KERALA HIGH COURT file
Kerala

കേരള ഹൈക്കോടതിയിലെ 7 അഡീഷണല്‍ ജഡ്ജിമാരെ സ്ഥിരം ജഡ്ജിമാരാക്കുന്നു; സുപ്രീംകോടതി കൊളീജിയം ശുപാര്‍ശ

കേരള ഹൈക്കോടതിയിലെ സ്ഥിരം ജഡ്ജിമാരുടെ എണ്ണം 35 ആകും

സമകാലിക മലയാളം ഡെസ്ക്

ന്യൂഡല്‍ഹി: കേരള ഹൈക്കോടതിയിലെ ഏഴ് അഡീഷണല്‍ ജഡ്ജിമാരെ സ്ഥിരം ജഡ്ജിമാരാക്കാന്‍ ശുപാര്‍ശ. സുപ്രീംകോടതി ചീഫ് ജസ്റ്റിസ് സൂര്യകാന്തിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന കൊളീജിയമാണ് ശുപാര്‍ശ നല്‍കിയത്. ഇന്നലെ ചേര്‍ന്ന കൊളീജിയത്തിന്റേതാണ് ശുപാര്‍ശ.

ജസ്റ്റിസ് എം എ അബ്ദുള്‍ ഹക്കീം, ജസ്റ്റിസ് വി ശ്യാം കുമാര്‍, ജസ്റ്റിസ് ഹരിശങ്കര്‍ വി മേനോന്‍, ജസ്റ്റിസ് മനു ശ്രീധരന്‍ നായര്‍, ജസ്റ്റിസ് ഈശ്വരന്‍ സുബ്രമണി, ജസ്റ്റിസ് മനോജ് പി എം, ജസ്റ്റിസ് എം ബി സ്‌നേഹലത എന്നിവരെയാണ് സ്ഥിരം ജഡ്ജിമാരാക്കുന്നത്.

ആറു ജഡ്ജിമാര്‍ 2024 മാര്‍ച്ച് 22 നാണ് ഹൈക്കോടതിയില്‍ അഡീഷണല്‍ ജഡ്ജിമാരായി നിയമിതരാകുന്നത്. ജസ്റ്റിസ് എം ബി സ്‌നേഹലത 2024 ഏപ്രില്‍ 25 നും നിയമിതയായി. പുതിയ ശുപാര്‍ശ അംഗീകരിക്കപ്പെടുന്നതോടെ കേരള ഹൈക്കോടതിയിലെ സ്ഥിരം ജഡ്ജിമാരുടെ എണ്ണം 35 ആകും. 5 അഡീഷണല്‍ ജഡ്ജിമാരുമുണ്ട്.

 The Supreme Court Collegium has approved the proposal for appointment of seven Additional Judges as Permanent Judges in the High Court of Kerala.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

ഹോര്‍മൂസ് കടലിടുക്ക് തുറക്കണം; യുഎന്നില്‍ ബഹ്‌റൈന്റെ പ്രമേയം; ലോകരാജ്യങ്ങളുടെ യോഗം വിളിച്ച് ബ്രിട്ടന്‍

വടക്കനാടുകാർക്ക് ആശ്വാസം! മുട്ടിക്കൊമ്പനെ മയക്കുവെടി വെച്ചു

ഹോർമൂസ് തുറക്കണമെന്ന് യുഎന്നിൽ പ്രമേയം, ഇന്ന് ദുഃഖവെള്ളി, സഞ്ജു തിളങ്ങുമോ?; ഇന്നത്തെ 5 പ്രധാന വാർത്തകൾ

കേരളം ബൂത്തിലെത്താന്‍ ഇനി ആറു നാളുകള്‍, പ്രചാരണം ഊര്‍ജ്ജിതം; മുഖ്യമന്ത്രി ഇന്ന് ധര്‍മ്മടത്ത്; മോദി നാളെ വീണ്ടുമെത്തും

സഞ്ജു തിളങ്ങുമോ?, ഐപിഎല്ലിൽ ഇന്ന് ചെന്നൈ - പഞ്ചാബ് പോരാട്ടം

SCROLL FOR NEXT