Sabarimala post office 
Kerala

'ഇന്ത്യയില്‍ സ്വന്തമായി പിന്‍കോഡുള്ള രണ്ടു പേരില്‍ ഒരാള്‍', അയ്യപ്പന്റെ സ്വന്തം സന്നിധാനം പോസ്റ്റ് ഓഫീസ്

ഇന്ത്യയില്‍ സ്വന്തമായി പിന്‍കോഡ് ഉള്ള രണ്ട് പേരില്‍ ഒരാള്‍, ഒന്ന് രാഷ്ട്രപതി, മറ്റൊന്ന് ശബരിമല അയ്യപ്പന്‍

ജെയ്സൺ വില്‍സണ്‍

പത്തനംതിട്ട: 689713, കേവലം പോസ്റ്റല്‍ പിന്‍കോഡിന് അപ്പുറത്ത് ദൈവികമാണ് ഈ നമ്പറുകള്‍. ഈ പിന്‍കോഡിലുള്ള പോസ്റ്റ് ഓഫീസില്‍ നിന്നും അയക്കുന്ന കത്തുകളില്‍ പതിയുക പതിനെട്ടാം പടിയുടെ മുകളിലിരിക്കുന്ന അയ്യപ്പന്റെ മുദ്ര. ശബരിമല സന്നിധാനം പോസ്റ്റ് ഓഫീസ്. ഇന്ത്യയില്‍ സ്വന്തമായി പിന്‍കോഡ് ഉള്ള രണ്ട് പേരില്‍ ഒരാള്‍, ഒന്ന് രാഷ്ട്രപതി, മറ്റൊന്ന് ശബരിമല അയ്യപ്പന്‍.

മണ്ഡല - മകര വിളക്ക് സീസണില്‍ വര്‍ഷത്തില്‍ മൂന്ന് മാസം മാത്രമാണ് ശബരിമല സന്നിധാനം പോസ്റ്റ് ഓഫീസ് പ്രവര്‍ത്തിക്കുക. ഇക്കാലയളവില്‍ ഇവിടെ ഭക്തരുടെ തിരക്കാണ്. ശബരിമല ദര്‍ശനത്തിന്റെ സ്മരണയ്ക്കായി ഇവിടെ നിന്നും ഭക്തര്‍ സ്വന്തം വിലാസത്തിലേക്കും, സുഹൃത്തുക്കള്‍ക്കും പോസ്റ്റ് കാര്‍ഡ് ഉള്‍പ്പെടെ അയക്കുന്നത് കാലങ്ങളായുള്ള പതിവാണ്. ഭക്തര്‍ക്കൊപ്പം ശബരിമലയിലെ ജീവനക്കാര്‍ക്കും പോസ്റ്റ് ഓഫീസ് ഒരു അനുഗ്രഹമാണ്.

1963 ല്‍ ആണ് ശബരിമല സന്നിധാനം പോസ്റ്റ് ഓഫീസ് സ്ഥാപിതമായത്. ഇന്ന് രാജ്യത്ത് പ്രവര്‍ത്തിക്കുന്ന മറ്റ് പോസ്റ്റ് ഓഫീസിലുകളിലെ എല്ലാ സേവനങ്ങളും സന്നിധാനം ഓഫീസിലും ലഭ്യമാണ്. ഈ വര്‍ഷം മുതല്‍ ഇന്ത്യ പോസ്റ്റിന്റെ ഡിജിറ്റല്‍ സംരംഭമായ അഡ്വാന്‍സ് പോസ്റ്റ് ഓഫീസായും ഇത് പ്രവര്‍ത്തിക്കുന്നു. ശബരിമലയിലെ പ്രസാദം വിതരണത്തിലും പോസ്റ്റ് ഓഫീസിന്റെ സേവനം എടുത്ത് പറയണം. ഇന്ത്യയിലെ ഏത് പോസ്റ്റ് ഓഫീസില്‍ ശബരിമലയിലെ പ്രസാദം ഇപ്പോള്‍ ബുക്ക് ചെയ്യാന്‍ കഴിയും. അയ്യപ്പന്റെ ആത്മീയ ശൃംഖലയെ കേരളത്തിന്റെ അതിര്‍ത്തികള്‍ക്കപ്പുറത്തേക്ക് വ്യാപിപ്പിക്കുന്നതിലും പോസ്റ്റല്‍ സംവിധാനത്തിലൂടെ കഴിയുന്നു.

