P K Kunhalikkutty, V D Satheesan, Sunny Joseph ഫെയ്സ്ബുക്ക്
Kerala

'കേരളത്തിലെ എസ്‌ഐആര്‍ നടപടി നിര്‍ത്തിവെക്കണം'; മുസ്ലിം ലീഗ് സുപ്രീംകോടതിയില്‍; കോണ്‍ഗ്രസും നിയമപോരാട്ടത്തിന്

കണ്ണൂരിലെയും രാജസ്ഥാനിലെയും ബിഎല്‍ഒമാരുടെ ആത്മഹത്യയും ഹര്‍ജിയില്‍ ചൂണ്ടിക്കാട്ടിയിട്ടുണ്ട്

സമകാലിക മലയാളം ഡെസ്ക്

ന്യൂഡല്‍ഹി : കേരളത്തിലെ എസ്‌ഐആര്‍ നടപടികള്‍ നിര്‍ത്തിവെക്കണമെന്ന് ആവശ്യപ്പെട്ട് മുസ്‌ലിം ലീഗ് സുപ്രിംകോടതിയെ സമീപിച്ചു. നടപടികള്‍ പൂര്‍ണമായും നിര്‍ത്തിവയ്ക്കണമെന്നാണ് മുസ്ലിം ലീഗ് നേതാവ് പി കെ കുഞ്ഞാലിക്കുട്ടി സമര്‍പ്പിച്ച ഹര്‍ജിയില്‍ ആവശ്യപ്പെടുന്നത്. കണ്ണൂരിലെയും രാജസ്ഥാനിലെയും ബിഎല്‍ഒമാരുടെ ആത്മഹത്യയും ഹര്‍ജിയില്‍ ചൂണ്ടിക്കാട്ടിയിട്ടുണ്ട്.

തദ്ദേശ തെരഞ്ഞെടുപ്പും വോട്ടര്‍ പട്ടിക തീവ്ര പരിഷ്‌കരണവും (എസ് ഐ ആര്‍) ഒരേസമയം നടക്കുന്നത് ബിഎല്‍ഒമാര്‍ ഉള്‍പ്പെടെയുള്ള ജീവനക്കാര്‍ വലിയ സമ്മര്‍ദം ഉണ്ടാക്കുന്നു. ആ സമ്മര്‍ദം ജീവനക്കാര്‍ക്ക് താങ്ങാന്‍ സാധിക്കുന്നില്ല. പ്രവാസി വോട്ടര്‍മാര്‍ പട്ടികയില്‍ നിന്നും പുറത്താകുമെന്ന ആശങ്കയും ഹര്‍ജിയില്‍ ലീഗ് ചൂണ്ടിക്കാട്ടുന്നു. എസ്‌ഐആര്‍ വിജ്ഞാപനം ചോദ്യം ചെയ്ത് സുപ്രീംകോടതിയെ സമീപിക്കുന്ന ആദ്യ രാഷ്ട്രീയ പാര്‍ട്ടി കൂടിയാണ് മുസ്ലിം ലീഗ്.

എസ്‌ഐആറിനെതിരെ കോണ്‍ഗ്രസും അടുത്ത ദിവസം ഹര്‍ജി നല്‍കുമെന്ന് കെപിസിസി പ്രസിഡന്റ് സണ്ണി ജോസഫ് അറിയിച്ചു. എസ്‌ഐആറിനെതിരെ സര്‍ക്കാര്‍ നല്‍കിയ ഹര്‍ജിയില്‍ കക്ഷി ചേരാനായിരുന്നു നേരത്തെ കോണ്‍ഗ്രസിന്റെ തീരുമാനം. എന്നാല്‍ നിയമപദേശത്തിന്റെ അടിസ്ഥാനത്തിലാണ് പ്രത്യേകമായി ഹര്‍ജി നല്‍കാനുള്ള കോണ്‍ഗ്രസിന്റെ തീരുമാനം. എസ്‌ഐആറിനെതിരെ സുപ്രീംകോടതിയെ സമീപിക്കുമെന്ന് സിപിഎമ്മും പ്രഖ്യാപിച്ചിട്ടുണ്ട്.

The Muslim League approached the Supreme Court seeking a stay on the SIR proceedings in Kerala.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

ഡൽഹി സ്ഫോടനം; സാങ്കേതിക സഹായം നൽകിയ ശ്രീന​ഗർ സ്വദേശി പിടിയിൽ; മരണം 15

'അഭയം നല്‍കുന്നത് നീതിയോടുള്ള അവഗണനയായി കണക്കാക്കും', ഇന്ത്യ ഷെയ്ഖ് ഹസീനയെ വിട്ടു നല്‍കണമെന്ന് ബംഗ്ലാദേശ്

അണ്ടർ 23 ഏകദിനം; ഡൽഹി 360 അടിച്ചു, കേരളം 332വരെ എത്തി; ത്രില്ലറിൽ പൊരുതി വീണു

തൃപ്പൂണിത്തുറ നിയമസഭാ തെരഞ്ഞെടുപ്പ്: കെ ബാബുവിനെതിരെയുള്ള കേസ് പിന്‍വലിച്ച് എം സ്വരാജ്

രഞ്ജി ട്രോഫി; മധ്യപ്രദേശിന് ബാറ്റിങ് തകർച്ച; തിരിച്ചടിച്ച് കേരളം

SCROLL FOR NEXT