രമ്യ ഹരിദാസ്‌  
Kerala

രമ്യ ഹരിദാസുള്‍പ്പെട്ട ചിറയിന്‍കീഴിലെ കൈയ്യാങ്കളിയില്‍ ഒത്തുതീര്‍പ്പ്; പാളയം പ്രദീപിനെ തിരിച്ചെടുത്തു

പാളയം പ്രദീപിന് ചിറയിന്‍കീഴ് വിലക്ക് തുടരും

Author : സമകാലിക മലയാളം ഡെസ്ക്
Edited By : സനല്‍ ദേവ്. ബി

തിരുവനന്തപുരം: കോണ്‍ഗ്രസിനെ നാണംകെടുത്തിയ ചിറയന്‍കീഴ് കൈയാങ്കളി വിവാദത്തില്‍ സസ്‌പെന്‍ഷനിലായ കെപിസിസി അംഗം പാളയം പ്രദീപിനെയും ചിറയിന്‍കീഴ് ബ്ലോക്ക് ജനറല്‍ സെക്രട്ടറി എസ് സജാദിനെയും കോണ്‍ഗ്രസ് തിരിച്ചെടുത്തു. പ്രാദേശിക നേതാക്കള്‍ക്കെതിരായ കേസ് പിന്‍വലിക്കുമെന്ന് രമ്യ ഹരിദാസ് പാര്‍ട്ടിക്ക് ഉറപ്പ് നല്‍കി. കെപിസിസി പ്രിസിഡന്റിനെ കണ്ടാണ് രമ്യ ഉറപ്പു നല്‍കിയത്. എന്നാല്‍ പാളയം പ്രദീപിന് ചിറയിന്‍കീഴ് മണ്ഡലത്തില്‍ ഏര്‍പ്പെടുത്തിയ വിലക്ക് തുടരും.

വിവാദത്തിൻറെ തുടക്കത്തിൽ രമ്യ ഹരിദാസിനെ പരമാവധി സംരക്ഷിച്ച് സമവായത്തിനാണ് കെപിസിസി ശ്രമിച്ചത്. എംഎല്‍എയ്‌ക്കെതിരെ വ്യാപകമായി പരാതി ഉയര്‍ന്നിട്ടും നടപടി വേണ്ടെന്ന് തീരുമാനിച്ച് കെപിസിസി പ്രശ്‌നം ഒതുക്കിത്തീര്‍ക്കുകയായിരുന്നു. രമ്യ ഹരിദാസിനെതിരെ പ്രദേശികമായി ഉയര്‍ന്ന എതിര്‍പ്പുകള്‍ തണുപ്പിക്കാനായി പാളയം പ്രദീപിനെ സ്റ്റാഫാക്കരുതെന്ന നിര്‍ദ്ദേശവും കെപിസിസി രമ്യയ്ക്ക് നല്‍കി.

പക്ഷേ, സംസ്ഥാന-പ്രാദേശിക നേതൃത്വത്തെ ഒരുപോലെ വെല്ലുവിളിച്ചും സമവായം പൊളിച്ചുമാണ് സംഭവത്തില്‍ രമ്യയുടെ നീക്കമുണ്ടായത്. പാര്‍ട്ടി സസ്‌പെന്റ് ചെയ്ത പാളയം പ്രദീപിനെ മുന്‍കാല പ്രാബല്യത്തോടെ അഡീഷണല്‍ സ്റ്റാഫാക്കണമെന്നാവശ്യപ്പെട്ട് കത്ത് നല്‍കുകയായിരുന്നു എംഎല്‍എ. സ്പീക്കറുടെ ഓഫീസില്‍ ആദ്യം സമര്‍പ്പിച്ച കത്ത്, നിയമസഭാ സെക്രട്ടറിക്ക് നല്‍കാനാവശ്യപ്പെട്ട് സ്പീക്കര്‍ മടക്കി. സെക്രട്ടറി അവധിയായതിനാല്‍ കത്ത് ഓഫീസിലേല്‍പ്പിച്ചു. വിവാദമായതോടെ കത്ത് തിരിച്ചെടുക്കാന്‍ ഓഫീസ് ആവശ്യപ്പെട്ടു.

പാളയം പ്രദീപ് നേരത്തെ തന്റെ സ്റ്റാഫാണെന്ന രമ്യയുടെയും പ്രദീപിന്റെയും വാദങ്ങളും ഇതിനിടെ പൊളിഞ്ഞു. ഒടുവില്‍, കെപിസിസി നേതൃത്വം സ്വരം കടുപ്പിച്ചതോടെ പാര്‍ട്ടിക്ക് മുന്നില്‍ രമ്യക്ക് വഴങ്ങേണ്ടി വന്നു. സംഭവത്തില്‍ എംഎല്‍എയ്ക്ക് വീഴ്ച്ചയുണ്ടായെന്ന് കെപിസിസി യോഗത്തില്‍ നേതാക്കളും വിമര്‍ശനം ഉന്നയിച്ചു. ചിറയിന്‍കീഴില്‍ കോണ്‍ഗ്രസ് നേതാവിന്റെ വീട്ടില്‍ വച്ചാണ് രമ്യ ഹരിദാസും പ്രാദേശിക നേതാക്കളും തമ്മില്‍ കൈയ്യാങ്കളി ഉണ്ടായത്. പിന്നാലെ നടന്ന തദ്ദേശ ഉപതെരഞ്ഞെടുപ്പില്‍ മണ്ഡലത്തില്‍ രണ്ടിടത്ത് കോണ്‍ഗ്രസ് തോറ്റിരുന്നു.

Settlement in the Chirayinkeezhu clash involving Ramya Haridas

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

സി സദാനന്ദന്‍ മോദി മന്ത്രിസഭയിലേക്ക്?; കേന്ദ്രമന്ത്രിസഭാ പുനഃസംഘടന ഈ മാസം

'മന്ത്രിയെ തള്ളി മുഖ്യമന്ത്രി തീരുമാനം എടുത്തതില്‍ ദുരൂഹത; കൃത്രിമ വൈദ്യുതി പ്രതിസന്ധി സ്വകാര്യ കമ്പനികള്‍ക്ക് വേണ്ടി'

'മായ'ക്ക് ദയാവധമില്ല; ചികിത്സക്കായി വിമാനമേറി വൻതാരയിലേക്ക്

ലമീന്‍ യമാലിന് 'ഗോൾ' റെക്കോര്‍ഡ്; എംബാപ്പെയെ 'വെട്ടി'!

ലഹരിമരുന്നും മദ്യവും നല്‍കി ബോധം കെടുത്തി; 20 കാരിയെ പീഡിപ്പിച്ച് അബുദാബിയിലേക്ക് കടന്ന മലയാളി പിടിയില്‍