പോസ്റ്റ്മാസ്റ്റര്‍, ഒരു പോസ്റ്റ്മാന്‍, രണ്ട് മള്‍ട്ടി ടാസ്‌കിങ് സ്റ്റാഫ് എന്നിവരടങ്ങുന്ന ഒരു ചെറിയ സംഘമാണ് സന്നിധാനം പോസ്റ്റ് ഓഫീസ് പ്രവര്‍ത്തിക്കുന്നത്. ഇത്തവണത്തെ തീര്‍ഥാടനകാലത്ത് ഇതുവരെ ഏകദേശം 6,000 പോസ്റ്റ്കാര്‍ഡുകള്‍ ഇവിടെ നിന്നും അയച്ചിട്ടുണ്ടെന്ന് പോസ്റ്റ്മാസ്റ്റര്‍ ഷിബു വി നായര്‍ പറയുന്നു. രാജ്യത്തിന്റെ എല്ലാ കോണുകളില്‍ നിന്നുമുള്ള ഭക്തര്‍ കത്തുകള്‍ അയയ്ക്കാന്‍ എത്താറുണ്ട്. ചിലര്‍ എല്ലാ വര്‍ഷവും എത്തുന്നവരാണ്. ഭൂരിഭാഗവും ആദ്യമായി വരുന്നവരാണ് പോസ്റ്റ് മാസ്റ്റര്‍ പറയുന്നു.

Postman Vishnu engaged in work at the Sabarimala post office

അയ്യപ്പന്റെ സ്വന്തം പോസ്റ്റ്മാന്‍

പത്തനംതിട്ട അടൂര്‍ സ്വദേശിയായ ജി വിഷ്ണുവാണ് 'അയ്യപ്പന്റെ സ്വന്തം പോസ്റ്റ്മാന്‍' ആയി പ്രവര്‍ത്തിക്കുന്നത്. കഴിഞ്ഞ മൂന്ന് വര്‍ഷമായി വിഷ്ണു ഈ പദവിയിലുണ്ട്. ഇതാദ്യമായാണ് ഒരു ജീവനക്കാരന്‍ തുടര്‍ച്ചയായി ഈ പദവി വഹിക്കുന്നത്. വിഷ്ണുവിന്റെ ആദ്യ നിയമനമായിരുന്നു ശബരിമലയിലേത്. അയപ്പനോടുള്ള ഭക്തി ഇവിടെ തുടരാന്‍ വിഷ്ണുവിനെ പ്രേരിപ്പിച്ചു. വ്യക്തിപരമായ വിശ്വാസമാണ് ഇവിടെ തുടരുന്നത്. അവസരം ലഭിക്കുന്നിടത്തോളം കാലം ക്ഷേത്രത്തില്‍ സേവനമനുഷ്ഠിക്കാന്‍ ഇത് തുടരുമെന്നും വിഷ്ണു പറയുന്നു.

അയ്യപ്പനായി എത്തുന്ന കത്തുകള്‍ പലപ്പോഴും വൈകാരികത നിറഞ്ഞതാണെന്ന് സാക്ഷ്യപ്പെടുത്തുകയാണ് വിഷ്ണു. ആദ്യ വിവാഹ ക്ഷണക്കത്തുകള്‍ മുതല്‍ നേട്ടങ്ങള്‍ക്ക് നന്ദി അറിയിച്ചുകൊണ്ടുള്ളതും സങ്കടങ്ങള്‍ അറിയിച്ചുകൊണ്ടും ഭക്തര്‍ അയ്യപ്പന് കത്തുകളെഴുതും. മണിയോഡറുകളാണ് മറ്റൊന്ന്. ചെറിയ തുകകള്‍ മുതല്‍ വന്‍ തുകകള്‍ വരെ വഴിപാടുകളായി സന്നിധാനം പോസ്റ്റ് ഓഫീസിലെത്താറുണ്ടെന്നും വിഷ്ണു പറയുന്നു.

Sabarimala PO, 689713- a post office, that has its own postal seal and pin code in Kerala, and opens only for three months in a year is none other than Lord Ayyapan at Sannidhanam.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

കളമശേരിയില്‍ ഗുഡ്‌സ് ട്രെയിന്‍ പാളം തെറ്റി; ട്രെയിന്‍ ഗതാഗതം തടസപ്പെടും

ഗര്‍ഡര്‍ വീണ് അപകടം, അരൂര്‍ - തുറവൂര്‍ ആകാശപാത കരാര്‍ കമ്പനി കരിമ്പട്ടികയില്‍

'എട്ട് സീനുകൾ മാറ്റണം'; ശ്രീനാഥ് ഭാസി ചിത്രത്തിന് കത്രിക വച്ച് സെൻസർ ബോർഡ്, പൊങ്കാല റിലീസ് മാറ്റി

വിറ്റാമിനുകളുടെ കുറവ് മധുരക്കൊതി ഉണ്ടാക്കാം

'രക്തസാക്ഷിയുടെ ജീവിതം വില്‍പ്പന ചരക്കല്ല'; 'ധുരന്ദര്‍' റിലീസ് തടയണമെന്ന് മേജര്‍ മോഹിത് ശര്‍മയുടെ കുടുംബം

SCROLL FOR NEXT