Rahul Mamkootathil, Shafi Parambil ഫെയ്സ്ബുക്ക്
Kerala

നിയമപരമായി കാര്യങ്ങള്‍ നടക്കട്ടെ, അന്വേഷണം നടത്തുന്നത് കോണ്‍ഗ്രസല്ല; രാഹുലിനെതിരായ പരാതിയില്‍ പ്രതികരിച്ച് ഷാഫി

പാര്‍ട്ടിക്ക് ലഭിച്ച പരാതി ഉടന്‍ പൊലീസിന് കൈമാറിയിട്ടുണ്ട്. ശബരിമല കൊള്ളയില്‍ ജയിലില്‍ കിടക്കുന്ന നേതാക്കള്‍ക്ക് എതിരെ സിപിഎം എന്ത് നടപടി എടുത്തു ?

സമകാലിക മലയാളം ഡെസ്ക്

കോഴിക്കോട്: രാഹുല്‍ മാങ്കൂട്ടത്തിലിനെതിരായ പുതിയ പരാതിയില്‍ പ്രതികരിച്ച് ഷാഫി പറമ്പില്‍ എം പി. പരാതിയില്‍ കെപിസിസി നിലപാട് എടുത്തിട്ടുണ്ടെന്നും പരാതിയില്‍ കോണ്‍ഗ്രസ് അല്ല അന്വേഷണം നടത്തുന്നതെന്നും ഷാഫി പറഞ്ഞു.

പാര്‍ട്ടിക്ക് ലഭിച്ച പരാതി ഉടന്‍ പൊലീസിന് കൈമാറിയിട്ടുണ്ട്. ശബരിമല കൊള്ളയില്‍ ജയിലില്‍ കിടക്കുന്ന നേതാക്കള്‍ക്ക് എതിരെ സിപിഎം എന്ത് നടപടി എടുത്തു ? സിപിഎം കൈകാര്യം ചെയ്യുന്ന പോലെ അല്ല കോണ്‍ഗ്രസിന്റെ ഈ വിഷയത്തിലെ സമീപനം. ഒരു കാരണം കാണിക്കല്‍ നോട്ടീസ് പോലും സിപിഎം നല്‍കിയില്ല. നിയപരമായി തന്നെ കാര്യങ്ങള്‍ നടക്കട്ടെയെന്നും ഷാഫി മാധ്യമങ്ങളോട് പറഞ്ഞു.

രാഹുലിനെതിരെ ഗുരുതരാരോപണങ്ങളുമായാണ് മറ്റൊരു യുവതി ഇന്ന് രംഗത്തെത്തിയത്. വിവാഹ വാഗ്ദാനം നല്‍കി പീഡിപ്പിച്ചെന്നാണ് പരാതിയില്‍ പറയുന്നത്. രാഹുലിന്റെ പ്രവൃത്തികള്‍ ജീവിതത്തിലുണ്ടാക്കിയത് മറക്കാനാവാത്ത മുറിവുകളാണെന്നും പെണ്‍കുട്ടി പറയുന്നു. കേരളത്തിന് പുറത്ത് താമസിക്കുന്ന 23 കാരിയാണ് രാഹുലിനെതിരെ പരാതി നല്‍കിയിരിക്കുന്നത്.

Shafi Parambil's reaction on Allegation against rahul mamkootahil

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'അമ്പലക്കള്ളന്‍മാര്‍ കടക്ക് പുറത്ത്'; സാമൂഹിക മാധ്യമ ക്യാംപെയ്‌നുമായി കോണ്‍ഗ്രസ്

ഒരു റണ്‍സ് എടുത്ത് സഞ്ജു മടങ്ങി; കേരളത്തെ എറിഞ്ഞിട്ട് യഷ് ഠാക്കൂര്‍; ടി20യില്‍ വിദര്‍ഭയ്ക്ക് വിജയം

പ്രധാനമന്ത്രിയുടെ ഓഫീസ് പുനര്‍നാമകരണം ചെയ്യുന്നു; ഇനി 'സേവ തീര്‍ഥ്'

രാഹുല്‍ മാങ്കൂട്ടത്തിലിന് 'ബ്രീഡിങ് ഫെറ്റിഷ് ഫാന്റസി'; കുറിപ്പ്

തദ്ദേശ തെരഞ്ഞെടുപ്പ്: സംസ്ഥാനത്ത് രണ്ട് ദിവസം പൊതു അവധി പ്രഖ്യാപിച്ച് സര്‍ക്കാര്‍

SCROLL FOR NEXT