ചെന്താമരാക്ഷന്‍  
Kerala

പുലര്‍ച്ചെ യാത്രക്കിടെ സ്ലീപ്പര്‍ കോച്ചില്‍ കയറി പെണ്‍കുട്ടിക്ക് നേരെ ലൈംഗികാതിക്രമം; യുവാവ് പിടിയില്‍

കണ്ണൂരില്‍ നിന്ന് ചെന്നൈയിലേക്ക് പോവുകയായിരുന്ന പെണ്‍കുട്ടിയെ അവര്‍ യാത്ര ചെയ്ത സ്ലീപ്പര്‍ കോച്ചില്‍ കയറി ശാരീരികമായി ഉപദ്രവിക്കുകയായിരുന്നു.

Author : സമകാലിക മലയാളം ഡെസ്ക്
Edited By : Sujith

പാലക്കാട്: ട്രെയിനില്‍ പെണ്‍കുട്ടിയെ ശാരീരികമായി ഉപദ്രവിച്ച പ്രതി പിടിയില്‍. പെരിങ്ങോട്ടുകുറിശ്ശി സ്വദേശി ചെന്താമരാക്ഷന്‍ (42) ആണ് പിടിയിലായത്. ചൊവ്വാഴ്ച പുലര്‍ച്ചെ വെസ്റ്റ് കോസ്റ്റ് എക്‌സ്പ്രസിലാണ് യാത്രക്കാരിക്ക് നേരെ ലൈംഗികാതിക്രമം നടന്നത്. കണ്ണൂരില്‍ നിന്ന് ചെന്നൈയിലേക്ക് പോവുകയായിരുന്ന പെണ്‍കുട്ടിയെ അവര്‍ യാത്ര ചെയ്ത സ്ലീപ്പര്‍ കോച്ചില്‍ കയറി ശാരീരികമായി ഉപദ്രവിക്കുകയായിരുന്നു.

യുവതി ഫോണ്‍ വിളിച്ച് പരാതി അറിയിച്ചതോടെ പ്രതിയെ പാലക്കാട് വെച്ച് റെയില്‍വേ പൊലീസ് അറസ്റ്റ് ചെയ്യുകയായിരുന്നു.പാലക്കാട്ടെ പെരിങ്ങോട്ടുകുറിശ്ശി സ്വദേശി ചെന്താമരാക്ഷന്‍ (42) ആണ് പിടിയിലായത്.എസ് ഐ പ്രവീണ്‍ കെ ജെ, എസ് ഐ മാരായ പ്രമോദ്, സുബൈദ സിവില്‍ പോലീസ് ഓഫീസര്‍മാരായ ഗോകുല്‍ ശ്രീനാരായണന്‍ എന്നിവ രടങ്ങിയ സംഘമാണ് പ്രതിയെ പിടികൂടിയത്. തുടര്‍ന്ന് കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു.

Sexual assault against a young woman on a train; young man arrested.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'17കാരന്റെ ജാമ്യം റദ്ദാക്കണം; പൊലീസ് വേണ്ടതെല്ലാം ചെയ്തു; ഇനി ഹൈക്കോടതിയാണ് തീരുമാനിക്കേണ്ടത്'

6, 6, 6, 6, 6, 6, 6, 6... 27 സിക്‌സ്, 22 ഫോര്‍... ടി20യില്‍ 17കാരന്റെ '278 റണ്‍സ്'!!!

'വേദനിപ്പിച്ചതില്‍ മാപ്പ് തരണം'... കിലിയന്‍ എംബാപ്പെ

ചേരാനെല്ലൂര്‍ അപകടത്തില്‍ നാല് പൊലീസുകാര്‍ക്ക് സസ്‌പെന്‍ഷന്‍; നിരുപാധികം മാപ്പുപറഞ്ഞ് കെപിസിസി; ഇന്നത്തെ അഞ്ച് പ്രധാന വാര്‍ത്തകള്‍

വെള്ളാപ്പള്ളി മാനവിക ദര്‍ശനത്തിനൊപ്പമോ, സംഘപരിവാറിനൊപ്പമോ?; തുറന്ന സംവാദത്തിന് തയ്യാറെന്ന് പി ജയരാജന്‍