Collector ernakulam Facebook
Kerala

'ഇതിപ്പോ പ്രധാനമന്ത്രി ലൈവ് വന്ന പോലെയായല്ലോ, പിള്ളേര് ഉറങ്ങുന്നതിന് മുന്നേ അവധി പ്രഖ്യാപിക്കണ്ടേ കലക്ടറേ'

എറണാകുളത്ത് രാത്രി 11 മണി കഴിഞ്ഞാണ് കലക്ടറുടെ പേജില്‍ അറിയിപ്പ് വന്നത്.

Author : സമകാലിക മലയാളം ഡെസ്ക്
Edited By : ആതിര അഗസ്റ്റിന്‍

കൊച്ചി: സ്‌കൂളുകള്‍ക്ക് അവധി പ്രഖ്യാപിച്ചതില്‍ എറണാകുളം ജില്ലാ കലക്ടര്‍ ജി പ്രിയങ്കയുടെ പേജില്‍ ആളുകളുടെ വിമര്‍ശന കമന്റുകള്‍. ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്ന കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പിനെത്തുടര്‍ന്ന് മറ്റു ജില്ലകളില്‍ നേരത്തെ അവധി പ്രഖ്യാപിച്ചിരുന്നു. എന്നാല്‍ എറണാകുളത്ത് രാത്രി 11 മണി കഴിഞ്ഞാണ് കലക്ടറുടെ പേജില്‍ അറിയിപ്പ് വന്നത്. പിള്ളേരൊക്കെ ഉറങ്ങുന്നതിന് മുമ്പ് ഇക്കാര്യത്തില്‍ തീരുമാനമെടുക്കേണ്ടെ എന്നാണ് കലക്ടറുടെ പേജില്‍ ആളുകള്‍ കമന്റായി കുറിച്ചത്.

'ഇതൊക്കെ പിള്ളേര് ഉറങ്ങുന്നതിനു മുന്‍പ് പ്രഖ്യാപിക്കണ്ടേ, ഇതിപ്പോ..പ്രധാനമന്ത്രി രാത്രി ലൈവില്‍ വരുന്ന പോലെ ആയല്ലോ എന്നാണ് ഒരാള്‍ ചോദിക്കുന്നത്. ആവശ്യം പരിഗണിച്ച് അവധി തന്ന കലക്ടര്‍ക്ക് ദീര്‍ഘായുസും ആരോഗ്യവും ആശംസിച്ചും ചിലരെത്തുന്നുണ്ട്. ഇതൊക്കെ നേരത്തേ അറിയാനുള്ള സെന്‍സും സെന്‍സിബിലിറ്റിയും വേണമെന്ന ഉപദേശവും ചിലര്‍ നല്‍കുന്നുണ്ട്.

കലക്ടറുടെ പേജില്‍ വന്ന കമന്റുകള്‍
കലക്ടറുടെ പേജില്‍ വന്ന കമന്റുകള്‍

കുട്ടികളുടെ കാര്യങ്ങള്‍ക്കനുസരിച്ച് പല തരത്തിലുള്ള തയാറെടുപ്പുകളും മാതാപിതാക്കള്‍ക്ക് നടത്താനുണ്ടെന്നും അല്‍പം കൂടി നേരത്തേ അവധി പ്രഖ്യാപനം പരിഗണിക്കണമെന്നുമാണ് കലക്ടറോട് ആളുകള്‍ ആവശ്യപ്പെടുന്നത്.

സംസ്ഥാനത്ത് ഇന്നും ശക്തമായ മഴയ്ക്ക് സാധ്യതയുണ്ട്. 12 ജില്ലകളിലാണ് ഇതുവരെ അവധി പ്രഖ്യാപിച്ചിരിക്കുന്നത്. ആലപ്പുഴ ജില്ലയില്‍ രാവിലെയോടെയാണ് അവധി പ്രഖ്യാപനം. എല്ലാ ജില്ലകളിലും യെലോ അലര്‍ട്ട് ഉണ്ട്. കോട്ടയം ഇടുക്കി എറണാകുളം ജില്ലകളില്‍ കൂടുതല്‍ ശക്തമായ മഴ പ്രതീക്ഷിക്കുന്നു. വൈകിട്ടോടെ മഴയുടെ ശക്തി കുറയും. വീണ്ടും അഞ്ചാം തീയതി മുതല്‍ മഴ ശക്തി പ്രാപിക്കുമെന്നാണ് കാലാവസ്ഥ പ്രവചനം. കേരള, ലക്ഷദ്വീപ്, കര്‍ണാടക തീരങ്ങളില്‍ മത്സ്യബന്ധനം വിലക്കി. ജലവുമായി ബന്ധപ്പെട്ടുള്ള വിനോദസഞ്ചാരവും നിരോധിച്ചിട്ടുണ്ട്.

Social media users expressed frustration over Ernakulam District Collector G. Priyanka's late-night declaration of a school holiday due to heavy rains

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

എണ്ണ വാങ്ങിയാല്‍ തീരുവ, യുറേനിയം ഇറക്കുമതിക്ക് ഇളവ്; റഷ്യന്‍ ഉപരോധത്തില്‍ യുഎസിന്റെ ഇരട്ടത്താപ്പ്

പതിനായിരം താമരപ്പൂക്കളാൽ വിസ്മയമൊരുക്കി വില്വാദ്രിനാഥൻ: തിരുവില്വാമലയിൽ ഭക്തിസാന്ദ്രമായി നിറമാല

പതിനേഴുകാരിയെ കൂട്ടബലാത്സംഗം ചെയ്ത് കൊലപ്പെടുത്തി; മൃതദേഹം തെരുവുനായകള്‍ കടിച്ചുകീറിയ നിലയില്‍, പ്രായപൂര്‍ത്തിയാകാത്തവര്‍ അടക്കം നാല് പേര്‍ പിടിയില്‍

'ഗോള്‍ഡന്‍ റണ്‍' തുടരട്ടെ... ഏഷ്യന്‍ ഗെയിംസ് വനിതാ ക്രിക്കറ്റില്‍ ഇന്ത്യ ഇറങ്ങുന്നു

'സ്ത്രീക്ക് സിലിണ്ടര്‍ ഉയര്‍ത്താന്‍ കഴിയില്ലെന്നാണോ കരുതുന്നത്'? ഐഒസിയോട് സുപ്രീം കോടതി!