പ്രതീകാത്മക ചിത്രം 
Kerala

ഹെവി വാഹനങ്ങളില്‍ ഇന്ന് മുതല്‍ സീറ്റ്ബെല്‍റ്റ് നിര്‍ബന്ധം

ഇന്ന് മുതല്‍ ഹെവി വാഹനങ്ങള്‍ക്ക് ഫിറ്റ്‌നസ് ലഭിക്കുന്നതിന് ക്യാമറയും സീറ്റ് ബെല്‍റ്റും നിര്‍ബന്ധമാക്കിയിട്ടുണ്ട്.

Author : സമകാലിക മലയാളം ഡെസ്ക്

തിരുവനന്തപുരം: ഇന്ന് മുതല്‍ കെഎസ്ആര്‍ടിസി ബസുകള്‍ ഉള്‍പ്പെടെയുള്ള ഹെവി വാഹനങ്ങളിലെ ഡ്രൈവര്‍മാര്‍ക്കും മുന്‍സീറ്റില്‍ ഇരിക്കുന്നവര്‍ക്കും സീറ്റ്ബെല്‍റ്റ് നിര്‍ബന്ധം. സംസ്ഥാനത്ത് 5200 കെഎസ്ആര്‍ടിസി ബസുകളില്‍ സീറ്റ്ബെല്‍റ്റ് ഘടിപ്പിക്കുന്ന നടപടികള്‍ പൂര്‍ത്തിയായി. ഇന്ന് മുതല്‍ ഹെവി വാഹനങ്ങള്‍ക്ക് ഫിറ്റ്‌നസ് ലഭിക്കുന്നതിന് ക്യാമറയും സീറ്റ് ബെല്‍റ്റും നിര്‍ബന്ധമാക്കിയിട്ടുണ്ട്.

കേന്ദ്ര നിയമ പ്രകാരം ഹെവി വാഹനങ്ങളില്‍ സീറ്റ് ബെല്‍റ്റ് നിര്‍ബന്ധമാണ്. പുതിയ വാഹനങ്ങളില്‍ ഇപ്പോള്‍ സീറ്റ് ബെല്‍റ്റ് ഘടിപ്പിക്കുന്നുണ്ട്. സീറ്റ് ബെല്‍റ്റ് ധരിക്കാത്തവരില്‍ നിന്ന് പിഴയീടാക്കുമെന്ന് ഗതാഗത വകുപ്പ് അറിയിച്ചു. ക്യാബിനുള്ള ബസുകളില്‍ ഡ്രൈവര്‍ക്കും സഹായിക്കുമുള്ള സീറ്റുകളിലും അല്ലാത്ത ബസുകളില്‍ ഡ്രൈവര്‍ സീറ്റിലുമാണ് ബെല്‍റ്റ് നിര്‍ബന്ധമാക്കിയിരിക്കുന്നത്.

സെപ്റ്റംബര്‍ മുതല്‍ ഈ നിയമം നടപ്പാക്കാനായിരുന്നു ആദ്യം തീരുമാനിച്ചിരുന്നതെങ്കിലും സീറ്റ് ബെല്‍റ്റ് ഘടിപ്പിക്കുന്നതിനും മറ്റുമായാണ് നവംബര്‍ വരെ സമയം നീട്ടിയത്. ഒക്ടോബര്‍ 31നകം എല്ലാ ഹെവി വാഹനങ്ങളും സീറ്റ്‌ബെല്‍റ്റ് ഉറപ്പാക്കാനും സര്‍ക്കാര്‍ നിര്‍ദ്ദേശിച്ചിരുന്നു.

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

ആര് ഭരിക്കും?, ഫലമറിയാന്‍ മണിക്കൂറുകള്‍ മാത്രം; ആദ്യം എണ്ണുക തപാല്‍ വോട്ടുകള്‍

Today's Rashi Phalam May 4|പണയം വെച്ച ആഭരണങ്ങൾ തിരിച്ചെടുക്കും,വിവാഹം നിശ്ചയിക്കും

Weekly Rashi Phalam (May 03- May 09, 2026):ജോലി, പ്രണയം, സാമ്പത്തികം ഈ ആഴ്ച നിങ്ങള്‍ക്കെങ്ങനെ

1.9 കോടി രൂപയുടെ സ്കോളർഷിപ്പ്; കുസാറ്റ് പൂർവവിദ്യാർഥിക്ക് ഓസ്‌ട്രേലിയയിൽ പിഎച്ച്‌ഡി നേടാൻ അവസരം

വി ഡി സതീശന്‍ എന്തിന് എന്‍ഡിഎ നേതാക്കളെ കണ്ടു?, ചാര്‍ട്ടേഡ് ഫ്‌ലൈറ്റില്‍ എന്തിന് പോയി?; മംഗലാപുരം യാത്ര വിവാദത്തില്‍

SCROLL FOR NEXT