ശബരിമല: ചെങ്ങന്നൂര്‍ താലൂക്കിലെ ഇടത്താവളങ്ങളില്‍ അന്യസംസ്ഥാനങ്ങളില്‍ നിന്നുമെത്തുന്ന ശബരിമല തീര്‍ത്ഥാടകര്‍ക്കായി പ്രദേശത്തെ ഭക്ഷ്യ വ്യാപാര സ്ഥാപനങ്ങള്‍/ ഹോട്ടലുകള്‍/ റസ്റ്റോറന്റുകള്‍ എന്നിവിടങ്ങളിലെ വിലവിവര പട്ടിക 6 ഭാഷകളില്‍ പ്രദര്‍ശിപ്പിക്കാന്‍ വ്യാപാരികള്‍ക്ക് നിര്‍ദേശം. ശബരിമല മണ്ഡല-മകര വിളക്ക് തീര്‍ത്ഥാടനത്തോടനുബന്ധിച്ച് ബേക്കറികളിലെയും റസ്റ്റോറന്റ് അനുബന്ധ സ്ഥാപനങ്ങളിലെ വ്യാപരികളുമായി റവന്യൂ ഡിവിഷണല്‍ ഓഫീസറുടെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തിലാണ് നിര്‍ദേശം നല്‍കിയത്.
ഭക്ഷ്യവസ്തുക്കളുടെ വിലയിലും തൂക്കത്തിലും കൃത്രിമത്വം പാടില്ല. നിശ്ചിത അളവ് മൂല്യത്തേക്കാള്‍ കുറച്ചു നല്‍കുവാനോ നിശ്ചയിച്ചിട്ടുള്ള വിലയേക്കാള്‍ കൂടുതല്‍ ഈടാക്കുവാനോ പാടില്ല. വില നിലവാരം പ്രദര്‍ശിപ്പിക്കാത്തവര്‍ക്കും നിശ്ചയിച്ച വിലയേക്കാള്‍ കൂടുതല്‍ ഈടാക്കുന്നവര്‍ക്കും ക്രിമിനല്‍ നടപടി ഉള്‍പ്പെടെയുള്ള കര്‍ശന ശിക്ഷാ നടപടികള്‍ സ്വീകരിക്കുമെന്ന് റവന്യൂ ഡിവിഷണല്‍ ഓഫീസര്‍ അറിയിച്ചു.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates