റോഡ് കടലെടുത്ത കാവുഗോളി കടപ്പുറം 
Kerala

കാസർകോടിന്റെ തീരങ്ങളിൽ കടലാക്രമണം രൂക്ഷം; കാവുഗോളിയിൽ റോഡ് കടലെടുത്തു

കാവുഗോളി, കസബ, പള്ളിക്കര കടപ്പുറങ്ങളിലാണ് കലാക്രമണം രൂക്ഷമായത്

Author : സമകാലിക മലയാളം ഡെസ്ക്
Edited By : Jayakumar

​കാസർകോട്: മഴ ശക്തമായതോടെ കാസർകോട് ജില്ലയുടെ തീരപ്രദേശങ്ങളിൽ കടലാക്രമണം രൂക്ഷമായി. കാവുഗോളി, കസബ, പള്ളിക്കര കടപ്പുറങ്ങളിലാണ് കലാക്രമണം രൂക്ഷമായത്. കാവുഗോളിയിൽ റോഡ് വരെ കടലെടുത്തു. ഇതോടെ തീരദേശവാസികളുടെ ഗതാഗത സൗകര്യവും സ്വൈരജീവിതവും പ്രതിസന്ധിയിലായി.

കസബയിലും തീരദേശവാസികൾ ഭീഷണിയിലാണ്. പള്ളിക്കരയിൽ വൈദ്യുതി പോസ്റ്റുകളും കുടിവെള്ള പൈപ്പുകളും കടലെടുത്തു. വൈദ്യുതി പോസ്റ്റുകൾ അധികൃതർ പുനസ്ഥാപിച്ചിട്ടുണ്ട്. അതേസമയം പ്രദേശത്ത് ശുദ്ധജല വിതരണം താറുമാറായിരിക്കുകയാണ്.

കടൽഭിത്തിനിർമ്മാണം ഉൾപ്പെടെയുള്ള ശാശ്വത പരിഹാരങ്ങൾ വൈകുന്നതിൽ പ്രാദേശികവാസികൾ വലിയ പ്രതിഷേധത്തിലാണ്. തീരദേശത്തെ സ്ഥിതിഗതികൾ വിലയിരുത്താൻ ഉദ്യോഗസ്ഥരും ജനപ്രതിനിധികളും പ്രദേശത്ത് സന്ദർശനം നടത്തി.

Severe sea erosion along the Kasaragod coast

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

കേരളം പിഎം ശ്രീ ധാരണാപത്രത്തിൽ ഒപ്പുവെച്ചു, പക്ഷെ തുടർന്നുള്ള നടപടികളിൽ പങ്കാളിയായില്ല; രാജ്യസഭയിൽ വ്യക്തമാക്കി കേന്ദ്രം

വയനാട് ജില്ലയില്‍ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് നാളെ അവധി

'ഇത് എല്ലാവരേയും സെറ്റില്‍ ചെയ്യാനുള്ള ഗെയിം'; ആവേശമായി ദുല്‍ഖറിന്റെ 'ഐ ആം ഗെയിം' ട്രെയിലര്‍, വിഡിയോ

ആരാധകരേ... വരുന്നു... 'ഇന്ത്യ- ബ്രസീൽ' ഫുട്ബോൾ പോരാട്ടം!

വീട് വാങ്ങാന്‍ പോകുകയാണോ?; സാമ്പത്തിക കെണിയില്‍ വീഴാതിരിക്കാന്‍ മനസില്‍ വേണം 3/20/30/40 റൂള്‍, വിശദാംശങ്ങള്‍