളുപ്പിക്കൽ നടന്നിട്ടുണ്ട്, എഫ്ഐആറും രേഖകളും ആവശ്യപ്പെട്ട് ഇഡി; എതിർത്ത് സർക്കാർ

ശബരിമല സ്വർണക്കൊള്ളയിൽ മികച്ച രീതിയിൽ അന്വേഷണം പുരോ​ഗമിക്കുന്നുണ്ടെന്നും, കേന്ദ്ര ഏജൻസി അന്വേഷിക്കേണ്ടതില്ലെന്നും സംസ്ഥാന സർക്കാർ വാദിച്ചു

സമകാലിക മലയാളം ഡെസ്ക്

കൊല്ലം: ശബരിമല സ്വര്‍ണക്കൊള്ളയിൽ കള്ളപ്പണം വെളുപ്പിക്കൽ നടന്നിട്ടുണ്ടെന്ന് എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് കോടതിയിൽ. കുറ്റകൃത്യം നടന്നിട്ടുണ്ടെന്ന്, കേസിലെ എഫ്ഐആറും മൊഴി പകര്‍പ്പും അടക്കമുള്ള അനുബന്ധ രേഖകളും ആവശ്യപ്പെട്ട് നൽകിയ അപേക്ഷയില്‍ ഇഡി ചൂണ്ടിക്കാട്ടി. കൊല്ലം വിജിലന്‍സ് കോടതിയിലാണ് എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് അപേക്ഷ സമര്‍പ്പിച്ചത്.

നേരത്തെ കേസിലെ എഫ്ഐആറും രേഖകളും നൽകണമെന്ന് ആവശ്യപ്പെട്ട് ഇഡി റാന്നി മജിസ്ട്രേറ്റ് കോടതിയെ സമീപിച്ചിരുന്നു. എന്നാൽ ഹൈക്കോടതി മേൽനോട്ടത്തിലാണ് അന്വേഷണം നടക്കുന്നതെന്നും, രേഖകൾ കൈമാറാനാകില്ലെന്നും വ്യക്തമാക്കി കോടതി ആവശ്യം തള്ളിയിരുന്നു. തുടർന്ന് ഹൈക്കോടതിയെ സമീപിച്ചെങ്കിലും, കേസ് പരി​ഗണിക്കുന്ന കോടതിയെ സമീപിക്കാനായിരുന്നു നിർദേശം.

അതേസമയം, സ്വര്‍ണക്കൊള്ളയില്‍ ഇഡി അന്വേഷണത്തെ സംസ്ഥാന സര്‍ക്കാര്‍ കോടതിയില്‍ എതിർത്തു. നിലവിൽ എസ്ഐടിയുടെ അന്വേഷണം പുരോ​ഗമിക്കുകയാണ്. കേരള ഹൈക്കോടതിയുടെ മേൽനോട്ടത്തിലാണ് അന്വേഷണം പുരോ​ഗമിക്കുന്നത്. അതിനാൽ കേന്ദ്ര ഏജൻസി അന്വേഷിക്കേണ്ടതില്ലെന്നും സംസ്ഥാന സർക്കാർ വാദിച്ചു. എതിർപ്പ് രേഖാമൂലം അറിയിക്കാൻ കോടതി നിർദേശിച്ചു. ഹര്‍ജി ഈമാസം 10 ന് വീണ്ടും പരിഗണിക്കും.

The Enforcement Directorate has told the court that money laundering took place in the Sabarimala gold heist.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

കൊല്ലത്ത് നിര്‍മാണത്തിലിരിക്കെ ദേശിയപാത ഇടിഞ്ഞു താണു; റോഡില്‍ വന്‍ ഗര്‍ത്തം; നിരവധി വാഹനങ്ങള്‍ കുടുങ്ങി

രണ്ട് കോടതികളില്‍ ജാമ്യാപേക്ഷ സമര്‍പ്പിച്ചു; രാഹുല്‍ ഈശ്വറിന്റെ ജാമ്യം ഇന്നും പരിഗണിച്ചില്ല

കളി വരുതിയില്‍ നിർത്തി ഓസീസ്; ഇംഗ്ലണ്ടിനെതിരെ ലീഡ്

14കാരന്റെ വിസ്മയം തീര്‍ത്ത ബാറ്റിങ് വിസ്‌ഫോടനം! ഗൂഗിളില്‍ ഇന്ത്യക്കാര്‍ ഏറ്റവും കൂടുതല്‍ തിരഞ്ഞത് വൈഭവിനെ

വയോധികര്‍ക്കും 45 വയസ്സിന് മുകളിലുള്ള സ്ത്രീകള്‍ക്കും ലോവര്‍ ബര്‍ത്ത് ഉറപ്പ്; സുപ്രധാന തീരുമാനവുമായി റെയില്‍വേ

SCROLL FOR NEXT