എഐ ഇമേജ്‌ 
Kerala

ശബരിമല മണ്ഡല മകരവിളക്ക്; കാനനപാതയിലൂടെയുള്ള സഞ്ചാരങ്ങള്‍ക്ക് നിയന്ത്രണം

ശബരിമലയില്‍ മകരവിളുള്ള ഒരുക്കങ്ങള്‍ അവസാനഘട്ടത്തിലാണ്.

സമകാലിക മലയാളം ഡെസ്ക്

പത്തനംതിട്ട: ശബരിമല മണ്ഡല മകരവിളക്ക് തീര്‍ത്ഥാടനത്തോടനുബന്ധിച്ച് ഭക്തജനതിരക്ക് കണക്കിലെടുത്ത് എരുമേലിയില്‍ നിന്നും കാനനപാതയിലൂടെയുള്ള സഞ്ചാരങ്ങള്‍ക്ക് നിയന്ത്രണം ഏര്‍പ്പെടുത്തി.

എരുമേലി കാനനപാത (കോയിക്കല്‍കാവ്) വഴിയുളള ഭക്തജനങ്ങളുടെ സഞ്ചാരം 13/01/2026 ഉച്ചക്ക് 12 മണിവരെയും, അഴുതക്കടവ്, കുഴിമാവ് വഴിയുളള സഞ്ചാരം വൈകിട്ട് 3 മണിവരെയും, മുക്കുഴി വഴിയുളള സഞ്ചാരം വൈകിട്ട് 5 മണിവരെയും നിശ്ചയിച്ചിട്ടുള്ളതും, തുടര്‍ന്ന് മേല്‍പ്പറഞ്ഞ സമയങ്ങള്‍ക്ക് ശേഷം ഈ സ്ഥലങ്ങളിലൂടെയുള്ള എല്ലാ സഞ്ചാരങ്ങളും നിരോധിച്ചിട്ടുള്ളതുമാണ് അറിയിപ്പ്.

അതേസമയം ശബരിമലയില്‍ മകരവിളക്ക് ഒരുക്കങ്ങള്‍ അവസാനഘട്ടത്തിലാണ്. നാളെയോടുകൂടി തിരക്ക് ഇനിയും വര്‍ധിക്കാനാണ് സാധ്യത. ഇന്ന് 54000 പേരാണ് ഇതുവരെ ദര്‍ശനം നടത്തിയിട്ടുള്ളത്.

രാത്രിയോടെ കൂടുതല്‍ ഭക്തര്‍ മലകയറുമെന്നാണ് പ്രതീക്ഷിക്കുന്നത്. നിലക്കലിലും പമ്പയിലും നിന്ന് സന്നിധാനത്തേക്ക് നിയന്ത്രണങ്ങളോടെ മാത്രമേ അയ്യപ്പ ഭക്തര കടത്തിവിടുന്നുള്ളു. മറ്റന്നാളാണ് ശബരിമലയില്‍ മകരവിളക്ക് നടക്കുക.

Sabarimala : Restrictions on movement through forest path

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'അമേരിക്ക താങ്കളെ സ്നേഹിക്കുന്നു'... മോദിയെ ഫോണിൽ വിളിച്ച് ട്രംപ്

എന്തൊരു 'തോല്‍വി'! ജയിക്കാന്‍ മറന്ന് കൊല്‍ക്കത്ത; ചെപ്പോക്കില്‍ വീണ്ടും സിഎസ്‌കെയുടെ 'വിസില്‍പ്പോട്'

'എല്ലാത്തിനും കാരണം കോവിഡ് വാക്സിൻ'... ഷെയ്ൻ വോണിന്റെ മരണത്തിൽ മകന്റെ ഞെട്ടിക്കുന്ന വെളിപ്പെടുത്തൽ

മണ്ഡല പുനര്‍നിര്‍ണയം; 'കേന്ദ്രത്തിനെതിരെ ഒന്നിച്ചുനില്‍ക്കണം', പിണറായി വിജയന്റെ പിന്തുണ തേടി രേവന്ത് റെഡ്ഡി

ദീപികയുടെ വാര്‍ഷിക പരിപാടിയില്‍ പ്രതിനിധിയെ അയക്കാതെ ബിജെപി, വിമര്‍ശനം

SCROLL FOR NEXT