നാളെ സ്കൂളുകൾക്ക് അവധി ( holiday) പ്രതീകാത്മക ചിത്രം
Kerala

ബക്രീദ്: നാളെ സ്കൂളുകൾക്ക് അവധി

ബക്രീദ് പ്രമാണിച്ച് ഒന്നു മുതല്‍ 12 വരെയുള്ള ക്ളാസുകള്‍ ഉള്ള സ്‌കൂളുകള്‍ക്ക് നാളെ (ജൂണ്‍ 6)അവധി

Author : സമകാലിക മലയാളം ഡെസ്ക്

തിരുവനന്തപുരം: ബക്രീദ് പ്രമാണിച്ച് ഒന്നു മുതല്‍ 12 വരെയുള്ള ക്ളാസുകള്‍ ഉള്ള സ്‌കൂളുകള്‍ക്ക് നാളെ (ജൂണ്‍ 6)അവധി (holiday). വിദ്യാഭ്യാസ മന്ത്രി വി ശിവന്‍കുട്ടിയാണ് അവധി വിവരം ഫെയ്‌സ്ബുക്കിലൂടെ അറിയിച്ചത്.

നേരത്തെ സംസ്ഥാനത്ത് ബക്രീദ് ( Eid-ul-Adha holiday) അവധി ശനിയാഴ്ചയിലേക്ക് മാറ്റിയ സര്‍ക്കാര്‍ ഉത്തരവിനെതിരെ വ്യാപക വിമര്‍ശനം ഉയര്‍ന്നിരുന്നു. ബലിപെരുന്നാള്‍ പ്രമാണിച്ച് വിദ്യാഭ്യാസ സ്ഥാപനങ്ങളടക്കമുള്ള സര്‍ക്കാര്‍ ഓഫീസുകള്‍ക്ക് ജൂണ്‍ 6ന് (നാളെ) നേരത്തെ അവധി ദിവസമായി പ്രഖ്യാപിച്ചിരുന്നു. എന്നാല്‍ പെരുന്നാള്‍ ശനിയാഴ്ചയാണെന്ന ന്യായം പറഞ്ഞ് സര്‍ക്കാര്‍ വെള്ളിയാഴ്ചത്തെ അവധി റദ്ദാക്കി ശനിയാഴ്ചയിലേക്ക് മാറ്റിയതിനെതിരെ മുസ്ലീംലീഗ് ഉള്‍പ്പെടെയാണ് രംഗത്തുവന്നത്. പെരുന്നാള്‍ അവധി റദ്ദാക്കിയത് പ്രതിഷേധാര്‍ഹമെന്നാണ് മുസ്ലിംലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി പിഎംഎ സലാം പ്രതികരിച്ചത്. ഇതിന് പിന്നാലെയാണ് അവധി പ്രഖ്യാപിച്ച് സർക്കാർ തീരുമാനം വന്നത്.

അതേസമയം ബക്രീദ് പെരുന്നാള്‍ പ്രമാണിച്ച് സംസ്ഥാനത്തെ ഉന്നതവിദ്യാഭ്യാസ വകുപ്പിന് കീഴില്‍ വരുന്ന പ്രൊഫഷണല്‍ കോളജ് ഉള്‍പ്പെടെയുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും നാളെ അവധിയാണ്(Holiday). ഉന്നതവിദ്യാഭ്യാസ മന്ത്രി ഡോ: ആര്‍.ബിന്ദുവാണ് ഇക്കാര്യം അറിയിച്ചത്. നേരത്തെ പ്രഖ്യാപിച്ചത് അനുസരിച്ച് ശനിയാഴ്ചയും സംസ്ഥാനത്തെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും അവധിയാണ്. അതേസമയം സര്‍ക്കാര്‍ ഓഫീസുകള്‍ക്ക് നാളെ പ്രവൃത്തി ദിനമായിരിക്കുമെന്നും സര്‍ക്കാര്‍ അറിയിച്ചു.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

കോഴിക്കോട് മലയോര മേഖലയില്‍ പെരുമഴ; മണ്ണിടിച്ചില്‍; താമരശേരി ചുരത്തില്‍ ഗതാഗത നിയന്ത്രണം

Kerala PSC: പൊതുവിദ്യാഭ്യാസ വകുപ്പിൽ ഒഴിവ്; ബ്രെയിലിസ്റ്റ് തസ്തിക, അവസാന തീയതി സെപ്റ്റംബർ 2

'ഫസ്റ്റ് ഹീറോ എന്റെ അപ്പ'; വിജയ്‌യും മകനും തമ്മിൽ മിണ്ടാറില്ല എന്ന് പറഞ്ഞവരൊക്കെ എവിടെ ? വൈറലായി ജേസൺ സഞ്ജയ്‌യുടെ മറുപടി

അപ്പയുടെ വിജയം ചരിത്രം, വിപ്ലവം; ഞങ്ങള്‍ ഒരേ വേവ് ലെങ്ത്; അദ്ദേഹം നല്‍കിയത് ഒറ്റ ഉപദേശം മാത്രം; ജേസണ്‍ സഞ്ജയ് പറയുന്നു

kerala PSC: വാട്ടർ അതോറിറ്റിയിൽ സബ് എഞ്ചിനീയർ ആകാം, ഡിപ്ലോമ മതി!