കെആർ രജിത, tragic death  
Kerala

സ്കൂട്ടർ മറിഞ്ഞു; തെറിച്ചു വീണത് ട്രാക്ടറിന് അടിയിൽ; അധ്യാപികയ്ക്ക് ദാരുണാന്ത്യം

പാലക്കാട് കണ്ണനൂരിലാണ് അപകടം

Author : സമകാലിക മലയാളം ഡെസ്ക്
Edited By : രഞ്ജിത്ത് കാർത്തിക

പാലക്കാട്: കണ്ണനൂരിൽ സ്കൂട്ടറിൽ നിന്നു റോഡ‍ിൽ തെറിച്ചു വീണ അധ്യാപിക ട്രാക്ടർ കയറി മരിച്ചു. കണ്ണാടി കുടുവക്കോട്കളം സ്വദേശി കെആർ രജിത (48)യാണ് മരിച്ചത്. പാലക്കാട് കാണിക്കമാതാ സ്കൂളിലെ ഹിന്ദി അധ്യാപികയായിരുന്നു.

കണ്ണനൂർ എൻഎച്ച് ജങ്ഷന് സമീപമാണ് അപകടം. കുഴൽമന്ദത്തുള്ള സഹോദരിയുടെ വീട്ടിലേക്കും ശിവക്ഷേത്രത്തിലേക്കുമായി പോകുന്നതിനിടെയാണ് രജിത അപകടത്തിൽപ്പെട്ടത്. രജിത സഞ്ചരിച്ച സ്‌കൂട്ടർ കുഴിൽ വീണ് മറിയുകയും തെറിച്ചു പോയ രജിത സമീപത്തൂടെ സഞ്ചരിച്ച ട്രാക്ടറിൻ്റെ ചക്രത്തിനടിയിലേക്ക് വീഴുകയുമായിരുന്നു. ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

ഭർത്താവ്: വി. പ്രവീൺ (അമൃത വിശ്വവിദ്യാപീഠം, എട്ടിമട). മക്കൾ: ഭദ്ര (കോലഞ്ചേരി എസ്എൻജിഎസ് കോളജിലെ എൻജിനീയറിങ് വിദ്യാർഥിനി), ഗൗരി (കാണിക്കമാതാ സ്കൂളിലെ ആറാം ക്ലാസ് വിദ്യാർഥിനി). അച്ഛൻ: കെജി രാജൻ (കടലാകുറുശ്ശി). അമ്മ: അംബുജാക്ഷി. സഹോദരങ്ങൾ: കെആർ കവിത, അഡ്വ. കെആർ സവിത, കെആർ സജു (സിപിഎം കൊല്ലങ്കോട്ടുപറമ്പ് ബ്രാഞ്ച് സെക്രട്ടറി). സംസ്കാരം തിങ്കളാഴ്ച രാവിലെ 10 മണിക്ക് തിരുവില്വാമല ഐവർമഠത്തിൽ.

tragic death: A female teacher died after falling off a scooter onto the road in Kannanur and being run over by a tractor

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

നടന്‍ ടൈഗര്‍ ഷറോഫിന് നേരെ വെടിവയ്പ്പ്; ഡ്രൈവർക്ക് പരിക്ക്, പിന്നിൽ ബിഷ്ണോയ് സംഘം?

ഫ്രാന്‍സില്‍ പ്രക്ഷോഭം തീവ്രമാകുന്നു; പ്രസിദ്ധമായ ലിമോസ് ടൗണ്‍ ഹാള്‍ തീയിട്ട് നശിപ്പിച്ച് പ്രതിഷേധക്കാര്‍

ഹോർട്ടിവൈൻ വിവാദം, നടന്‍ ടൈഗര്‍ ഷറോഫിന് നേരെ വെടിവയ്പ്പ്... ഇന്നത്തെ 5 പ്രധാന വാർത്തകൾ

കൊടുംകുറ്റവാളികളുമായി വഴിവിട്ട ബന്ധം; പൊലീസ് ഉദ്യോഗസ്ഥനെ സര്‍വീസില്‍ നിന്ന് പിരിച്ചുവിട്ടു

പാൽ കുടുങ്ങി അല്ല, ആലപ്പുഴയിൽ 2 വയസുകാരൻ മരിച്ചത് പോഷകാഹാരം കിട്ടാതെ