Adv. Mohan George, BJP special arrangement
Kerala

'ഗൂഗിളിൽ തപ്പിയാൽ പോലും കിട്ടാത്ത ആളെ സ്ഥാനാർത്ഥിയാക്കി'; ബിജെപിയെ ട്രോളി സന്ദീപ് വാര്യർ

'ബിജെപി സംസ്ഥാന നേതൃത്വം പ്രവർത്തകരെ ആരാക്കി ?'

Author : സമകാലിക മലയാളം ഡെസ്ക്

പാലക്കാട്: നിലമ്പൂർ ഉപതെരഞ്ഞെടുപ്പിൽ ബിജെപി ( BJP ) പ്രഖ്യാപിച്ച സ്ഥാനാർത്ഥിയെ ട്രോളി കോൺ​ഗ്രസ് നേതാവ് സന്ദീപ് വാര്യർ (Sandeep Varier ). ബിജെപി സംഘപരിവാർ പ്രവർത്തകരുടെ ആവേശം, സാമൂഹിക സാംസ്കാരിക മേഖലകളിലെ നിറസാന്നിധ്യം, ചാനൽ ചർച്ചകളിലെ തീപ്പൊരി, യുവത്വം തുളുമ്പുന്ന നേതാവ് എന്നിങ്ങനെയൊക്കെയായിരുന്നു പ്രവർത്തകർ പ്രതീക്ഷിച്ചിരുന്നത്.

ആരാണയാൾ മോഹൻ ജോർജ് .. ഗൂഗിളിൽ തപ്പിയാൽ പോലും കിട്ടാത്ത ആളെ സ്ഥാനാർത്ഥിയാക്കി പ്രഖ്യാപിച്ച ബിജെപി സംസ്ഥാന നേതൃത്വം പ്രവർത്തകരെ ആരാക്കി ?. സന്ദീപ് വാര്യർ ഫെയ്സ്ബുക്ക് കുറിപ്പിൽ അഭിപ്രായപ്പെട്ടു. ചുങ്കത്തറ സ്വദേശിയായ മോഹൻജോർജ്, നേരത്തെ കേരള കോൺ​ഗ്രസ് നേതാവായിരുന്നു.

യുഡിഎഫും എല്‍ഡിഎഫും സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിച്ചിട്ടും ബിജെപി നിലമ്പൂരില്‍ മല്‍സരത്തിനിറങ്ങുന്നതുമായി സംബന്ധിച്ച് അഭ്യൂഹങ്ങള്‍ നിലനിന്നത് നേതൃത്വത്തിന് എതിരെ വിമര്‍ശനത്തിന് ഇടയാക്കിയിരുന്നു. ഘടകക്ഷിയായ ബിഡിജെഎസിന് സീറ്റ് നല്‍കാനും ഒരു ഘട്ടത്തില്‍ ആലോചനകള്‍ ഉണ്ടായിരുന്നു. നിലമ്പൂര്‍ കോടതിയില്‍ അഭിഭാഷകനാണ്.

സന്ദീപ് വാര്യരുടെ ഫെയ്സ്ബുക്ക് കുറിപ്പ്:

ബിജെപി സംഘപരിവാർ പ്രവർത്തകരുടെ ആവേശം, സാമൂഹിക സാംസ്കാരിക മേഖലകളിലെ നിറസാന്നിധ്യം, ചാനൽ ചർച്ചകളിലെ തീപ്പൊരി, യുവത്വം തുളുമ്പുന്ന നേതാവ്...

എന്നിട്ട്

അങ്ങനെ ഒരാളെയാണ് ജിയുടെ മനസ്സിൽ ഉണ്ടായിരുന്നത്..

ആരാണയാൾ

മോഹൻ ജോർജ് ..

ഗൂഗിളിൽ തപ്പിയാൽ പോലും കിട്ടാത്ത ആളെ സ്ഥാനാർത്ഥിയാക്കി പ്രഖ്യാപിച്ച ബിജെപി സംസ്ഥാന നേതൃത്വം പ്രവർത്തകരെ ആരാക്കി ?

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'ദൈവിക പൂര്‍ണത'; ആറാം ലോകകപ്പില്‍ മെസിക്ക് മുന്നില്‍ ചരിത്രം വഴിമാറി; മറഡോണയ്ക്ക് കഴിയാത്ത നേട്ടം എത്തിപ്പിടിക്കുമോ?

'നല്ല വേദനയുണ്ട്, കീമോ ഉടൻ തുടങ്ങും'; ആരോ​ഗ്യാവസ്ഥ പങ്കുവച്ച് രേണു സുധി

പറവൂരിന് 54 വർഷത്തിന് ശേഷം ചരിത്ര നിയോഗം; വി ഡി സതീശന്റെ കന്നി ബജറ്റ് വെള്ളിയാഴ്ച സഭയിൽ

പിഎം ശ്രീ പദ്ധതി: നാലംഗ മന്ത്രിസഭാ ഉപസമിതി രൂപീകരിച്ചു; സമിതി റിപ്പോര്‍ട്ടിന് ശേഷം തുടര്‍നടപടി

പൊതുപ്രവർത്തകരുടെ അഴിമതിക്കേസുകൾ പൂഴ്ത്തി സർക്കാർ; വിചാരണാനുമതി നൽകാതെ കെട്ടിക്കിടക്കുന്നത് 74 ഫയലുകൾ

SCROLL FOR NEXT