K G Parameswaran Nair 
Kerala

മുതിർന്ന മാധ്യമ പ്രവർത്തകൻ കെ ജി പരമേശ്വരൻ നായർ അന്തരിച്ചു

35 വർഷം കേരള കൗമുദിയിൽ പത്രപ്രവർത്തകനായിരുന്നു

Author : സമകാലിക മലയാളം ഡെസ്ക്

തിരുവനന്തപുരം: മുതിർന്ന മാധ്യമ പ്രവർത്തകൻ കെ ജി പരമേശ്വരൻ നായർ അന്തരിച്ചു. 94 വയസായിരുന്നു. തിരുവനന്തപുരം തൃക്കണ്ണാപുരത്തെ വസതിയിൽ വെച്ചായിരുന്നു അന്ത്യം. 35 വർഷം കേരള കൗമുദിയിൽ പത്രപ്രവർത്തകനായിരുന്നു.

'കേരള നിയമസഭ ചരിത്രവും ധർമവും' ഉൾപ്പെടെ ഒട്ടേറെ പുസ്തകങ്ങൾ രചിച്ചിട്ടുണ്ട്. കെ സി സെബാസ്റ്റ്യൻ മെമ്മോറിയൽ അവാർഡ്, കെ.വിജയരാഘവൻ അവാർഡ്, കെ.ബാലകൃഷ്ണൻ അവാർഡ്, പി.സി. സുകുമാരൻനായർ അവാർഡ്, മികച്ച നിയമസഭ റിപ്പോർട്ടിംഗിനുള്ള ജി.കാർത്തികേയൻ സ്മാരക അവാർഡ്, സ്വദേശാഭിമാനി രാമകൃഷ്ണപിള്ള അവാർഡ് എന്നിങ്ങനെ നിരവധി പുരസ്കാരങ്ങൾ ലഭിച്ചിട്ടുണ്ട്.

ഏറ്റവും കൂടുതൽ കാലം നിയമസഭാ റിപ്പോർട്ടറായി സേവനമനുഷ്ഠിച്ച വ്യക്തിക്കുള്ള നിയമസഭയുടെ പ്രത്യേക അവാർഡും ലഭിച്ചിട്ടുണ്ട്. സംഗീതാധ്യാപികയും ഡബ്ബിംഗ് ആർട്ടിസ്റ്റുമായ സുഭദ്രാമ്മയാണ് ഭാര്യ. രാജേശ്വരി (ഹിന്ദുസ്ഥാൻ ലാറ്റക്സ്), സുജ (എൽ.ഐ.സി ഹൗസിംഗ് ഫിനാൻസ്) എന്നിവർ മക്കളാണ്.

Senior journalist K. G. Parameswaran Nair passes away

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Fact Check|വാർത്തയിലെ താരമായ നോർത്ത് ഗേറ്റ് : പത്ത് വർഷത്തെ അടച്ചിടലിന് പിന്നിലെ യഥാർത്ഥ ചരിത്രം

'ആദ്യ ഭാഗത്തില്‍ തന്നെ എന്റെ കഥാപാത്രം അവസാനിച്ചു, എങ്കിലും...'; 'ദൃശ്യം 3' റിലീസിന് മുമ്പ് 'വരുണ്‍ പ്രഭാകറി'ന്റെ കുറിപ്പ്

മോദിയും അമിത് ഷായും രാജ്യദ്രോഹികള്‍, രാജ്യത്തെ വില്‍ക്കുന്നു; കടന്നാക്രമിച്ച് രാഹുല്‍ ഗാന്ധി

ബോളിവുഡ് ഖാൻമാരുടെ റെക്കോർഡുകൾ തകർത്ത് ജോർജുകുട്ടി; 285ൽ പരം സെൻ്ററുകളിലേക്ക് ദൃശ്യം 3

36 വർഷങ്ങള്‍ക്ക് ശേഷം സേതുമാധവന്‍ വീണ്ടും വരുന്നു; റീ-റിലീസിന് ഒരുങ്ങി 'കിരീടം'

SCROLL FOR NEXT