ശബരിമല , ഫയല്‍ ചിത്രം 
Kerala

സന്നിധാനം എസ്പിയെ മാറ്റി; എസ്പി സുദർശന് ചുമതല

ശബരിമലയിലെ തിരക്ക് നിയന്ത്രിച്ച് പരിചയമുള്ള പൊലീസ് ഉദ്യോഗസ്ഥരെ വിന്യസിക്കുക എന്ന ലക്ഷ്യത്തോടെയാണ് നടപടി

Author : സമകാലിക മലയാളം ഡെസ്ക്

പത്തനംതിട്ട: ശബരിമല സന്നിധാനത്തെ പൊലീസ് എസ്പിയെ മാറ്റി. എസ്പി ഹരിചന്ദ്ര നായിക്കിനെ പമ്പയിലേക്കാണ് മാറ്റിയത്. പകരം പമ്പയിലെ എസ്പി സുദര്‍ശനെ സന്നിധാനം എസ്പിയായി മാറ്റി നിയമിച്ചു. ശബരിമലയിലെ തിരക്ക് നിയന്ത്രിച്ച് പരിചയമുള്ള പൊലീസ് ഉദ്യോഗസ്ഥരെ വിന്യസിക്കുക എന്ന ലക്ഷ്യത്തോടെയാണ് നടപടി. 

ഭക്തജനത്തിരക്ക് കണക്കിലെടുത്ത് സന്നിധാനത്തും പതിനെട്ടാംപടിയിലും അടക്കം ജനത്തിരക്ക് നിയന്ത്രിച്ച് പരിചയമുള്ള പൊലീസ് ഉദ്യോഗസ്ഥരെ വിന്യസിക്കുമെന്ന് മുഖ്യമന്ത്രി വിളിച്ച ഉന്നതതലയോഗത്തിന് ശേഷം തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് അഡ്വ. കെ അനന്തഗോപന്‍ വ്യക്തമാക്കിയിരുന്നു. 

കഴിഞ്ഞദിവസം മരക്കൂട്ടത്ത് ഭക്തരുടെ തിരക്ക് നിയന്ത്രണാതീതമായതോടെ ഏതാനും ഭക്തര്‍ക്ക് പരിക്കേറ്റിരുന്നു. സംഭവത്തില്‍ ഹൈക്കോടതി ദേവസ്വം ബെഞ്ച് ശബരിമല സ്‌പെഷല്‍ കമ്മീഷണറോട് റിപ്പോര്‍ട്ട് തേടുകയും ചെയ്തിരുന്നു. തിരക്ക് കണക്കിലെടുത്ത് ദര്‍ശന സമയം കൂട്ടാനാകുമോയെന്നും കോടതി ചോദിച്ചിരുന്നു. 

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

എസ്‌ഐടി ചോദ്യം ചെയ്തതുകൊണ്ട് ഒരാളെ മാറ്റി നിര്‍ത്താനാകുമോ?, സ്ഥലംമാറ്റ ഉത്തരവ് പുനഃപരിശോധിക്കും, 20 എണ്ണത്തില്‍ ഭേദഗതി: കെ ജയകുമാര്‍

രജിസ്റ്റര്‍ ചെയ്യാത്ത വില്‍പ്പത്രത്തിന് സാധുതയുണ്ടോ? അറിയാം വിശദമായി

റിസർച്ച് ഓഫീസർ മുതൽ ഡ്രൈവർ വരെ; ആയുഷ് മന്ത്രാലയത്തിൽ അവസരം

ഇറാനില്‍ ഇന്ത്യന്‍ നാവികർ കൊല്ലപ്പെട്ട് ദിവസങ്ങൾക്കുള്ളിൽ മോദി- ട്രംപ് കൂടിക്കാഴ്ച; ആഗോള സുരക്ഷ ചര്‍ച്ചയ്ക്ക്

വീണ്ടും കുതിച്ച് ഓഹരി വിപണി, സെന്‍സെക്‌സ് 500 പോയിന്റ് മുന്നേറി; എണ്ണവില കുറഞ്ഞു

SCROLL FOR NEXT