ശബരിമല തീർത്ഥാടകരുടെ ബസ് അപകടത്തിൽപെട്ടു/ ടെലിവിഷൻ സ്ക്രീൻഷോട്ട് 
Kerala

എരുമേലിയിൽ ശബരിമല തീർത്ഥാടകരുടെ ബസ് നിയന്ത്രണം വിട്ട് മറിഞ്ഞു; നാല് പേർക്ക് പരിക്ക്

പാര്‍ട്ടിങ് ​ഗ്രൗണ്ടില്‍ നിന്നും നിയന്ത്രണം വിട്ട് തോട്ടിലേക്ക് മറിയുകയായിരുന്നു

Author : സമകാലിക മലയാളം ഡെസ്ക്

പത്തനംതിട്ട: എരുമേലിയില്‍ ശബരിമല തീര്‍ത്ഥാടകര്‍ സഞ്ചരിച്ച ബസ് നിയന്ത്രണം വിട്ടു തോട്ടിലേക്ക് മറിഞ്ഞു. പുലർച്ചെ അഞ്ചരയോടെയാണ് എരുമേലിയിലെ കണമലയിലാണ് അപകടമുണ്ടായത്. ദേവസ്വം ബോര്‍ഡ് മൈതാനത്ത് നിന്നും വാഹനം എടുക്കുന്നതിനിടെ തോട്ടിലേക്ക് മറിഞ്ഞു വീഴുകയായിരുന്നു.

അപകടത്തിൽ നാല് പേർക്ക് പരിക്കേറ്റ്. ഇവരെ കോട്ടയം മെഡിക്കല്‍ കോളജിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. ആരുടെയും പരിക്ക് ​ഗുരുതരമല്ലെന്നാണ് റിപ്പോർട്ട്. അപകടം നടന്ന ഉടൻ പൊലീസെത്തി നടത്തിയ രക്ഷാപ്രവര്‍ത്തനത്തില്‍ വാഹനം കരയ്ക്കു കയറ്റി.12 പേരാണ് വാഹനത്തിൽ ഉണ്ടായിരുന്നത്.

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

സംസ്ഥാനത്ത് അതിശക്ത മഴ; പത്തനംതിട്ടയിലും ഇടുക്കിയിലും കോട്ടയത്തും ഉരുള്‍പൊട്ടല്‍; മൂന്ന് മരണം; കണ്‍ട്രോള്‍ റും തുറന്നു

'ദൈവവും സാത്തനും തമ്മിലുള്ള ചൂതു കളിയാണ് നമ്മുടെയൊക്കെ ജീവിതം'; 24 മണിക്കൂറിൽ 5 മില്യൺ കാഴ്ചക്കാരുമായി 'ഐ ആം ഗെയിം' ട്രെയ്‌ലർ

'അധിക്ഷേപം ഒന്നിനും പരിഹാരമല്ല'; യുവാക്കള്‍ക്ക് മാപ്പ് നല്‍കി പ്രധാനമന്ത്രി

'പട്ടി കടിക്കുന്നത് നോക്കുകയല്ല പഞ്ചായത്തിന്റെ പണി'; 19 വര്‍ഷത്തെ നിയമപോരാട്ടം; 70കാരന് പലിശ സഹിതം 30,000 നഷ്ടപരിഹാരം

മഴ മുന്നറിയിപ്പില്‍ വീണ്ടും മാറ്റം; എട്ട് ജില്ലകളില്‍ റെഡ് അലര്‍ട്ട്; ജാഗ്രത